മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സോഷ്യൽ ഓഡിറ്റ് യൂണിറ്റ് കേരളയിൽ 915 ഒഴിവുകൾ.

 

വില്ലേജ് റിസോഴ്‌സ് പേഴ്‌സൺ

ഒഴിവുകൾ: 808

യോഗ്യത: പ്ലസ് ടു/ തത്തുല്യം. കം‌പ്യൂട്ടർ, ഇന്റർനെറ്റ് പരിജ്ഞാനം ഉണ്ടായിരിക്കണം.

ബിരുദം, തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട അറിവും പ്രായോഗിക പരിചയവും, കുടുംബശ്രീ സി.ഡി.എസ്./എ.ഡി.എസ്. സംഘടനാ സംവിധാനവുമായി ബന്ധപ്പെട്ട ചുമതല വഹിച്ച പരിചയം, നെഹ്രു യുവകേന്ദ്ര, യുവജനക്ഷേമ ബോർഡ്, സാക്ഷരതാ മിഷൻ, പട്ടിക ജാതി/ പട്ടിക വർഗ പ്രൊമോട്ടർ , ലൈബ്രേറികൾ എന്നീ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പരിചയം, വിവിധ വികസന പരിപാടികളുമായി ബന്ധപ്പെട്ട പ്രവർത്തനപരിചയം എന്നിവ അഭിലഷണീയ യോഗ്യതകളാണ്.

പ്രായപരിധി: 35 വയസ്സ് (2022 ജനുവരി 1 അടിസ്ഥാനമാക്കി)

ശമ്പളം: പ്രവൃത്തി ദിനങ്ങളിൽ പ്രതിദിനം 350 രൂപ

 


ബ്ലോക്ക് റിസോഴ്‌സ് പേഴ്‌സൺ

ഒഴിവുകൾ: 107

തൊഴിലാളികൾക്കും പഞ്ചായത്ത് അധികൃതർക്കും തൊഴിലുറപ്പ് പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങളും അവബോധവും ഉണ്ടാക്കുക. വില്ലേജ് റിസോഴ്‌സ് പേഴ്‌സണ്മാർക്ക് പരിശീലനം നൽ‌കുക. സോഷ്യൽ ഓഡിറ്റിംഗിന് വില്ലേജ് റിസോഴ്‌സ് പേഴ്‌സണ്മാരെ സഹായിക്കുക. സോഷ്യൽ ഓഡിറ്റ് മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റം പ്രവർത്തനങ്ങൾ ഏകോപ്പിക്കുക.

ബോക്കുകളിലെ സോഷ്യൽ ഓഡിറ്റ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലാ റിസോഴ്‌സ് പേഴ്‌സൺ ഏൽ‌പിക്കുന്ന ചുമതലകൾ നിർവഹിക്കുക എന്നിവയാണ് ബ്ലോക്ക് റിസോഴ്‌സ് പേഴ്‌സണിന്റെ ചുമതലകൾ.

യോഗ്യത: ബിരുദം. സർക്കാർ അംഗീകൃത കം‌പ്യൂട്ടർ കോഴ്‌സ് പാസായിരിക്കണം.

ഏതെങ്കിലും വിഷയത്തിലുള്ള ബിരുദാനന്തരബിരുദം. കുടുംബശ്രീ ഉൾപ്പെടെയുള്ള സാമൂഹികാധിഷ്‌ഠിത സന്നദ്ധ സംഘടനകളിലെ മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം, തൊഴിലുറപ്പ് പദ്ധതിയെക്കുറിച്ചുള്ള അറിവും പ്രായോഗിക പരിചയവും, വികസന പരിപാടികളുമായി ബന്ധപ്പെട്ട പ്രവർത്തനപരിചയം എന്നിവ അഭികാമ്യം. 

 

പ്രായപരിധി: 40 വയസ്സ് (2022 ജനുവരി 1 ആസ്‌പദമാക്കി)

 

ശമ്പളം: 13000 രൂപ. സ്ഥിര യാത്രാ ബത്ത: 2000 രൂപ

 

അപേക്ഷ: ഓരോ തസ്‌തികയ്‌ക്കും പ്രത്യേക അപേക്ഷ സമർപ്പിക്കണം.

അപേക്ഷ സമർപ്പിക്കേണ്ടതടക്കമുള്ള വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനായും സന്ദർശിക്കുക: Notification


വെബ്സൈറ്റ്: www.socialaudit.kerala.gov.in 


അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 10


Keywords:  Social Audit, MGNSASK,  Mahatma gandhi National Rural Employment Guarantee Scheme [NREGS], block resource person, village resource person