കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൽ എൽ.ഡി.ക്ലാർക്ക് അക്കൌണ്ട്സ് അസിസ്റ്റന്റ്, ഡാറ്റാ എൻ‌ട്രി ഓപ്പറേറ്റർ, ഫീൽഡ് അസിസ്റ്റന്റ്, മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് തുടങ്ങിയ വിവിധ തസ്‌തികകളിൽ അവസരം.

central pollution control board recruitment


 

കേന്ദ്ര പരിസ്ഥിതി, വനം മന്ത്രാലയത്തിനു കീഴിലുള്ള സെൻ‌ട്രൽ പൊല്യൂഷൻ കൺ‌ട്രോൾ ബോർഡിൽ വിവിധ തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അക്കെ 163 ഒഴിവുകളാണുള്ളത്.

 

സയന്റിസ്റ്റ് – ബി

ഒഴിവുകൾ: 62

യോഗ്യത: സിവിൽ / കെമിക്കൽ / എൻ‌വയോണ്മെന്റൽ / കം‌പ്യൂട്ടർ സയൻസ് / ഐ.ടി. യിൽ എൻ‌ജിനീയറിങ് / ടെക്നോളജി ബിരുദം. അല്ലെങ്കിൽ കെമിസ്ട്രിയിലോ (എല്ലാ ശാഖകളും) എൻ‌വയോൺ‌മെന്റൽ സയൻസിലോ മാസ്റ്റർ ബിരുദം.

നെറ്റ് യോഗ്യത / പി.എച്ച്.ഡി. ഉള്ളവർക്ക് മുൻ‌ഗണന ലഭിക്കും.

ശമ്പളം: 56,100 – 1,77,500 രൂപ

പ്രായപരിധി: 35 വയസ്സ്

 

അസിസ്റ്റന്റ് ലോ ഓഫീസർ

ഒഴിവുകൾ: 6

യോഗ്യത: നിയമബിരുദം, സ്റ്റേറ്റ് ജുഡീഷ്യൽ സർ‌വീസിൽ ഓഫീസറായി അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം / സ്റ്റേറ്റ് ലീഗൽ ഡിപ്പാർട്ട്മെന്റിൽ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം.

ശമ്പളം: 44,900 – 1,42,400 രൂപ

പ്രായപരിധി: 30 വയസ്സ്

 

അസിസ്റ്റന്റ് അക്കൌണ്ട്സ് ഓഫീസർ

ഒഴിവുകൾ: 1

യോഗ്യത: കൊമേഴ്‌സ് ബിർദ‌ുദം, സൂപ്പർവൈസറി ലെവലിൽ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം / സബോർദിനേറ്റ് ഓഡിറ്റ് / അക്കൌണ്ട്സ് സർവീസ് എക്സാമിനേഷൻ അക്കൌണ്ടന്റായി അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം.

ശമ്പളം: 44,900 – 1,42,400 രൂപ

പ്രായപരിധി: 30 വയസ്സ്

 

സിനിയർ സയന്റിഫിക് അസിസ്റ്റന്റ്

ഒഴിവുകൾ: 16

യോഗ്യത: ശാസ്ത്രവിഷയത്തിൽ മാസ്റ്റർ ബിരുദവും ബന്ധപ്പെട്ട മേഖലയിൽ (മലിനീകരണ നിയന്ത്രണവുമായി ബന്ധപ്പെട്ട മേഖലയ്‌ക്ക് മുൻ‌ഗണന) രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും.

ശമ്പളം: 35,400 – 1,12,400 രൂപ

പ്രായപരിധി: 30 വയസ്സ്

 

ടെക്നിക്കൽ സൂപ്പർവൈസർ

ഒഴിവുകൾ: 1

യോഗ്യത: ഇൻ‌സ്ട്രുമെന്റേഷൻ എൻ‌ജിനീയറിങ്ങിൽ ബിരുദവും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും.

ശമ്പളം: 35,400 – 1,12,400 രൂപ

പ്രായപരിധി: 30 വയസ്സ്

 

അസിസ്റ്റന്റ്

ഒഴിവുകൾ: 3

യോഗ്യത: ബിരുദവും മിനിറ്റിൽ 35 ഇംഗ്ലീഷ് വാക്ക് / 30 ഹിന്ദി വക്ക് കം‌പ്യൂട്ടർ ടൈപ്പിങ് സ്‌പീഡും.

ശമ്പളം: 35,400 – 1,12,400 രൂപ

പ്രായപരിധി: 30 വയസ്സ്

 

അക്കൌണ്ട്സ് അസിസ്റ്റന്റ്

ഒഴിവുകൾ: 2

യോഗ്യത: കൊമേഴ്‌സ് ബിരുദവും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും

ശമ്പളം: 35,400 – 1,12,400 രൂപ

പ്രായപരിധി: 30 വയസ്സ്

 

ജൂനിയർ ടെക്‌നീഷ്യൻ

ഒഴിവുകൾ: 3

യോഗ്യത: ഇലക്ട്രോണിക്സിൽ ഡിപ്ലോമയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും.

