ജ‌ൂലൈ 1 മ‌ുതൽ ആധാർ നമ്പർ പാൻ‌കാർഡ‌ുമായി ബന്ധിപ്പിക്കേണ്ടത് നിർബന്ധമാക്കി ഉത്തരവായി. ഇനി മ‌ുതൽ പാൻ‌കാർഡ് എട‌ുക്ക‌ുമ്പോൾ ആധാർ കാർഡ് അനിവാര്യമാണ്. ഒരേ വ്യക്തി ഒന്നിലധികം പാൻ‌കാർഡ് ഉപയോഗിച്ച് നിക‌ുതി വെട്ടിപ്പ് നടത്താന‌ുള്ള സാധ്യത ഇല്ലാതാക്കാനായാണ് ഈ തീര‌ുമാനം
ആധാർ നമ്പർ പാൻ‌കാർഡ‌ുമായി ബന്ധിപ്പിക്കാൻ സന്ദർശിക്കേണ്ട വെബ്സൈറ്റ്

പാൻ‌കാർഡ് –അനധികൃതമായ പണ ഇടപാട‌ുകള‌ും കള്ളപ്പണവ‌ും തടയാനായിട്ടാണ് ആദായ നിക‌ുതി വക‌ുപ്പ് പാൻ നമ്പർ ഏർപ്പെട‌ുത്തിയിരിക്ക‌ുന്നത്. ആദായ നിക‌ുതി അടയ്‌ക്ക‌ുവാന‌ും റിട്ടേൺ ഫയൽ ചെയ്യാന‌ും പാൻ‌കാർഡ് നിർബന്ധമാണ്. പാൻ‌കാർഡ് എട‌ുക്കാൻ വര‌ുമാനം ഉണ്ടായിരിക്കണമെന്നോ, പാൻ‌കാർഡ് ഉണ്ടെങ്കിൽ നിക‌ുതി നൽ‌കണമെന്നോ, ആദായ നിക‌ുതി റിട്ടേൺ സമർപ്പിക്കണമെന്നോ നിർബന്ധമില്ല.