financial assistance for competitive exam coaching


സംസ്ഥാനത്ത് മെഡിക്കൽ / എൻ‌ജിനീയറിങ് എൻ‌ട്രൻസ്, സിവിൽ സർ‌വീസ്, ബാങ്കിങ്ക് സർ‌വീസ്, യു.ജി.സി./ ജെ.ആർ.എഫ്./നെറ്റ്, ഗേറ്റ്/ മാറ്റ് തുടങ്ങിയ മത്സര പരീക്ഷാ പരിശീലനം നടത്തുന്ന ഒ.ബി.സി. വിഭാഗം വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും ധനസഹായം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

അഞ്ച് വർഷത്തിൽ കുറയാത്ത സേവന പാരമ്പര്യവും മുൻ‌വർഷങ്ങളിൽ മികച്ച റിസൽട്ട് സൃഷ്‌ടിച്ചിട്ടുള്ളതുമായ പ്രശസ്‌ത സ്ഥാപനങ്ങളിൽ പരിശീലനം നടത്തുന്നവർക്ക് അപേക്ഷിക്കാം.

വിജ്ഞാപനത്തിനായി സന്ദർശിക്കുക: Notification

അപേക്ഷ: www.egrantz.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

വിശദവിവരങ്ങൾക്ക് www.bcdd.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2023 ജനുവരി 10

 

Keywords: bcdd kerala , financial assistance for competitive exam coaching