ഇപ്പോൾ സാധാരണയായി എല്ലാവർക്ക‌ും ആവശ്യമായി വര‌ുന്ന ഒന്നാണ്‌ പാൻ‌കാർഡ്.

അനധികൃതമായ പണ‌ഇടപാട‌ുകള‌ും കള്ളപ്പണവ‌ും തടയാനായിട്ടാണ് ആദായ നിക‌ുതി വക‌ുപ്പ് പാൻ‌നമ്പർ (PAN-Permanent Account Number) ഏർപ്പെട‌ുത്തിയിരിക്ക‌ുന്നത്.

ആദായ നിക‌ുതി അടയ്‌ക്ക‌ുവാന‌ും റിട്ടേൺ ഫയൽ ചെയ്യാന‌ും പാൻ‌നമ്പർ നിർബന്ധമാണ്.

ഒരാൾക്ക് ഒര‌ു പാൻ‌നമ്പർ മാത്രമേ ഉണ്ടാക‌ൂ. ഒന്നിലധികം പാൻ‌കാർഡ് എട‌ുക്ക‌ുന്നത് ശിക്ഷാർഹമായ ക‌ുറ്റമാണ്.

പാൻ നമ്പർ - ആദ്യ 5 അക്ഷരങ്ങള‌ും പിന്നെ 4 അക്കവ‌ും പിന്നെ 1 അക്ഷരവ‌ുമായി മൊത്തം 10 ലെറ്റേഴ്‌സ് ആയിരിക്കും.  PAN Structure is as follows: AAAAA9999A

വ്യക്തികള‌ുടെ പാൻ‌കാർഡ് നമ്പറിന്റെ നാലാമത്തെ അക്ഷരം P ആയിരിക്ക‌ും.

 

പാൻ‌കാർഡ് ഏതെല്ലാം മേഖലകളിൽ ആവശ്യമായി വര‌ും?

 

1. ഒര‌ു ലക്ഷം ര‌ൂപയിൽ ക‌ൂട‌ുതൽ വില വര‌ുന്ന സാധനങ്ങൾ വാങ്ങ‌ുവാൻ

2. അഞ്ചുലക്ഷത്തിൽ കൂട‌ുതൽ വിലയുള്ള സ്ഥലം വാങ്ങ‌ുന്നതിന‌ും വിൽ‌ക്ക‌ുന്നതിന‌ും

3. ബാങ്ക് ലോൺ കൈപ്പറ്റ‌ുവാൻ

4. രജി‌സ്ട്രേഷൻ ആവശ്യമായ മോട്ടോർ വാഹനങ്ങൾ വാങ്ങ‌ുന്നതിന‌്

5. ലോട്ടറി സമ്മാനത്തുക കൈപ്പറ്റ‌ുവാൻ

6. ശമ്പളം കൈപ്പറ്റ‌ുന്നവർക്ക് സാലറി അക്കൌണ്ട് ആവശ്യത്തിന്

7. ഹോട്ടൽ/റസ്റ്റോറന്റ‌ുകളിൽ ബിൽ 25000 (ഇര‌ുപത്തിഅഞ്ചായിരം) ര‌ൂപയിൽ ക‌ൂട‌ുതലായാൽ

8. ഇൻ‌ഷ‌ൂറൻസ്/ LIC പ്രീമിയം 50000 (അമ്പതിനായിരം) ര‌ൂപയ്‌ക്ക‌ു മ‌ുകളിൽ അടയ്‌ക്കേണ്ട‌ുന്ന സാഹചര്യത്തിൽ

9. കയറ്റ‌ുമതിയ‌ും ഇറക്ക‌ുമതിയും ചെയ്യുന്നതിന് (Exporting & Importing)

10. ദേശസാൽ‌കൃത ബാങ്ക‌ുകളിൽ / പോ‍സ്റ്റ്‌ഓഫീസിൽ അമ്പതിനായിരം ര‌ൂപയിൽ ക‌ൂട‌ുതൽ തുക നിക്ഷേപിക്ക‌ുന്നതിന‌ും പിൻ‌വലിക്ക‌ുന്നതിന‌ും ട്രാൻ‌സ്‌ഫർ ചെയ്യ‌ുന്നതിന‌ും

11. ഷെയർ മാർക്കറ്റിൽ നിക്ഷേപം നടത്താന്‍

12. പോസ്റ്റ്‌ഓഫീസിൽ അമ്പതിനായിരം ര‌ൂപയിൽ ക‌ൂട‌ുതൽ വര‌ുന്ന നിക്ഷേപപദ്ധതികളിൽ അംഗമാവാൻ

13. സേവിംഗ്സ് ബാങ്ക് അക്കൌണ്ട‌ുകൾ ത‌ുടങ്ങാൻ (സഹകരണ ബാങ്ക് ഉൾപ്പെടെ)

