കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റിൽ, ഓർഡിനറി, സിറ്റി ബസ്സുകളിലേക്ക് ഡ്രൈവർ, കണ്ടക്‌ടർമാരെ കരാർ വ്യവസ്ഥയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്ക‌ുന്ന‌ു. ഓൺലൈനായി അപേക്ഷിക്കാം.

 

യോഗ്യത:

ഡ്രൈവർ: ഹെവി ഡ്രൈവിംഗ് ലൈസൻസ്.30 ലധികം സീറ്റുകളുള്ള ഹെവി പാസഞ്ചർ വാഹനങ്ങളിൽ അഞ്ച് വർഷത്തിൽ കുറയാത്ത ഡ്രൈവിംഗ് പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. (പി.എസ്.സി. റിസർവ് ഡ്രൈവർ റാങ്ക് ലിസ്റ്റിലുള്ളവർക്ക് പ്രവൃത്തിപരിചയം ബാധകമല്ല.)

നിബന്ധനകൾക്ക്  വിധേയമായി കെ.എസ്.ആർ.ടി.സി.യിലെ നിലവിലുള്ള ജീവനക്കാർക്കും അപേക്ഷിക്കാം.

പി.എസ്.സിയുടെ റിസർവ് ഡ്രൈവർ റാങ്ക് ലിസ്റ്റിൽ (കാറ്റഗറി നമ്പർ 196/2010) ഉൾപ്പെട്ടവർക്ക് മുൻ‌ഗണന ഉണ്ടായിരിക്കും.

 

പ്രായം: 21 – 55 വയസ്സ്

 

കണ്ടക്‌ടർ: കണ്ടക്‌ടർ ലൈസൻസ് ഉണ്ടായിരിക്കണം. പത്താം ക്ലാസ്സ് പാസ്സായിരിക്കണം. കണ്ടക്‌ടറായി അഞ്ച് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

പ്രായം: 21 – 55 വയസ്സ്

 

എട്ട് മണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപയാണ് ശമ്പളം. അധികമണിക്കൂറിന് 130 രൂപ അലവൻസ് ലഭിക്ക‌ും. കൂടാതെ വരുമാനമനുസരിച്ചുള്ള ഇൻസെന്റീവ് ബാറ്റയും ഉണ്ടായിരിക്കും.

 

അപേക്ഷ: സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റിന്റെ വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാ ഫീസായി 100 രൂപ ഓൺലൈനായി അടയ്‌ക്കണം.

 

വിശദമായ വിജ്ഞാപനത്തിനായി സന്ദർശിക്കുക: Notification

 

വെബ്സൈറ്റ്: www.kcmd.in

അവസാന തീയതി: 2022 നവംബർ 30 വൈകീട്ട് 5 മണി

 

Keywords: Recruitment to the posts of Drivers and Conductors in KSRTC-SWIFT, KSRTC-SWIFT invites application for Driver, Conductor Posts in K-Swift