ഡല്‍ഹി കന്റോൺ‌മെന്റിന്  കീഴിലെ രജപുത്താന റെഫിൾ റെജിമെന്‍റ്‌ സെന്‍ററിൽ വിവിധ തസ്‌തികകളിൽ ഒഴിവുകൾ. .ഗ്രൂപ്പ്‌ സി തസ്‌തികകളിലേക്ക് നേരിട്ടുള്ള  നിയമനമായിരിക്കും.

 

1. കുക്ക്

ഒഴിവുകൾ: 11

യോഗ്യത: പത്താം‌ക്ലാസ് പാസ്‌ / തത്തുല്യം. ഇന്ത്യൻ കുക്കിംഗ് ട്രേഡിൽ അറിവുണ്ടായിരിക്കണം. ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം അഭിലഷണിയം.

ശമ്പളം: 19900/-

 

2. ബൂട്ട്‌ മേക്കർ

ഒഴിവുകൾ: 2

യോഗ്യത: പത്താം ക്ലാസ് പാസ്‌ അല്ലെങ്കിൽ തത്തുല്യം. ബന്ധപ്പെട്ട രംഗത്തെ അറിവുണ്ടായിരിക്കണം. ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം അഭിലഷണിയം.

ശമ്പളം: 19900/-

 

 

3. കാര്‍പെന്‍റർ

ഒഴിവുകൾ: 1

യോഗ്യത: മെട്രിക്കുലേഷൻ പാസ്‌ അല്ലെങ്കിൽ തത്തുല്യം. ബന്ധപ്പെട്ട ട്രേഡിൽ ഇന്‍ഡസ്ട്രിയൽ ട്രെയിനിങ് സര്‍ട്ടിഫിക്കറ്റ്‌ ഉണ്ടായിരിക്കണം.ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.

ശമ്പളം: 19900/-

 

 

4. വാഷര്‍മാൻ

ഒഴിവുകൾ: 2

യോഗ്യത: പത്താം ക്ലാസ്സ് വിജയം അല്ലെങ്കിൽ തത്തുല്യം. മിലിട്ടറി / സിവിലിയൻ വസ്ത്രങ്ങൾ  വൃത്തിയായി അലക്കാൻ അറിഞ്ഞിരിക്കണം. ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയയോഗ്യത.

ശമ്പളം: 18000/-

 

 

5. ബാര്‍ബർ

ഒഴിവുകൾ: 6

യോഗ്യത: പത്താം ക്ലാസ്സ് വിജയം അല്ലെങ്കിൽ തത്തുല്യം. ബാര്‍ബർ ട്രേഡിൽ അറിവുണ്ടായിരിക്കണം.

ശമ്പളം: 18000/-

 

 

6. സഫായവാല

ഒഴിവുകൾ: 2

യോഗ്യത: പത്താം ക്ലാസ്സ്  / തത്തുല്യം. ബന്ധപ്പെട്ട ട്രേഡിൽ അറിവും ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവും അഭിലഷണീയം.

ശമ്പളം: 18000/-

 


പ്രായം: 18 - 25 വയസ്സ്‌. ഒ.ബി.സി. വിഭാഗത്തിന്‌ മൂന്നുവര്‍ഷവും എസ്‌.സി./എസ്‌.ടി. വിഭാഗത്തിന്‌ അഞ്ചുവര്‍ഷവും ഉയർന്ന പ്രായത്തിൽ ഇളവ്‌ ലഭിക്കും.

 

തിരഞ്ഞെടുപ്പ്:  എഴുത്തുപരിക്ഷയിലൂടെയാണ്‌ തിരഞ്ഞെടുപ്പ്‌ നടത്തുക.

അപേക്ഷ:  അപേക്ഷ പൂരിപ്പിച്ച്‌

The Rajaputana Rifiles

Regimental Centre , Delhi Cantt 110010

എന്ന വിലാസത്തിലേക്ക്‌ അയക്കണം.

സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പോ അസലോ അപേക്ഷയോടൊപ്പം അയക്കേണ്ടതില്ല.


വിജ്ഞാപനത്തിനും അപേക്ഷാ ഫോമിനുമായി സന്ദർശിക്കുക: Notification


അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 15-08-2021


Keywords: rajputana rifles regimental centre recruitment 2021, group c vacancies boob maker, carpentar, washerman, barber, safaiwala