സംസ്ഥാനത്തെ ഏഴ്‌ തീരദേശ പോലീസ്‌ സ്റ്റേഷനുകളിലായി കോസ്റ്റൽ വാർഡൻ ഒഴിവുകൾ. കരാർ നിയമനമായിരിക്കും. നിയമനത്തിൽ സ്ത്രീകൾക്ക് മുൻഗണന ലഭിക്കും.

 

യോഗ്യത: പത്താം ക്ലാസ്‌ പാസ്‌ അല്ലെങ്കിൽ തത്തുല്യം. നീന്താനുള്ള കഴിവ്‌ ഉണ്ടായിരിക്കണം.

 

പ്രായപരിധി: 18 – 50 വയസ്സ്.

 

വേതനം: 18,900 രൂപ.

 

പ്രായപരിധി: 18- 50 വയസ്സ്. 2021 ജനുവരി ഒന്നിന്‌ 18-നും 50-നും മധ്യേ. പ്രായം കുറഞ്ഞവർക്ക്‌ മുൻഗണന ലഭിക്കും.

 

ശാരീരികയോഗ്യത

ഉയരം: പുരുഷന്മാർ -160 സെ.മീ. സ്ത്രീകൾക്ക് -150 സെ.മീ

അപേക്ഷകർക്ക് ഓരോ കണ്ണിനും പൂർണമായ കാഴ്‌ച ശക്തിയുണ്ടായിരിക്കണം. വർണാന്ധത, കോങ്കണ്ണ്‌, കണ്ണിന്റെയോ കൺ‌പോളകളുടെയോ അനാരോഗ്യകരമായിട്ടുള്ള അവസ്ഥ എന്നിവ അയോഗ്യതയാണ്‌.

കൂടാതെ മുട്ടുതട്ട്‌, പരന്ന പാദം, ഞരമ്പുവീക്കം, വളഞ്ഞ കാലുകൾ, വൈകല്യമുള്ള കാലുകൾ, കോമ്പല്ല്‌ (മുൻപല്ല്‌) ഉന്തിയ പല്ലുകൾ, കേൾവിയിലും സംസാരത്തിലുമുള്ള കുറവുകൾ, മറ്റ്‌ ശാരീരിക ന്യൂനതകൾ എന്നിവ അയോഗ്യതയാണ്.

 

അപേക്ഷ: തീരപ്രദേശത്ത്‌ താമസിക്കുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളി വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. ഇവർ ഫിഷറീസ്‌ ഡിപ്പാർട്ട്മെന്റിൽ നിന്നു ലഭിച്ച ഫിഷർമെൻ സർട്ടിഫിക്കറ്റ്‌, 15 വർഷത്തെ നേറ്റിവിറ്റി (ഫിഷറീസ്‌ വില്ലേജ്‌) സർട്ടിഫിക്കറ്റ്‌, റേഷൻ കാർഡ്‌/ആധാർ കാർഡ്‌ ഇലക്ഷൻ ഐ.ഡി. കാർഡ്‌ എന്നിവയുടെ പകർപ്പ്‌ അപേക്ഷയോടൊപ്പം ലഭ്യമാക്കണം.

 

പൂരിപ്പിച്ച അപേക്ഷാഫോം പ്രായം, വിദ്യാഭ്യാസയോഗ്യത (എസ്‌.എസ്‌.എൽ.സി, പ്ലസ്‌ടു, ബിരുദം, ബിരുദാനന്തര ബിരുദം, മറ്റുള്ളവ), ഫിഷർമെൻ സർട്ടിഫിക്കറ്റ്‌, നേറ്റിവിറ്റി സർട്ടിഫിക്കറ്റ്‌, റേഷൻ കാർഡ്‌ എന്നീ രേഖകളുടെ സ്വയം

സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം തീരദേശ പോലീസ്‌ ആസ്ഥാനത്ത്‌ നേരിട്ടോ ഇൻസ്പെക്ടർ ജനറൽ ഓഫ്‌ പോലീസ്‌, കോസ്റ്റൽ പോലീസ്‌, കോസ്റ്റൽ പോലീസ്‌ ഹെഡ്ക്വാർട്ടേഴ്‌സ്‌, മറൈൻ ഡ്രൈവ് എറണാകുളം ജില്ല, പിൻ കോഡ് – 682031 എന്ന വിലാസത്തിലോ ലഭിക്കണം.

 

അപേക്ഷാ ഫോം ഉൾപ്പെടെയുള്ള വിശദമായ വിജ്ഞാപനത്തിനായി സന്ദർശിക്കുക: Notification

വെബ്സൈറ്റ്: www.keralapolice.gov.in

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2022 ജനുവരി 15

 

Keywords: kerala police recruitment, coastal warden