ശമ്പളം: 25,500 – 81,000 രൂപ

പ്രായപരിധി: 18 – 27 വയസ്സ്

 

സീനിയർ ലബോറട്ടറി അസിസ്റ്റന്റ്

ഒഴിവുകൾ: 15

യോഗ്യത: സയൻസിൽ പ്ലസ്‌ടു വിജയവും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും

ശമ്പളം: 25,500 – 81,000 രൂപ

പ്രായപരിധി: 18 – 27 വയസ്സ്

 

അപ്പർ ഡിവിഷൻ ക്ലർക്ക്

ഒഴിവുകൾ: 16

യോഗ്യത: ബിരുദം / തത്തുല്യം, മിനിറ്റിൽ 35 ഇംഗ്ലീഷ് വാക്ക് / 30 ഹിന്ദി വക്ക് കം‌പ്യൂട്ടർ ടൈപ്പിംഗ് സ്പീഡ് ഉണ്ടായിരിക്കണം.

ശമ്പളം: 25,500 – 81,000 രൂപ

പ്രായപരിധി:18 – 27 വയസ്സ്

 

ഡാറ്റാ എൻ‌ട്രി ഓപറേറ്റർ ഗ്രേഡ് II

ഒഴിവുകൾ: 3

യോഗ്യത: പന്ത്രണ്ടാം ക്ലാസ്സ് വിജയവും കമ്പ്യൂട്ടറിൽ മനീക്കൂറ് 8000 കീ ഡിപ്രഷൻ ഡേറ്റാ എൻ‌ട്രി സ്‌പീഡും.

ശമ്പളം: 25,500 – 81,000 രൂപ

പ്രായപരിധി:  18 – 27 വയസ്സ്

 

ജൂനിയർ ലബോറട്ടറി അസിസ്റ്റന്റ്

ഒഴിവുകൾ: 15

യോഗ്യത: സയൻസ് വിഷയത്തിൽ പന്ത്രണ്ടാം ക്ലാസ്സ് വിജയം.

ശമ്പളം: 19,900 – 63,200 രൂപ

പ്രായപരിധി: 18 – 27 വയസ്സ്

 

ലോവർ ഡിവിഷൻ ക്ലർക്ക്

ഒഴിവുകൾ: 5

യോഗ്യത: പന്ത്രണ്ടാം ക്ലാസ്സ് വിജയവും മിനിറ്റിൽ 35 ഇംഗ്ലീഷ് വാക്ക് / 30 ഹിന്ദി വാക്ക് കം‌പ്യൂട്ടർ ടൈപ്പിംഗ് സ്‌പീഡും

ശമ്പളം: 19,900 - 63,200 രൂപ

പ്രായപരിധി: 18 – 27 വയസ്സ്

 

ഫീൽഡ് അസിസ്റ്റന്റ്

ഒഴിവുകൾ: 8

യോഗ്യത: പത്താം ക്ലാസ് വിജയം

ശമ്പളം: 18,000 – 56,900 രൂപ

പ്രായപരിധി: 18 – 27 വയസ്സ്

 

മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ്

ഒഴിവുകൾ: 7

യോഗ്യത:  പത്താം ക്ലാസ്സ് വിജയം അല്ലെങ്കിൽ ഇലക്ട്രീഷ്യൻ/പ്ലംബർ / ഫര്യർ ആൻഡ് സേഫ്‌റ്റി / പമ്പ് ഓപ്പറേറ്റർ ട്രേഡിൽ ഐ.ടി.ഐ. സർട്ടിഫിക്കറ്റും

ശമ്പളം: 18,000 – 56,900 രൂപ

പ്രായപരിധി: 18 -27 വയസ്സ്

 

വയസ്സിളവ്: ഉയർന്ന പ്രായപരിധിയിൽ എസ്.സി, എസ്.ടി, വിഭാഗക്കാർക്ക് അഞ്ച് വർഷത്തെയും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്ന് വർഷത്തെയും ഇളവ് ലഭിക്കും.

ഭിന്നശേഷിക്കാർക്കും വിമുക്തഭടർന്മാർക്കും നിയമാനുസൃത വയസ്സിളവ് ലഭിക്കും.

 

 വിജ്ഞാപനത്തിനായി സന്ദർശിക്കുക: Notification

 

അപേക്ഷ: അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. വിശദവിവരങ്ങൾക്കായും അപേക്ഷ സമർപ്പിക്കുവാനും സന്ദർശിക്കുക:   www.cpcb.nic.in

 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2023 മാർച്ച് 31

 

Keywords: central pollution control board recruitment, cpcb 


Post a Comment

0 Comments