oilpalm india worker


 

കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന, കേന്ദ്ര  - സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ ഓയിൽ പാം ഇന്ത്യ ലിമിറ്റഡ്, വിവിധ എണ്ണപന പ്ലാന്റേഷനുകളിലേക്ക് വർക്കർമാരെ നിയമിക്കുന്നു.

ആകെ 100 ഒഴിവുകളാണുള്ളത്. (പുരുഷൻ‌മാർ - 50, വനിതകൾ - 50). ദിവസവേതന അടിസ്ഥാനത്തിലായിരിക്കും നിയമനം.

 

ഏരൂർ എസ്‌റ്റേറ്റ്, ചിതറ എസ്‌റ്റേറ്റ്, കുളത്തൂപ്പുഴ എസ്‌റ്റേറ്റ്, ഓയിൽ പാം സീഡ് ഗാർഡൻ, തൊടുപുഴ എന്നീ സ്ഥലങ്ങളിലോ കമ്പനിയുടെ രാജ്യത്തെ ഏതെങ്കിലും യൂണിറ്റിലോ നിയമനം ലഭിക്കാം. പ്ലാന്റേഷനുകളിലെ എണ്ണപനയിൽ നിന്ന് കുലവെട്ട്, പ്രൂണിങ്, കാട് വെട്ടി തെളിക്കൽ, വളമിടൽ എന്നിവയായിരിക്കും ജോലി. പ്ലാൻ‌റ്റേഷനിലെ അനുബന്ധ ജോലികളും ചെയ്യേണ്ടി വരും.

 

പ്രതിദിന വേതനം: സ്കിൽഡ് വിഭാഗം – 512 രൂപ, സെമിസ്ക്കിൽഡ് വിഭാഗം – 480 രൂപ, ജനറൽ വിഭാഗം – 447 രൂപ. കൂടാതെ പ്രതിദിന ഡി എ 144.33 രൂപയും ലഭിക്കും.

 

യോഗ്യത: സ്കൂൾ വിദ്യാഭ്യാസം. പത്താം ക്ലാസിന് മുകളിൽ വിദ്യാഭ്യാസമുള്ളവർ അപേക്ഷിക്കാൻ അർഹരല്ല.

 

പ്രായം: 18 – 36 (2005 ജനുവരി ഒന്നിനും 1987 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവർ). എസ്‌.സി/ എസ്‌.ടി, ഒ.ബി.സി. വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും. (നിലവിൽ താത്കാലിക വ്യവസ്ഥയിൽ വർക്കർ തസ്തികയിൽ ജോലിചെയ്യുന്നവർക്ക് നിബന്ധനകൾക്കനുസരിച്ച് ഒരു വർഷം വരെ പ്രായപരിധിയിൽ ഇളവ് ലഭിക്കും)

.

തിരഞ്ഞെടുപ്പ്: ശാരീരിക ക്ഷമത, തൊഴിൽ‌വൈഭവം എന്നിവ തെളിയിക്കുന്നതിനുള്ള ടെസ്റ്റുകളും അഭിമുഖവും ഉണ്ടായിരിക്കും.

 

അപേക്ഷ: നിർദ്ദിഷ്‌ട മാതൃകയിൽ അപേക്ഷ തയ്യാറാക്കി വയസ്സ്, സ്‌കൂൾ വിദ്യാഭ്യാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപെടുത്തിയ പകർപ്പും പാസ്‌പോർട്ട് സൈസ് ഫോട്ടോയും സഹിതം ‘ഓയിൽ പാം ഇന്ത്യ ലിമിറ്റഡ്, രജിസ്റ്റേഡ് ഓഫീസ്, കോടിമത, കോട്ടയം സൌത്ത് പി.ഒ. കോട്ടയം – 686013‘ എന്ന വിലാസത്തിൽ സമർപ്പിക്കണം. അപേക്ഷാ കവറിനുപുറത്ത് ‘വർക്കർ നിയമനത്തിനായുള്ള അപേക്ഷ’ എന്ന് രേഖപ്പെടുത്തണം.

 

ഔദ്യോഗിക വിജ്ഞാപനം കാണാൻ സന്ദർശിക്കുക: Notification


അപേക്ഷാ ഫോം കാണുക: application form 


വെബ്സൈറ്റ്: www.oilpalmindia.com

 

അപേക്ഷ സ്വീകരികുന്ന അവസാന തീയതി: 2023 സെപ്റ്റംബർ 4 ( വൈകീട്ട് 4 മണി)

 

Keywords: oilpalm india worker