കേന്ദ്ര ആണവോർജ്ജ വകുപ്പിനു കീഴിലുള്ള അറ്റോമിക് മിനറൽ‌സ് ഡയറക്ടറേറ്റ് ഫോർ എക്സ്പ്ലൊറേഷൻ ആൻഡ് റിസർച്ച് വിവിധ തസ്‌തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ യൂണിറ്റുകളിലായാണ് നിയമനം.

 

ആ‍കെ ഒഴിവുകൾ: 321

സെക്യൂരിറ്റി ഗാർഡ്: 274

അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർ: 38

ജൂനിയർ ട്രാൻസ്‌ലേഷൻ ഓഫീസർ: 9

 

യോഗ്യത:

സെക്യൂരിറ്റി ഗാർഡ്: പൊതുവിഭാഗത്തിന് പത്താം ക്ലാസ്സ് വിജയമാണ് യോഗ്യത.

പൊലീ‍സ് കോൺസ്റ്റബിളായി വിരമിച്ചവർക്കും വിമുക്തഭടന്മാർക്കും പാരാമിലിട്ടറി സേനകളിൽ നിന്ന് വിരമിച്ചവർക്കും തത്തുല്യ സർട്ടിഫിക്കറ്റ് പരിഗണിക്കും.

 

ശമ്പളം: 18,000 രൂപ

 

പ്രായം: 18 – 27 വയസ്സ്. വിമുക്തഭടന്മാർക്കും പൊലീസിൽ നിന്ന് വിരമിച്ചവർക്കും റിട്ടയർമെന്റിന് തൊട്ടുള്ള മൂന്ന് വർഷം വരെ അപേക്ഷിക്കാം.

എസ്.സി, എസ്.ടി. വിഭാഗക്കാർക്ക് അഞ്ച് വർഷവും ഒ.ബി.സി. (എൻ.സി.എൽ.) വിഭാഗക്കാർക്ക് മൂന്ന് വർഷവും ഉയർന്ന പ്രായത്തിൽ ഇളവുണ്ട്.

 

 

അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർ: പൊതുവിഭാഗത്തിന് അം‌ഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദമാണ് യോഗ്യത.

സൈന്യം, പൊലീസ്, പാരാമിലിട്ടറി എന്നിവയിൽ നിന്ന് വിരമിച്ചവർക്ക് ജൂനിയർ കമ്മീഷൻ‌ഡ് ഓഫീസർ/ തത്തുല്യം/നോൺ കമ്മീഷൻഡ് ഓഫീസറായി അഞ്ച് വർഷത്തെ പരിചയം / തത്തുല്യ യോഗ്യത.

 

ശമ്പളം: 35,400 രൂപ

 

വയസ്സ്: 18 – 27 വയസ്സ്. വിമുക്തഭടന്മാർക്കും പൊലീസിൽ നിന്ന് വിരമിച്ചവർക്കും റിട്ടയർമെന്റിന് തൊട്ടുള്ള മൂന്ന് വർഷം വരെ അപേക്ഷിക്കാം.

എസ്.സി, എസ്.ടി. വിഭാഗക്കാർക്ക് അഞ്ച് വർഷവും ഒ.ബി.സി. (എൻ.സി.എൽ.) വിഭാഗക്കാർക്ക് മൂന്ന് വർഷവും ഉയർന്ന പ്രായത്തിൽ ഇളവുണ്ട്.

 

 

ജൂനിയർ ട്രാൻ‌സ്‌ലേഷൻ ഓഫീസർ: ഹിന്ദി, ഇംഗ്ലീഷ് എന്നിവ മാധ്യമമായോ പ്രധാന വിഷയമായോ പഠിച്ച് ഡിഗ്രി, പി.ജി. രീതിയിൽ പി.ജി. നേടിയവർ. അല്ലെങ്കിൽ ഹിന്ദി, ഇംഗ്ലീഷ് എന്നിവ മാധ്യമമായോ പ്രധാന വിഷയമായോ പഠിച്ച് നേടിയ ഡിഗ്രിയും ഭാഷകളുടെ ട്രാൻസ്‌ലേഷനിൽ ഡിപ്ലോമ/ സർട്ടിഫിക്കറ്റ് / ഗവ. സ്ഥാപനങ്ങളിൽ രണ്ട് വർഷത്തെ പ്രവർത്തന പരിചയം നേടിയവർ.