14. അമ്പതിനായിരം ര‌ൂപയിൽ ക‌ൂട‌ുതൽ വര‌ുന്ന ബാങ്ക് ഡ്രാഫ്‌റ്റ‌ുകൾ (DD) എട‌ുക്കുവാൻ

15. ബാങ്ക‌ുകളിൽ വിവിധ നിക്ഷേപപദ്ധതികളിൽ അംഗമാവാൻ

16. മ്യൂച്ചൽ ഫണ്ട് പോല‌ുള്ള നിക്ഷേപപദ്ധതികളിൽ അംഗമാവാൻ

17. ക്രെഡിറ്റ് കാർഡിനായി അപേക്ഷിക്ക‌ുവാൻ

18. വിദേശയാത്രയ്‌ക്കായി ഇര‌ുപത്തിഅഞ്ചായിരം രൂപയിൽ ക‌ൂട‌ുതൽ ചിലവാക്ക‌ുമ്പോൾ

19. ഒര‌ു ലക്ഷം ര‌ൂപയ്‌ക്ക് മ‌ുകളിൽ സ്വർണ്ണം വാങ്ങ‌ുവാൻ

20. എല്ലാ വിധ രാജ്യാന്തര പണമിടപാടുകൾക്കും.

 

മ‌ുകളിൽ പറഞ്ഞ ഏതെങ്കില‌ും കാര്യങ്ങൾ നിങ്ങള‌ുടെ ജീവിതത്തിൽ വര‌ുന്ന‌ുണ്ടെങ്കിൽ പാൻ‌നമ്പർ നിർബന്ധമാണ്. ഭാവിയിൽ ക‌ൂട‌ുതൽ മേഖലകളിലേക്ക് പാൻ കാർഡ് ആവശ്യമായി വര‌ും.


പാൻ‌കാർഡ് എടുക്കുവാൻ വര‌ുമാനം ഉണ്ടായിരിക്കണമെന്നോ, പാൻ‌കാർഡ് ഉണ്ടെങ്കിൽ നിക‌ുതി നൽ‌കണമെന്നോ, ആദായ നിക‌ുതി റിട്ടേൺ സമർപ്പിച്ചിരിക്കണമെന്നോ നിർബന്ധമില്ല.


പാൻ‌കാർഡ് എട‌ുക്ക‌ുവാൻ നിയ‌ുക്ത അംഗീകൃത ഏജൻസികളെ മാത്രം സമീ‍പിക്ക‌ുക. അല്ലാത്ത പക്ഷം നിങ്ങള‌ുടെ വ്യക്തിവിവരങ്ങൾ ദ‌ുര‌ുപയോഗം ചെയ്യാൻ സാധ്യത ഉണ്ട്

 

പാൻ‌കാർഡ് നഷ്‌ടപ്പെടുകയാണെങ്കിൽ പാൻ‌നമ്പർ ഉപയോഗിച്ച് നഷ്ടപ്പെട്ട കാർഡിന് പകരമായി മറ്റൊന്നിന് അപേക്ഷിക്കാവുന്നതാണ്. യാതൊരു കാരണവശാലും പുതിയ പാൻ കാർഡിനായി അപേക്ഷിക്കരുത്.


18 വയസ്സിന് താഴെയുള്ളവർക്ക് പാൻ‌കാർഡ്


18 വയസ്സിന് താഴെയുള്ളവർ പാൻ‌കാർഡിനായി അപേക്ഷിക്കുമ്പോൾ സ്വന്തം അഡ്രസ്സ് പ്രൂഫ്, ഫോട്ടൊ ഐഡി, ജനനതിയതി രേഖ എന്നിവയ്ക്ക് പുറമേ രക്ഷിതാവിന്റെ അഡ്രസ്സ് പ്രൂഫ്, ഫോട്ടൊ ഐഡി എന്നിവ കൂടി നൽ‌കേണ്ടതാണ്. 

അപേക്ഷാ ഫോമിൽ ഒപ്പിടേണ്ടത് രക്ഷിതാവാണ്. 

18 വയസ്സിൽ താഴെയുള്ളവർക്ക് നൽകുന്ന പാൻ‌കാർഡിൽ ഫോട്ടോ ഉണ്ടായിരിക്കുന്നതല്ല. ആയതിനാൽ  ഫോട്ടൊ ഐഡി പ്രൂ‍ഫ് ആയി ഉപയോഗിക്കാനാവില്ല.
18 വയസ്സിന് ശേഷം പാൻ‌കാർഡ് പുതുക്കേണ്ടതാണ്.

 

ആധാർ പാൻ കാർഡുമായി ബന്ധിപ്പിക്കണം. നിർബന്ധമാക്കി സർക്കാർ


പാൻ‌കാർഡ് ആധാറുമായിലിങ്ക് ചെയ്‌തില്ലെങ്കിൽ പതിനായിരം രൂപ വരെ പിഴ; ലിങ്ക് ചെയ്യേണ്ട വിധം. SMSവഴിയും ലിങ്ക് ചെയ്യാവുന്നതാണ്.


 

 

നെന്മാറയിലെ യു.ടി.ഐ അംഗീകൃത പാൻ‌കാർഡ് സർവ്വീസ് സെന്റർ:

E-Media Online Service 

Subramanya Complex
Near Busstand,Trissur Road

Nemmara, Palakkad

Ph: 9447741859, 04923 242 152

WhatsApp: https://wa.me/919447741859


Keywords: pan card, income tax, e pan, instant pan, utiitsl