സി.ബി.എസ്.ഇ. 12-)o ക്ലാസ്സ് പരീക്ഷാ ഫലം ഇന്ന് ഉച്ചയ്‌ക്ക് രണ്ട് മണിക്ക് പ്രഖ്യാപിക്കും.

കോവിഡ് വ്യാപന പശ്‌ചാത്തലത്തിൽ സി.ബി.എസ്.ഇ. പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയിരുന്നു. മുൻ‌പരീക്ഷകളുടെ മൂല്യനിർണ്ണയം നടത്തിയാണ് ഫല പ്രഖ്യാപനം നടത്തുന്നത്.

 

തൊഴില്‍ - വിദ്യാഭ്യാസ വാര്‍ത്തകള്‍ വാട്‌സാപ്പില്‍ 


10,11 ക്ലാസ്സുകളിലെ വാർഷിക ഫലവും 12-)o ക്ലാസിലെ യൂണിറ്റ് ടെസ്റ്റ്/ മിഡ്-ടേം/ പ്രീ ബോർഡ് (മോഡൽ) പരീക്ഷകളിലെ ഫലവുമാകും ഫലനിർണ്ണയത്തിൽ പരിഗണിക്കുക. സ്‌കൂളിലെ കഴിഞ്ഞ മൂന്ന് വർഷങ്ങളിലെ ഫലവും പരിഗണിക്കും. സംശയങ്ങൾ പരിഹരിക്കാൻ സോൺ തല സമിതിയുണ്ടാകും. ‌സ്‌ക‌ൂളുകളിൽ റിസൽറ്റ് കമ്മിറ്റിയുമുണ്ടാകും.

cbseresults.nic.in , www.cbse.gov.in എന്നീ വെബ്സൈറ്റുകളിൽ നിന്ന് ഫലമറിയാം.


കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഒരാഴ്‌ചക്കകം ഡിഗ്രി രജിസ്‌ട്രേഷൻ ആരംഭിക്കും


ലാപ്‌ടോപ്പ് വാങ്ങാം: പ്രതിമാസം 500 രൂപ തിരിച്ചടവിൽ വിദ്യാർത്ഥികൾക്ക് പുതിയ വായ്‌പാ പദ്ധതി



Keywords: cbse result, cbse plus two reslut