കേരള സർക്കാരിന്റെ ഡയറക്‌ടറേറ്റ് ഓഫ്‌  ഇൻഡസ്ട്രീസ്‌ ആൻഡ് കൊമേഴ്‌സ്‌ 59 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റിസോഴ്‌സ്‌ പേഴ്‌സൺ തസ്‌തികയിലാണ് അവസരം.

മൈക്രോ ആൻഡ് മീഡിയം എന്റർ പ്രൈസ് ഫെസിലിറ്റേഷൻ സെന്ററിന്റെ താലൂക്ക്‌ ഇൻഡസ്ട്രീസ്‌ ഓഫീസുകളിൽ ഒരുവർഷത്തെ കരാർ അടിസ്ഥാനത്തിലാണ്‌ നിയമനം. ഓൺലൈനായി അപേക്ഷിക്കണം. സെന്റർ ഫോർ മാനേജ്മെന്റ്‌ ഡെവലപ്മെന്റാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്‌.

 

യോഗ്യത: ബി.ടെക്‌, എം.ബിഎ. എം.സി.എ. റഗുലറായി പഠിച്ചവർക്കാണ്‌ അപേക്ഷിക്കാൻ അവസരം.

കംപ്യൂട്ടർ ആപ്ലിക്കേഷനിലെ അധിക യോഗ്യത, രണ്ട്‌ വർഷത്തെ പ്രവൃത്തി പരിചയം എന്നിവ അഭിലഷണീയമാണ്‌.


പ്രായം: 18 - 30 വയസ്സ്‌


ശമ്പളം: 20,000 രൂപ    

വിജ്ഞാപനത്തിനായി സന്ദര്‍ശിക്കുക: Notification

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.cmdkerala.net എന്ന  വെബ്സൈറ്റ് സന്ദർശിക്കുക. 

തിരഞ്ഞെടുപ്പ്‌ ജില്ലാടിസ്ഥാനത്തിലാണ്‌ നടക്കുന്നത്‌. അപേക്ഷകളും ജില്ലാടിസ്ഥാനത്തിലാണ്‌  സമർപ്പിക്കേണ്ടത്‌. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: ജനുവരി 12


Keywords: The Directorate of Industries and Commerce (DIC), invites applications from qualified and competent candidates for appointment to the post of Resource Persons at MSME Facilitation Centres of Taluk Industries Offices on one year contract basis. Interested candidates may apply via ONLINE mode only by filling the prescribed application form given in the website of Centre for Management Development (CMD), Thiruvananthapuram (www.cmdkerala.net).