ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ വിവിധ തസ്‌തികകളില്‍ അവസരം. 

ഗ്രൂപ്പ് സി തസ്‌തികകളിലേക്ക് നേരിട്ടുള്ള നിയമനമാണ്. സ്ത്രീകൾക്കും അപേക്ഷിക്കാം. അപേക്ഷ ഓൺലൈൻ മുഖാന്തിരം.

 

എ.എസ്.ഐ. (ഡ്രാഫ്റ്റ്സ്‌മാൻ ഗ്രേഡ് III)

ഒഴിവുകൾ: 1

യോഗ്യത: പത്താം ക്ലാസ്സ് വിജയം അല്ലെങ്കിൽ തത്തുല്യം. ഡ്രാഫ്‌റ്റ്സ്മാൻ (സിവിൽ) ഡിപ്ലോമ. സിവിൽ എൻ‌ജിനീയറിംഗ് ഡിപ്ലോമ അഭിലഷണീയ യോഗ്യതയാണ്.

ശമ്പളം: 29,200 - 92,300 രൂപ

 

എച്ച്. സി. (കാർപെന്റർ)

ഒഴിവുകൾ: 4

യോഗ്യത: പത്താം ക്ലാസ്സ് വിജയവും കാർപെന്റർ ട്രേഡിൽ ഐ.ടി.ഐ. സർട്ടിഫിക്കറ്റും. അല്ലെങ്കിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയമുണ്ടായിരിക്കണം.

ശമ്പളം: 25,500 - 81,100 രൂപ

 

എച്ച്. സി. (പ്ലംബർ)

ഒഴിവുകൾ: 2

യോഗ്യത: പത്താം ക്ലാസ്സ് വിജയവും കാർപെന്റർ ട്രേഡിൽ പ്ലംബർ ട്രേഡിൽ ഐ.ടി.ഐ. സർട്ടിഫിക്കറ്റും. അല്ലെങ്കിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം വേണം.

ശമ്പളം: 25,500 - 81,100 രൂപ

 

കോൺസ്റ്റബിൾ (സ്യൂയർ മാൻ)

ഒഴിവുകൾ: 2

യോഗ്യത: പത്താം ക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യം. ബന്ധപ്പെട്ട ട്രേഡിൽ അറിവുണ്ടായിരിക്കണം.

ശമ്പളം: 21,700 - 69,100 രൂപ

 

കോൺസ്റ്റബിൾ (ജനറേറ്റർ ഓപ്പറേറ്റർ)

ഒഴിവുകൾ: 24

യോഗ്യത: പത്താം ക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യം. ഇലക്ട്രീഷ്യൻ / വയർമാൻ / ഡീസൽ/ (മോട്ടോർ മെക്കാനിക്ക്), ട്രേഡിൽ ഐ.ടി.ഐ. സർട്ടിഫിക്കറ്റ്. മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം വേണം.

ശമ്പളം: 21,700 - 69,100 രൂപ

 

കോൺസ്റ്റബിൾ (ജനറേറ്റർ മെക്കാനിക്ക്)

ഒഴിവുകൾ: 28

യോഗ്യത: പത്താം ക്ലാസ്സ് അല്ലെങ്കിൽ തത്തുല്യം. ഡീസൽ / മോട്ടോർ മെക്കാനിക്ക്) ട്രേഡിൽ ഐ.ടി.ഐ. സർട്ടിഫിക്കറ്റ്. മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

ശമ്പളം: 21,700 - 69,100 രൂപ

 

കോൺസ്റ്റബിൾ (ലൈൻ മാൻ)

ഒഴിവുകൾ: 11

യോഗ്യത: പത്താം ക്ലാസ്സ് വിജയം അല്ലെങ്കിൽ തത്തുല്യം.  ഇലക്ട്രിക്കൽ വയർമാൻ / ലൈൻ‌മാൻ ട്രേഡിൽ ഐ.ടി.ഐ. സർട്ടിഫിക്കറ്റ്. മൂന്ന് വർഷത്തെ പ്രവൃത്തി പരിചയമുണ്ടായിരിക്കണം.

ശമ്പളം: 21,700 - 69,100 രൂപ

 

പ്രായം: 18 – 25 വയസ്സ്. എസ്.സി. എസ്.ടി വിഭാഗക്കാർക്ക് അഞ്ച് വർഷവും. ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്ന് വർഷവും മറ്റ് അർഹവിഭാഗക്കാർക്ക് നിയമാനുസൃതവും ഉയർന്ന പ്രായത്തിൽ ഇളവുണ്ടായിരിക്കും.

വിജ്ഞാപനത്തിനായി സന്ദര്‍ശിക്കുക: Notification


അപേക്ഷ: വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനുമായി സന്ദർശിക്കേണ്ട വെബ്സൈറ്റ്: rectt.bsf.gov.in 

 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ 29


Keywords: border security force, bsf, central government jobs, defence job