കാലിക്കറ്റ് സർവകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലേക്കുള്ള ഏകജാലക ബിരുദ പ്രവേശന രജിസ്‌ട്രേഷൻ, പ്ലസ്‌ടു  ഫലം പ്രസിദ്ധീകരിച്ച് ഒരാഴ്‌ചയ്‌ക്കുള്ളിൽ ആരംഭിക്കും.  പി.ജി. രജിസ്‌ട്രേഷൻ ബിരുദഫലം പ്രസിദ്ധീകരിച്ച് ഒരാഴ്‌ചയ്‌ക്ക‌ുള്ളിലും തുടങ്ങും.

 

സർവകലാശാല കേന്ദ്രങ്ങളിലേക്കും മുന്നൂറോളം അഫിലിയേറ്റഡ് കോളേജുകളിലേക്കുമായാണ് ഡിഗ്രി പ്രവേശനം.


കോഴ്‌സുകൾ, കോളേജുകൾ എന്നിവയെ സംബന്ധിച്ച വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യം.

 

സ്വാശ്രയ കോഴ്‌സുകൾ,  സ്വാശ്രയ കോളേജുകൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ പ്രത്യേകമായി രേഖപ്പെടുത്തിയിട്ടുണ്ട്.

ഓരോ കോഴ്‌സുകൾ ലഭ്യമായ കോളേജുകളും. വിവിധ കോളേജുകളിൽ ലഭ്യമായ കോഴ്‌സുകൾ എതൊക്കെയാണെന്നും പ്രത്യേകമായി അറിയാവുന്നതാണ്.  

 

ഏകജാലക രജിസ്‌ട്രേഷന് മുമ്പായി കോഴ്‌സ്, കോളേജ് എന്നിവയെക്കുറിച്ചും സംവരണ മാനദണ്ഡങ്ങളെക്കുറിച്ചും വിദ്യാർത്ഥികൾ വ്യക്തമായി മനസ്സിലാക്കിയിരിക്കണം.


ഏകജാലക രജിസ്‌ട്രേഷൻ  നിർദേശങ്ങൾ http://www.cuonline.ac.in/  എന്ന വെബ്സൈറ്റിൽ നിന്ന് ലഭിക്കും. ഇതേ വെബ്സൈറ്റ് വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്.


ലാപ്‌ടോപ്പ് വാങ്ങാം: പ്രതിമാസം 500 രൂപ തിരിച്ചടവിൽ വിദ്യാർത്ഥികൾക്ക് പുതിയ വായ്‌പാ പദ്ധതി; 

Keywords: calicut university degree registration, ug online, Centralised Admission Process (CAP) for UG