നാഷണൽ ബാങ്ക് ഫോർ അഗ്രിക്കൾച്ചർ ആൻഡ് റൂറൽ ഡെവലപ്മെന്റിൽ (നബാർഡ്) ഡെവലപ്ല്മെന്റ് അസിസ്റ്റന്റിന്റെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഡെവലപ്മെന്റ് അസിസ്റ്റന്റ് – 173,ഡെവലപ്മെന്റ് അസിസ്റ്റന്റ് (ഹിന്ദി) – 4 എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം.

 

ഡെവലപ്മെന്റ് അസിസ്റ്റന്റ്

ഒഴിവുകൾ: 173

യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ നേടിയ ബിരുദം.

യോഗ്യത കുറഞ്ഞത് 50 ശതമാനം മാർക്കോടെ നേടിയതായിരിക്കണം. എസ്.സി., എസ്.ടി., ഭിന്നശേഷിക്കാർ എന്നീ വിഭാഗക്കാർക്കും വിമുക്തഭടർക്കും വിജയം മാത്രം മതിയാകും.

 

 

ഡെവലപ്മെന്റ് അസിസ്റ്റന്റ് (ഹിന്ദി)

ഒഴിവുകൾ: 4

യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷ് / ഹിന്ദി മാധ്യമമായും നിർബന്ധിത / ഐച്ഛിക വിഷയമായും പഠിച്ച് നേടിയ ബിരുദം.

അല്ലെങ്കിൽ ഹിന്ദിയും ഇംഗ്ലീഷും പ്രധാന വിഷയങ്ങളായി കുറഞ്ഞത് 50 ശതമാനം മാർക്കോടെ നേടിയ ബിരുദം.

യോഗ്യത കുറഞ്ഞത് 50 ശതമാനം മാർക്കോടെ നേടിയതായിരിക്കണം. എസ്.സി., എസ്.ടി., ഭിന്നശേഷിക്കാർ എന്നീ വിഭാഗക്കാർക്കും വിമുക്തഭടർക്കും വിജയം മാത്രം മതിയാകും.

 

പ്രായം: 21 – 35 വയസ്സ് (2022 സെപ്റ്റംബർ ഒന്നിന്)

 

ശമ്പളം: 13,150 – 34,990 (ഉദ്ദ്യേശം 32,000 രൂപ)

 

വിജ്ഞാപനം:  Notification

അപേക്ഷ: വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.nabard.org എന്ന വെബ്സൈറ്റിൽ നിന്ന് ലഭിക്കും.

അപേക്ഷ ഓൺലൈനായി സമർപ്പിക്കാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2022 ഒക്ടോബർ 10

 

Keywords: nabard, Recruitment To The Post Of Development Assistant/Development Assistant (Hindi) - 2022

തൊഴിൽ വാർത്തകൾ, വിദ്യാഭ്യാസ അറിയിപ്പുകൾ, പ്രാദേശിക തൊഴിലവസരങ്ങൾ, വിദേശ ജോലി ഒഴിവുകൾ - ഫേസ്ബുക്കിൽ ലഭിക്കുവാൻ: 👉 Join Our Facebook Group