വിദ്യാർത്ഥികൾക്ക് പുതിയ വായ്‌പാപദ്ധതിയുമായി കെ.എസ്.എഫ്.ഇ. വിദ്യാശ്രീ പദ്ധതി വഴി ലാപ്‌ടോപ്പുകൾ യഥാസമയം ലഭ്യമാക്കാനാകാതെ വന്നതോടെയാണ് പുതിയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

ടാബ്‌ലെറ്റ് അല്ലെങ്കിൽ ലാപ്‌ടോപ്പ് വാങ്ങിയതിനു ശേഷം ബിൽ‌നൽ‌കിയാൽ വായ്‌പ അനുവദിക്കുന്നതാണ് പുതിയ പദ്ധതി. 20,000 രൂപ വരെ ഇത്തരത്തിൽ വായ്‌പ ലഭ്യമാകും.

 

കോവിഡ് കാലത്ത് ഡിജിറ്റൽ വിദ്യാഭ്യാസത്തെ സഹായിക്കുന്നതിനായാണ് വിദ്യാശ്രീ പദ്ധതി കെ.എസ്.എഫ്.ഇ. മുഖേന ആരംഭിച്ചത്.

കുടുംബശ്രീയുടെ വിദ്യാശ്രീ പോർട്ടലിൽ രജിസ്‌ർ ചെയ്യുന്ന വിദ്യാർത്ഥികൾക്ക് 15000 രൂപയുടെ ലാപ്‌ടോപ്പ് ലഭ്യമാക്കാനായിരുന്നു തീരുമാനം. വിദ്യാർത്ഥികൾ 500 രൂപ വീതം പ്രതിമാസം അടച്ചാൽ മതിയാകും. എന്നാൽ കമ്പനികൾ ലാപ്പ്‌ടോപ്പ് സമയബന്ധിതമായി നൽ‌കിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് വിദ്യാർത്ഥികൾക്ക് പണം വായ്‌പ്പയായി നൽ‌കാനുള്ള തീരുമാനം. പ്രതിമാസം 500 രൂപ വീതം 40 തവണകളായി തിരിച്ചടയ്‌ക്കാം. കുടുംബശ്രീ പോർട്ടലിൽ രജിസ്റ്റർ ചെയ്‌ത വിദ്യാർത്ഥികൾക്കാണ് വായ്‌പ ലഭിക്കുക.

മുൻ‌പ് ഓർഡർ ചെയ്‌ത നില‌യ്ക്ക് മതിയെന്നുള്ള വിദ്യാർത്ഥികൾക്ക് ലഭ്യമാകുന്ന മുറയ്‌ക്ക് ലാപ്പ്‌ടോപ്പുകൾ നൽ‌കും.

 

Keywords: KSFE Vidhyaashree Laptop Scheme for students, laptop scheme, ksfe laptop, kudumbashree, student laptop scheme, ksfe laptop scheme