വിവിധ കേന്ദ്രസര്‍വ്വീസ‌ുകളിലെ ഒഴിവ‌ുകളിലേക്ക് അപേക്ഷ ക്ഷണിച്ച‌ു. വിവിധ ഡിപ്പാർട്ട്മെൻറ്/ മന്ത്രാലയം / ഓഫീസുകൾ എന്നിവിടങ്ങളിലായാണ് നിയമനം. 

ലോവർ ഡിവിഷൻ ക്ലാർക്ക്, ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്,  പോസ്റ്റൽ അസിസ്റ്റന്റ്, സോർട്ടിങ് അസിസ്റ്റന്റ്, ഡേറ്റ എൻട്രി ഓപ്പറേറ്റർ  എന്നീ   തസ്തികളിലായാണ് നിയമനം.


യോഗ്യത: +2 അല്ലെങ്കിൽ തത്തുല്യം.

ൺ‌ട്രോളർ ആൻഡ് ഓഡിറ്റ് ജനറൽ ഓഫീസിലെ ഡേറ്റ എൻട്രി  ഓപ്പറേറ്റർ ഒഴിവിലേക്ക്  മാത്തമാറ്റിക്സ്  ഒരു വിഷയമായി പഠിച്  സയൻസ് സ്ട്രീം  പ്ലസ്ടു പാസായിരിക്കണം . അല്ലെങ്കിൽ ത്ത‌ുല്യം.

 

പ്രായം: 18 - 27  വയസ്സ്

01 .01 .01 2021 - തീയതി വെച്ചാണ്  പ്രായം കണക്കാക്കുന്നത്. ഉദ്യോഗാർത്ഥികൾ  02-01-1994 ന‌ും 01-01-2003ന‌ും ഇടയിൽ ജനിച്ചവരായിരിക്കണം.   

എസ്‌.സി /എസ്.ടി  വിഭാഗത്തിന് 5  വർഷവും  .ബി.സി. വിഭാഗത്തിന് മ‌ൂന്ന് വർഷവ‌ും ഭിന്നശേഷിക്കാർക്ക് നിയമാന‌ുസൃതവ‌ും ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്ക‌ും.

 

തിരഞ്ഞെട‌ുപ്പ്: മ‌ൂന്ന് ഘട്ടങ്ങളില‌ൂടെയാണ് തിരഞ്ഞെടുപ്പ് നടത്ത‌ുക.

ആദ്യത്തെ  ഘട്ടം  കമ്പ്യൂട്ടർ  ബേസ്ഡ്  പരീക്ഷയും  രണ്ടാമത്തെ ഘട്ടം  ഡിസ്‌ക്രിപ്റ്റീവ്  പരീക്ഷയും  മൂന്നാം ഘട്ടം  സ്കിൽ ടെസ്റ്റ് /  ടൈപ്പിംഗ്  ടെസ്റ്റ് എന്നിവയ‌ുമായിരിക്ക‌ും.

പരീക്ഷ: 2021 ഏപ്രിൽ 12 മ‌ുതൽ 27 വരെയായിരിക്ക‌ും ആദ്യഘട്ട പരീക്ഷ നടക്ക‌ുക.  രണ്ടാം ഘട്ട പരീക്ഷയ‌ുടെ തീയതി പിന്നീട് പ്രഖ്യാപിക്ക‌ും. 

കേരളത്തിൽ ഴ‌ു പരീക്ഷാ കേന്ദ്രങ്ങളാണ‌ുള്ളത്.

എറണാക‌ുളം, കണ്ണ‌ൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശ്ശ‌ൂർ , തിര‌ുവനന്തപ‌ുരം എന്നിവിടങ്ങളിലായിരിക്ക‌ും കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ.


സ്കിൽ ടെസ്റ്റ്  / ടൈപ്പിംഗ് ടെസ്റ്റ്:  

പരീക്ഷയിൽ വിജയിക്ക‌ുന്നവർക്ക് സ്കിൽ ടെസ്റ്റ് / ടൈപ്പിംഗ് ടെസ്റ്റ് ഉണ്ടായിരിക്ക‌ും. വിവിധ തസ്തികകൾക്ക്  വ്യത്യസ്ത രീതിയിലായിരിക്കും  സ്കിൽ ടെസ്റ്റ് .

അപേക്ഷ ഫീസ്: 100 ര‌ൂപ.

വനിതകൾ, സ്.സി, എസ്.ടി / അംഗപരിമിതർ എന്നിവർക്ക് ഫീസില്ല

അപേക്ഷ

www.ssc.nic.in എന്ന വെബ്സൈറ്റിൽ വിശദാംശങ്ങൾ നൽ‌കിയിട്ട‌ുണ്ട്. ഇതേ  വെബ്സൈറ്റ് വഴി വൺ ടൈം രജിസ്ട്രേഷൻ നടത്തി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.   

അപേക്ഷാ സമർപ്പണ വേളയിൽ ഉദ്യോഗാർത്ഥിയ‌ുടെ കളർ ഫോട്ടോഗ്രാഫ് (20 - 50 കെ ബി 3.5 x 4.5 ജെ പി ജി .ഫോർമാറ്റ്) പ്‌ലോഡ് ചെയ്യണം ഫോട്ടോ മ‌ൂന്ന് മാസത്തിനകം ട‌ുത്തതായിരിക്കണം. ഫോട്ടോയിൽ താഴെയായി ഫോട്ടോ എട‌ുത്ത തീയതി പ്രിന്റ് ചെ‌യ്‌തിരിക്കണം.


സിലബസ്

വൺ‌ടൈം രജിസ്ട്രേഷൻ നടത്ത‌ുവാന‌ും അപേക്ഷ സമർപ്പിക്ക‌ുവാന‌ുമ‌ുള്ള വെബ്സൈറ്റ്: ssc.nic.in

ഓൺലൈൻ അപേക്ഷ സ്വീകരിക്ക‌ുന്ന അവസാന തീയതി: 26-12-2020