കേന്ദ്രസർക്കാർ റിക്രൂട്ട്മെന്റ് സ്ഥാപനമായ എസ്.എസ്.സി-യില‌ും കേരള പി.എസ്.സിക്ക് സമാനമായ രീതിയിൽ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തണം.ഇനി മ‌ുതൽ എസ്.എസ്.സി-യിൽ അപേക്ഷ അയയ്‌ക്കണമെങ്കിൽ വൺ‌ടൈം രജിസ്ട്രേഷൻ നടത്തിയാലെ സാ‍ധ്യമാവ‌ുകയ‌ുള്ള‌ു.വൺ‌ടൈം രജിസ്‌ട്രേഷൻ ചെയ്യുമ്പോൾ ലഭ്യമാക‌ുന്ന രജിസ്റ്റർ നമ്പറ‌ും പാസ്സ്‌വേഡ‌ും ഉപയോഗിച്ച് ലോഗിൻ ചെയ്തതിന‌ു ശേഷമാണ് അപേക്ഷകൾ അയയ്‌ക്കേണ്ടത്. എസ്.എസ്.സി നടത്ത‌ുന്ന പരീക്ഷകൾക്കെല്ലാം ഇനി വൺ‌ടൈം രജിസ്ട്രേഷൻ ഉപയോഗിച്ച് എളുപ്പത്തിൽ അപേക്ഷിക്കാൻ കഴിയ‌ും. 

ഓരോ  അപേക്ഷകൾക്ക‌ുമൊപ്പം ഇനി ഫോട്ടൊയും ഒപ്പ‌ും പ്രത്യേകമായി അപ്‌ലോഡ് ചെയ്യുന്നത് ഇതില‌ൂടെ ഒഴിവാക്കാനാക‌ും. രജിസ്‌ട്രേഷൻ സമയത്ത് തെറ്റ‌ുകൾ വല്ലത‌ും സംഭവിച്ചിട്ട‌ുണ്ടെങ്കിൽ ഉദ്യോഗാർത്ഥിക്ക് തിര‌ുത്ത‌ുവാൻ അവസരമ‌ുണ്ട്. രണ്ട് തവണ മാത്രമേ ഇങ്ങനെ തെറ്റ‌ുകൾ തിര‌ുത്ത‌ുവാൻ സാധിക്ക‌ുകയ‌ുള്ള‌ു. ലോഗിൻ ചെയ്ത് അപേക്ഷകൾ അയച്ചതിന‌ു ശേഷം തെറ്റ് തിര‌ുത്ത‌ുവാൻ സാധിക്ക‌ുന്നതല്ല. 
എസ്.എസ്.സി വൺ‌ടൈം രജിസ്ട്രേഷൻ നടത്തേണ്ട 
വെബ്സൈറ്റ്www.ssc.nic.in