വ്യോമസേനയുടെ വിവിധ കേന്ദ്രങ്ങളിലായി
സിവിലിയൻ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രൂപ്പ് സി വിഭാഗത്തിലാണ്
അവസരം. പരസ്യനമ്പർ: 05/2021/1201.
തസ്‌തികകൾ
സുപ്രണ്ട്
(സ്റ്റോർ):
യോഗ്യത: ബിരുദം അല്ലെങ്കിൽ
തത്തുല്യം. പ്രവൃത്തിപരിചയം അഭിലഷണീയം.
ലോവർ
ഡിവിഷൻ ക്ലർക്ക് (LDC)
യോഗ്യത: പ്ലസ് ടു പാസായിരിക്കണം.
ഇംഗ്ലീഷ് ടൈപ്പിങ്ങിൽ
മിനിറ്റിൽ 35 വാക്ക് വേഗം
അല്ലെങ്കിൽ ഹിന്ദി ടൈപ്പിങ്ങിൽ മിനിറ്റിൽ 30 വാക്ക് വേഗം ഉണ്ടായിരിക്കണം.
കുക്ക്
(ഓർഡിനറി ഗ്രേഡ്)
യോഗ്യത: മെട്രിക്കുലേഷൻ അല്ലെങ്കിൽ
തത്തുല്യം. ഒരു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
കാർപെൻറർ
(സ്‌കിൽഡ്)
യോഗ്യത: പത്താം ക്ലാസ് പാസായിരിക്കണം.
കാർപെൻറർ ട്രേഡിൽ ഐ.ടി.ഐ. സർട്ടിഫിക്കറ്റ്.
സിവിലിയൻ
മെക്കാനിക്കൽ ട്രാൻസ്‌പോർട്ട് ഡ്രൈവർ (ഓർഡിനറി ഗ്രേഡ്)
യോഗ്യത: മെട്രിക്കുലേഷൻ പാസ് അല്ലെങ്കിൽ തത്തുല്യം.
ലൈറ്റ് / ഹെവി ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരിക്കണം. രണ്ട് വർഷത്തെ പ്രവൃത്തിപരിചയം
വേണം.
ഫയർമാൻ
യോഗ്യത: മെട്രിക്കുലേഷൻ അല്ലെങ്കിൽ
തത്തുല്യം. അഗ്നി
രക്ഷാ സംബന്ധമായ മേഖലയിൽ
പരിശീലനവും, മേഖലയുമാ
യി ബന്ധപ്പെട്ട ഉപകരണങ്ങൾ
പ്രവൃത്തിപ്പിക്കാനും അറിഞ്ഞിരിക്കണം.
ശാരീരികയോഗ്യത: 165 സെ. മീ. ഉയരം (എസ്.ടി. വിഭാഗത്തിന് 2.5 സെ.മീ. ഇളവ് ).
നെഞ്ചഉവ്: 81.5 സെ.മീ.
5 സെ.മീ. വികാസം ഉണ്ടായിരിക്കണം. കുറഞ്ഞ ഭാരം 50 കിലോ. എൻഡുറൻസ് ടെസ്റ്റ് ഉണ്ടായിരിക്കും
മാട്ടി
ടാസ്‌ക്കിങ് സ്റ്റാഫ്
യോഗ്യത: മെട്രിക്കുലേഷൻ പാസ്
അല്ലെങ്കിൽ തത്തുല്യം. ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയയോഗ്യതയാണ്.
അപേക്ഷ: ബന്ധപ്പെട്ട സ്റ്റേഷനിലേക്ക് തപാലിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വിശദാംശങ്ങൾക്കും അപേക്ഷ അയക്കേണ്ട വിലാസത്തിനുമായി സന്ദർശിക്കുക; Nofitication
അപേക്ഷ അയക്കുമ്പോൾ കവറിന്
പുറത്ത് തസ്തികയുടെ
പേര് രേഖപ്പെടുത്തിയിരിക്കണം.
അപേക്ഷ
സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 30
Keywords: airforce recruitment, airforce civilian direct recruitment, ldc, mts, supdt (store), cook, Central Government Jobs
0 Comments