റെയിൽ വേ റിക്രൂട്ട്‌മെന്റ്‌ ബോർഡ്, നോൺ -ടെക്‌നിക്കൽ പോപ്പുലർ കാറ്റഗറി (NTPC) പരീക്ഷയുടെ ആദ്യഘട്ട പരീക്ഷഫലം പ്രസിദ്ധീകരിച്ചു. രണ്ടാംഘട്ട പരീക്ഷയിലേക്ക്‌ യോഗ്യത നേടിയവരുടെ പട്ടികയാണ്‌ പുറത്ത്‌ വിട്ടിരിക്കുന്നത്‌. വിവിധ റിക്രൂട്ട്‌മെന്റ്‌ ബോർഡുകളിലെ ലിസ്റ്റുകളിലായി ഏഴു ലക്ഷം പേരാണ്‌ രണ്ടാംഘട്ട പരീക്ഷയ്ക്ക്‌

യോഗ്യത നേടിയത്‌. ആകെ ഒരു കോടിയലധികം ഉദ്യോഗാർഥികളാണ് പരിക്ഷയിൽ പങ്കെടുത്തത്. 2020 ഡിസംബർ 28 മുതൽ 2021 ജൂലായ്‌ 31വരെയായിരുന്നു കംപ്യൂട്ടർ അധിഷ്‌ഠിത പരീ‍ക്ഷ നടന്നത്.

രണ്ടാംഘട്ട കംപ്യൂട്ടർ അധി‌ഷ്‌ഠിത പരിക്ഷ ഫെബ്രുവരി 14 മുതൽ 18 വരെയുള്ള തീയതികളിൽ നടക്കുമെന്നെ റെയിൽ വേ അറിയിച്ചിട്ടുണ്ട്.

പരീക്ഷയുടെ അഡ്‌മിറ്റ് കാർഡ്‌ പരീക്ഷാതീയതിയുടെ നാലു ദിവസം മുന്‍പ്‌ മുതൽ വെബ്സൈറ്റിൽ ലഭ്യമാകും. തിരുവനന്തപുരം റെയിൽവെ റിക്രൂട്ട്മെന്റ്‌ ബോർഡ്‌ ലെവൽ 2, 3, 5, 6 എന്നിവയിലെ കട്ട് ഓഫ്‌ അടിസ്ഥാനമാക്കിയുള്ള ലിസ്റ്റാണ്‌ വെബ്സൈറ്റിൽ പ്രസിദ്ധികരിച്ചിരിക്കുന്നത്‌. 


ഫലം

Level 6 - Station Master (Cat. No.2)


Level 5- Goods Guard (Cat. No.3), Senior Clerk Cum Typist (Cat. No.5) & Senior Commercial Cum Ticket Clerk (Cat. No.6)   


Level 3 - Commercial Cum Ticket Clerk (Cat. No.9)


Level 2 - Junior Clerk Cum Typist (Cat. No.11) & Trains Clerk (Cat. No.13)



വെബ്സൈറ്റ്: www.rrbthiruvananthapuram.gov.in


Keywords: rrb result, rrb thiruvananthapuram, railway recruitment board resul, ntpc result