കേന്ദ്രപൊലീസ് സേനകളിൽ 24,369 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. BSF, CRPF, CISF, SSB, ITBP, സെക്രട്ടേറിയറ്റ് സെക്യൂരിറ്റി ഫോഴ്‌സ് എന്നിവയിൽ കോൺസ്റ്റബിൾ ജനറൽ ഡ്യൂട്ടി തസ്‌തികയിലും അസം റൈഫിൾസിൽ റൈഫിൾമാൻ ജനറൽ ഡ്യൂട്ടി തസ്‌തികയിലും നാർക്കോട്ടിക്സ് കൺ‌ട്രോൾ ബ്യൂറോയിൽ ശിപായി തസ്‌തികയിലുമാണ് ഒഴിവുകൾ. വനിതകൾക്കും അപേക്ഷിക്കാം.  

യോഗ്യത: പത്താം ക്ലാസ്സ് വിജയം.

 

ശമ്പളം: 21,700 – 69,100 രൂപ . (എൻ.സി.ബി.യിലെ ശിപായി തസ്‌തികയുടെ ശമ്പൾമ്മ്: 18,000 – 56,900 രൂപ

 

ശാരീരിക യോഗ്യത:

ഉയരം

പുരുഷന്മാർക്ക് 170 സെ.മീ, വനിതകൾക്ക് 157 സെ.മീ, എസ്.ടി. വിഭാഗക്കാർക്ക് യഥാക്രമം 162.5 സെമീ, 150 സെ.മീ ആണ്.

നെഞ്ചളവ്

പുരുഷന്മാർക്ക് 80 സെ.മീ (എസ്.ടി. വിഭാഗക്കാർക്ക് 76 സെ.മീ) ഉണ്ടാവണം. 5. സെ.മീ വികസിപ്പിക്കാനാവണം. വനിതകൾക്ക് നെഞ്ചളവ് ബാധകമല്ല.

ഭാരം

പ്രായത്തിനും ഉയരത്തിനും ആനുപാതികമായ ഭാരം ഉണ്ടായിരിക്കണം.

 

പ്രായം: 18 – 23 വയസ്സ് (01-01-2023 അടിസ്ഥാനമാക്കി). അപേക്ഷകർ 02-01-2000 നും 01-01-2005 നും ഇടയിൽ ജനിച്ചവരായിരിക്കണം. മൂന്ന് വർഷത്തെ ഇളവിന് അർഹതയുള്ളവർ 02-01-1997 ന് മുൻപ് ജനിച്ചവരാകരുത്.

വയസ്സിളവ്: എസ്.സി, എസ്.ടി. ക്കാർക്ക് അഞ്ച് വർഷവും ഒ.ബി.സിക്കാർക്ക് മൂന്ന് വർഷവും വിമുക്തഭടന്മാർക്ക് സർവീസ് കാലയളവിന് പുറമേ മൂന്ന് വർഷവും ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കും

 

അപേക്ഷാ ഫീസ്: 100 രൂപ . വനിതകൾ, എസ്.സി., എസ്.ടി., വിമുക്തഭടർ എന്നിവർക്ക് അപേക്ഷാ ഫീസില്ല. ഓൺലൈനായി ഫീസടയ്‌ക്കാവുന്നതാണ്. അല്ലെങ്കിൽ എസ്.ബി.ഐ. ബ്രാഞ്ചുകളിൽ പണമായും ഫീസടയ്‌ക്കാം.


വിജ്‌ഞാപനത്തിനായി സന്ദർശിക്കുക: Notification


അപേക്ഷ: https://ssc.nic.in/ എന്ന വെബ്സൈറ്റിൽ ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കി അപേക്ഷ സമർപ്പിക്കാം. മുൻപ് ഒറ്റത്തവണ രജിസ്റ്റർ ചെയ്‌തവർക്ക് രജിസ്റ്റർ നമ്പറും പാസ്സ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്‌ത് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2022 നവംബർ 30

 

Keywords: central armed police forces, ssc recruitment, bsf, crpf, cisf, ssb, itbp