 

ശമ്പളം: 35,400 രൂപ

 

വയസ്സ്: 18 – 28 വയസ്സ്.  

എസ്.സി, എസ്.ടി. വിഭാഗക്കാർക്ക് അഞ്ച് വർഷവും ഒ.ബി.സി. (എൻ.സി.എൽ.) വിഭാഗക്കാർക്ക് മൂന്ന് വർഷവും ഉയർന്ന പ്രായത്തിൽ ഇളവുണ്ട്.

 

ശാരീരിക യോഗ്യത:

സെക്യൂ‍രിറ്റി ഗാർഡ്

ഉയരം: പുരുഷൻ -167 സെ.മീ (എസ്.ടി. വിഭാഗക്കാർക്ക് 162.5 സെ.മീ)

വനിത – 157 സെ.മീ (എസ്.ടി വിഭാഗക്കാർക്ക് 154 സെ.മീ)

 

നെഞ്ചളവ്

പുരുഷൻ: 80. സെ.മീ. (എസ്.ടി വിഭാഗക്കാർക്ക് 77 സെ.മീ)

നെഞ്ചളവ് വികാസം: 85. സെ.മീ (എസ്.ടി വിഭാഗക്കാർക്ക് 82 സെ.മീ)

 

അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർ

ഉയരം: പുരുഷൻ -167 സെ.മീ (എസ്.ടി. വിഭാഗക്കാർക്ക് 162.5 സെ.മീ)

വനിത – 157 സെ.മീ (എസ്.ടി വിഭാഗക്കാർക്ക് 154 സെ.മീ)

 

നെഞ്ചളവ്

പുരുഷൻ: 80. സെ.മീ. (എസ്.ടി വിഭാഗക്കാർക്ക് 77 സെ.മീ)

നെഞ്ചളവ് വികാസം: 85. സെ.മീ (എസ്.ടി വിഭാഗക്കാർക്ക് 82 സെ.മീ)

 

ഫീസ്: സെക്യൂരിറ്റി ഗാർഡിന് 100 രൂപ, ജൂനിയർ ട്രാൻസ്‌ലേഷൻ ഓഫീസർക്കും  അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർക്കും 200 രൂപ. ഓൺലൈനായാണ് ഫീസടയ്‌ക്കേണ്ടത്. വനിതകൾക്കും ഭിന്നശേഷിക്കാർക്കും എസ്.സി., എസ്.ടി. വിഭാഗക്കാർക്കും വിമുക്തഭടന്മാർക്കും ഫീസില്ല.

 

തിരഞ്ഞെടുപ്പ്: സെക്യൂരിറ്റി ഗാർഡ്, ജൂനിയർ ട്രാൻസ്‌ലേഷൻ ഓഫീസർ തസ്‌തികകളിലേക്ക് കം‌പ്യൂട്ടർ അധിഷ്‌ഠിത എഴുത്തു പരീക്ഷയുണ്ടാകും. കേരളത്തിലും പരീക്ഷാ കേന്ദ്രം ഉണ്ടാകും.

സെക്യൂരിറ്റി ഗാർഡ്, അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർ തസ്‌തികകളിലേക്ക് ഫിസിക്കൽ ടെസ്റ്റ് ഉണ്ടായിരിക്കും. ടെസ്റ്റ് 2022 ഡിസംബറിൽ നടത്തുവാനാണ് ഇപ്പോൾ നിശ്‌ചയിച്ചിരിക്കുന്നത്.

ജൂനിയർ ട്രാൻസ്‌ലേഷൻ ഓഫീസർ, സെക്യൂരിറ്റി ഗാർഡ് തസ്‌തികകളിലേക്കുള്ള എഴുത്തു പരീക്ഷ 2023 ജനുവരിയിൽ ഉണ്ടായിരിക്കും. 

വിജ്ഞാപനത്തിനായി സന്ദർശിക്കുക: Notification


അപേക്ഷ: വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷ സമർപ്പിക്കുവാനും സന്ദർശിക്കുക: www.amd.gov.in

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2022 നവംബർ 17

 

Keywords: atomic minerals directorate for exploration & research. applications are invited only through on-line mode from eligible candidates for appointment to the following vacant posts in various constituent units of department of atomic energy located all over india, central government jobs, security jobs