മണ്ഡല മകരവിളക്ക് ഉത്സവത്തോടനുബന്ധ്ച്ച് ശബരിമലയിൽ ദിവസവേതന അടിസ്ഥാനത്തിൽ ജോലി ചെയ്യാൻ അപേക്ഷ ക്ഷണിച്ചു.

താത്പര്യമുള്ള ഹിന്ദുക്കളായ പുരുഷന്മാർക്ക് അപേക്ഷിക്കാം.

 

പ്രായപരിധി: 18- 60 വയസ്സ്

 

അപേക്ഷ: നിർദ്ദിഷ്‌ട മാതൃകയിലാണ് അപേക്ഷിക്കേണ്ടത്. തിരുവിതാം‌കൂർ ദേവസ്വം ആസ്ഥാന ഓഫീസ്, വിവിധ ഗ്രൂപ്പ് ഓഫീസുകൾ എന്നിവിടങ്ങളിലെ നോട്ടീസ് ബോർഡിലും, ദേവസ്വം ബോർഡ് വെബ്സൈറ്റിലും  അപേക്ഷയുടെ മാതൃക നൽ‌കിയിട്ടുണ്ട്.

വെബ്സൈറ്റ്: www.travancoredevaswomboard.org

 

അപേക്ഷ വെള്ളപ്പേപ്പറിൽ തയ്യാറാക്കണം

അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ

1. ആറുമാസത്തിനകം എടുത്ത പാസ്സ്പോർട്ട് സൈസ് ഫോട്ടോ

2.ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടില്ല എന്ന് തെളിയിക്കുന്നതിന് സ്ഥലത്തെ സബ് ഇൻസ്പെക്ടർ റാങ്കിൽ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥന്റെ സർട്ടിഫിക്കറ്റ്

3.  വയസ്സ്, മതം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്

4. ആധാർ കാർഡിന്റെ കോപ്പി

5. മൊബൈൽ ഫോൺ നമ്പർ

6. മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്

7. കോവിഡ് വാക്സിനേഷൻ രണ്ട് ഡോസ് എടുത്തതിനുള്ള സർട്ടിഫിക്കറ്റ്

അപേക്ഷയിൽ 10 രൂപയുടെ ദേവസ്വം സ്റ്റാമ്പ് പതിക്കണം.

പൊലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനലും മറ്റുള്ളവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുമാണ് അപേക്ഷയ്‌ക്കൊപ്പം നൽ‌കേണ്ടത്

അപേക്ഷ അയക്കേണ്ട വിലാസം

ചീഫ് എൻ‌ജിനീയർ, തിരുവിതാംകൂർ ദേവസ്വം ബോർഡ്, നന്തൻ‌കോട്, തിരുവനന്തപുരം – 695 003

ഫോൺ: 0471 2315873

വിജ്ഞാപനം കാണുക: 👉 Notification

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: 2022 സെപ്റ്റംബർ 30

 

Keywords: sabarimala daily wage recruitment

 

 

തൊഴിൽ വാർത്തകൾ, വിദ്യാഭ്യാസ അറിയിപ്പുകൾ, പ്രാദേശിക തൊഴിലവസരങ്ങൾ, വിദേശ ജോലി ഒഴിവുകൾ - ഫേസ്ബുക്കിൽ ലഭിക്കുവാൻ: 👉 Join Our Facebook Group