പ്രതിരോധമന്ത്രാലയത്തിനു കീഴിലുള്ള എ.എസ്.സി. യൂണിറ്റ്സ് 71 സബ് ഏരിയ / എച്ച്. ക്യു. നോർത്തേൺ കമാൻഡിൽ ഒഴിവുകൾ. ഗ്രൂപ്പ് സി. വിഭാഗത്തിലാണ് അവസരം. പരസ്യവിജ്ഞാപന നമ്പർ: 02/2021.

 

ഫയർമാൻ

ഒഴിവുകൾ: 15

യോഗ്യത: പത്താം ക്ലാസ്സ് വിജയം. ഫയർ സർവീസുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുവാനുള്ള അറിവ് ഉണ്ടായിരിക്കണം. മികച്ച ശാരീരിക ക്ഷമത വേണം. ചെരിപ്പ് ഇല്ലാതെ  165 സെ. മീ. ഉണ്ടായിരിക്കണം. നെഞ്ചളവ് 81.5 സെ.മീ. വികസിപ്പിക്കുമ്പോൾ 85 സെ.മീ ഉണ്ടായിരിക്കണം. അപേക്ഷകന് 50. കിലോ എങ്കിലും ശരീരഭാരം ഉണ്ടായിരിക്കണം.

 

ലേബറർ

ഒഴിവുകൾ: 2

യോഗ്യത: പത്താം ക്ലാസ്സ് അല്ലെങ്കിൽ തത്തുല്യം.

 

പ്രായം: 18 – 25 വയസ്സ്

ഒ.ബി.സി വിഭാഗത്തിന് മൂന്ന് വർഷവും എസ്.സി./ എസ്.ടി വിഭാഗത്തിന് 5 വർഷവും ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കും.

 

തിരഞ്ഞെടുപ്പ്: ശാരീരിക ക്ഷമതാ പരിശോധന, എഴുത്തു പരീക്ഷ എന്നീ ഘട്ടങ്ങലിലൂടെയായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക.

 

പരീക്ഷ: ഇംഗ്ലീഷ്/ ഹിന്ദി ഭാഷയിലായിരിക്കും പരീക്ഷ. ആകെ 150 മാർക്കിനുള്ള പരീക്ഷയിൽ ജനറൽ ഇന്റലിജന്റ്സ്, ഇംഗ്ലീഷ് ലാംഗ്വേജ്, ന്യൂമറിക്കൽ ആപ്റ്റിറ്റ്യൂഡ്, ജനറൽ അവയർനെസ് എന്നിവയിൽ നിന്നായിരിക്കും ചോദ്യങ്ങളുണ്ടാകുക.

 

അപേക്ഷ: പുരുഷന്മാർക്ക് മാത്രമാണ് അപേക്ഷിക്കാനാവുക.  തപാൽമുഖാന്തിരമാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷാ ഫോം പൂരിപ്പിച്ച് 45 രൂപയുടെ സ്റ്റാം‌പ് പതിച്ച് രജിസ്ട്രേഡ് / സ്‌പീഡ് / ഓർഡിനറി പോസ്റ്റിൽ അയക്കണം.

 

 വിശദവിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനുമായി സന്ദര്‍ശിക്കുക: Notification

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 18-09-2021

 

Keywords: Government Of India, Ministry Of Defence Asc Units Of 71 Sub Area / Hq Northern Command Recruitment Notice 02/2021 Applications Are Invited From Eligible Indian Nationals (Male Candidate) To Fill Up  Fireman, Labourer  Vacancies of Group ‘C’ In Asc Units Of 71 Sub Area / Hq Northern Command