കേന്ദ്രസർക്കാർ സർവ്വീസിൽ വിവിധ വകുപ്പുകളിലായി 20,000 ഒഴിവുകൾ. ഓൺലൈനായി അപേക്ഷിക്കാം. സ്റ്റാഫ് സിലക്ഷൻ കമ്മീഷൻ (എസ്.എസ്.സി) നടത്തുന്ന കമ്പൈൻഡ് ഗ്രാജുവേറ്റ് ലെവൽ പരീക്ഷയിലൂടെയാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക. കേന്ദ്രസർക്കാരിന്റെ വിവിധ ഓഫീസുകളിലെ / സ്ഥാപനങ്ങളിലെ ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി, വിഭാഗങ്ങളിൽ പെടുന്ന 35 തസ്‌തികകളിലേക്കാണ് വിജഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.

 

പ്രായപരിധി; ഗ്രൂപ്പ് സിയിലെ ഇൻസ്പെക്ടർ ഓഫ് ഇൻ‌കംടാക്സ് (സി.ബി.ഡി.റ്റി) റ്റസ്‌തികയിൽ 30 വയസ്സാണ് ഉയർന്ന പ്രായപരിധി.

മറ്റുള്ള ഗ്രൂപ്പ് സി.തസ്‌തികയിലെല്ലാം 18 – 27 വയസ്സ്.

ഗ്രൂപ്പ് ബി.യിൽ പെടുന്ന തസ്‌തികകളിൽ 18 – 30 വയസ്സ്, 20 – 30 വയസ്സ് എന്നിങ്ങനെ വ്യത്യസ്ത പ്രായപരിധിയാണ്.

 

യോഗ്യത: അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിക്കകം ബിരുദം നേടിയവർക്ക് അപേക്ഷിക്കാം.

ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ തസ്‌തികയിലേക്ക് അപേക്ഷിക്കുന്നവർ പ്ലസ് ടു തല പരീക്ഷയ്‌ക്ക് മാത്തമാറ്റിക്സിൽ 60 ശതമാനം മാർക്ക് നേടിയിട്ടുള്ള ബിരുദധാരികളോ അല്ലെങ്കിൽ ബിരുദതലത്തിൽ സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായി പഠിച്ചിട്ടുള്ള ബിരുദധാരികളോ ആയിരിക്കണം.

 

ഫീസ്: വനിതകൾ, എസ്.സി./എസ്.ടി. വിഭാഗക്കാർ, ഭിന്നശേഷിക്കാർ, വിമുക്തഭടർ എന്നിവർക്ക് ഫീസില്ല. മറ്റുള്ളവർക്ക് 100 രൂപ.

 

പരീക്ഷ: കേരള, കർണ്ണാടക സംസ്ഥാനങ്ങളിലെയും ലക്ഷദ്വീപിലേയും അപേക്ഷകർ കേരള, കർണ്ണാടക (കെ.കെ.ആർ) റീജിയണ് കീഴിലാണ് വരുന്നത്. കേരളത്തിൽ എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശ്ശൂർ, തിരുവനന്തപുരം എന്നിവ പരീക്ഷാ കേന്ദ്രങ്ങളാണ്. അപേക്ഷാ വേളയിൽ മൂന്ന് പരീക്ഷാ കേന്ദ്രങ്ങൾ മുൻ‌ഗണനാപ്രകാരം തിരഞ്ഞെടുക്കാവുന്നതാണ്. ആദ്യഘട്ട പരീക്ഷ ഡിസംബറിൽ നടക്കും.

 

അപേക്ഷ: www.ssc.ni.in എന്ന വെബ്സൈറ്റിൽ മുൻപ് വൺ‌ടൈം രജിസ്റ്റർ ചെയ്‌തവർക്ക് രജിസ്ട്രേഷൻ നമ്പറും പാസ്സ്‌വേഡും ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. വൺ‌ടൈം രജിസ്റ്റർ ചെയ്യാത്തവർക്ക് രജിസ്‌ട്രേഷൻ ചെയ്‌തതിനു ശേഷം അപേക്ഷിക്കാം. ഇതേ വെബ്സൈറ്റിൽ മാർഗ്ഗ നിർദ്ദേശങ്ങൾ നൽ‌കിയിട്ടുണ്ട്.


എസ്.എസ്.സി. വൺ ടൈം രജിസ്ട്രേഷൻ

 

മുഴുവൻ തസ്‌തികകളെക്കുറിച്ചുള്ള വിവരങ്ങൾക്കും പൂർണ്ണമായ വിജ്ഞാപനത്തിനുമായും സന്ദർശിക്കുക: Notification

 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2022 ഒക്ടോബർ 8


 

Keywords: ssc combined graduate level examination 2022, : Staff Selection Commission will hold Combined Graduate Level Examination, 2022 for filling up of various Group ‘B’ and Group ‘C’ posts in different Ministries/ Departments/ Organizations of Government of India and various Constitutional Bodies/ Statutory Bodies/ Tribunals, etc.

തൊഴിൽ വാർത്തകൾ, വിദ്യാഭ്യാസ അറിയിപ്പുകൾ, പ്രാദേശിക തൊഴിലവസരങ്ങൾ, വിദേശ ജോലി ഒഴിവുകൾ - ഫേസ്ബുക്കിൽ ലഭിക്കുവാൻ: 👉 Join Our Facebook Group