പെർമെനന്റ് അക്കൌണ്ട് നമ്പർ (പാൻ) കാർഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണം. ആധാറുമായി ബന്ധിപ്പിക്കാത്ത പാൻകാർഡുകളുടെ സാധുത ഇല്ലാതാവും. പാൻകാർഡ് ആധാറുമായി ബന്ധിപ്പിക്കാത്തത് 10,000 രൂപ വരെ പിഴ ഈടാക്കാവുന്ന കുറ്റവുമാണ്.
ബന്ധിപ്പിക്കാൻ ഇരുകാർഡുകളുടെയും നമ്പർ വേണം. മൊബൈൽ ഫോൺ ഉപയോഗിച്ച് ബന്ധിപ്പിക്കാവുന്നതാണ്.
തൊഴില്‍ - വിദ്യാഭ്യാസ വാര്‍ത്തകള്‍ -പ്രാദേശിക തൊഴിലവസരങ്ങള്‍ - വാട്‌സാപ്പില്‍ ലഭിക്കുവാന്‍
ഓണ്‍ലൈനായി ബന്ധിപ്പിക്കുമ്പോള്‍ വെബ്സൈറ്റ് ലിങ്കിൽ പാൻ നമ്പർ, ആധാർ നമ്പർ, ആധാറിലുള്ളത് പോലുള്ള പേര്, മൊബൈൽ നമ്പർ എന്നിവ നൽകി സബ്‌മിറ്റ് ചെയ്യുക.
ഓണ്‍ലൈനായി ബന്ധിപ്പിക്കാനായി സന്ദർശിക്കേണ്ട വെബ്സൈറ്റ് ലിങ്ക്: https://eportal.incometax.gov.in/iec/foservices/#/pre-login/bl-link-aadhaar
ആധാർ പാൻകാർഡ് ബന്ധിപ്പിക്കൽ സ്ഥിതി അറിയാൻ സന്ദർശിക്കേണ്ട വെബ്സൈറ്റ് ലിങ്ക്: https://eportal.incometax.gov.in/iec/foservices/#/pre-login/link-aadhaar-status
SMS വഴിയും ലിങ്ക് ചെയ്യാവുന്നതാണ്.
SMS വഴി ആധാർ - പാൻ ലിങ്ക് ചെയ്യാൻ ആധാറിലോ പാൻകാർഡിലോ രജിസ്റ്റർ ചെയ്‌ത മൊബൈലിൽ നിന്ന്
UIDPAN (12
digit Aadhaar number) space (10 digit PAN Number) എന്ന് Type ചെയ്‌ത് 567678
or 56161 നമ്പരില്‍ SMS ചെയ്യുക
പാൻകാർഡ് ആധാറുമായി ബന്ധിപ്പിക്കുവാനുള്ള അവസാന തീയതി : 2022 മാർച്ച് 30
പാന്‍കാര്‍ഡ്
പണം
സംബന്ധിക്കുന്ന ഇടപാടുകൾക്ക് PAN Card അനിവാര്യമാണ്. ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനും,
50,000 രൂപയ്ക്ക് മുകളിൽ തുക നിക്ഷേപിക്കുന്നതിനോ പിൻവലിക്കുന്നതിനോ പാൻ
കാർഡിന്‍റെ കോപ്പി ആവശ്യമാണ്. മറ്റ് പല മേഖലകളിലും പാന്‍കാര്‍ഡ് ആവശ്യമാണ്.
Keywords: how to link aadhaar with pan card thozhilsahayi, aadhaar pan link sms format, aadhaar pan link last date, how link aadhaar pan card, : aadhaar pan link thozhilsahayi, thozhilsahayi.com
0 Comments