ksrtc swift, kerala state transport corporation

 

കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ബസ്സുകളിലേക്ക് ഡ്രൈവർ കം കണ്ടക്ടർമാരെ കരാർവ്യവസ്ഥയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു.

 

പ്രതീക്ഷിത ഒഴിവ്: 600

 

പ്രായം: 24 – 55 വയസ്സ്

 

ശമ്പളം: എട്ടുമണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപയാണ് ശമ്പളം, അധികമണിക്കൂറിന് 130 രൂപ അലവൻസും ലഭിക്കും. കൂടാതെ വരുമാനമനുസരിച്ച് ഇൻസെന്റീവ് ബാറ്റയ്‌ക്കും അർഹതയുണ്ടായിരിക്കും.

 

യോഗ്യത: പത്താം ക്ലാസ്സ് ജയം, ഹെവി ഡ്രൈവിംഗ് ലൈസൻസ്.  30 ലധികം സീറ്റുകളുള്ള ഹെവി പാസഞ്ചർ വാഹനങ്ങളിൽ അഞ്ചു വർഷത്തിൽ കുറയാത്ത ഡ്രൈവിംഗ് പ്രവൃത്തിപരിചയം. തിരഞ്ഞെടുക്കപ്പെടുന്നവർ നിശ്ചിതസമയത്തിനുള്ളിൽ കണ്ടക്ടർ ലൈസൻസ് നേടണം.

കരാറിനൊപ്പം 30,000 രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റ് നൽകുന്നവർക്ക് മാത്രമേ നിയമനം ലഭിക്കൂ.

നിബന്ധനകൾക്ക് വിധേയമായി കെ.എസ്.ആർ.ടി.സിയിലെ നിലവിലുള്ള ജീവനക്കാർക്കും അപേക്ഷിക്കാവുന്നതാണ്. കെ.എസ്.ആ‍ർ.ടി.സി. ജീവനക്കാർക്ക് സെക്യൂരിറ്റി ഡിപ്പോസിറ്റ് ബാധകമല്ല.

 

തിരഞ്ഞെടുപ്പ്: ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുന്നവർക്കായി ഡ്രൈവിംഗ് ടെസ്റ്റ്, അഭിമുഖം എന്നിവ നടത്തും. റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിനനുസരിച്ച് നിയമനം നടത്തും. ഒരു വർഷമാണ് റാങ്ക് ലിസ്റ്റിന്റെ കാലാവധി.

 

ഔദ്യോഗിക വിജ്ഞാപനത്തിനായി സന്ദർശിക്കുക: Notification   

അപേക്ഷ: www.kcmd.in, www.ksrtcswift.kerala.gov.in എന്നീ വെബ്സൈറ്റിൽ എതിലെങ്കിലും ഒന്നിലൂടെ ഓൺലൈനായി വേണം അപേക്ഷിക്കാൻ.

 

 

അവസാന തീയതി: 2023 ജൂൺ 17

Keywords: ksrtc swift, kerala state transport corporation, kcmd