സംസ്ഥാനത്തെ പ്ലസ്‌വൺ പ്രവേശനത്തിനുള്ള ഏകജാലകസംവിധാനം ഉടൻ ആരംഭിക്കും.  ലഭ്യമായ സ്‌കൂളുകളുടെയും ബാച്ചുകളുടെയും വിവരങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

www.hscap.kerala.gov.in എന്ന വെബ്സൈറ്റിലൂടെയാണ് ഏക ജാലക സംവിധാനത്തിലൂടെ അപേക്ഷ സമർപ്പിക്കേണ്ടത് 

ഓൺലൈനിൽ ലഭ്യമാകുന്ന അപേക്ഷാ ഫോമിൽ പേര് വിവരങ്ങൾ, മാർക്ക് എന്നിവ രേഖപ്പെടുത്തണം.

 

അപേക്ഷാ സമയത്ത് ഈഴവ, തിയ്യ, ബില്ലാവ വിഭാഗക്കാർ അപേക്ഷാ ഫോമിൽ OBC. എന്നു നൽ‌കാതെ ഈഴവ, തിയ്യ, ബില്ലാവ എന്ന് തന്നെ നൽ‌കണം.

 

താത്‌പര്യമുള്ള വിഷയം / സ്‌കൂൾ മുൻ‌ഗണനാപ്രകാരം അപേക്ഷ നൽ‌കുവാൻ അവസരമുണ്ടായിരിക്കും. ഇഷ്‌ടമുള്ള വിഷയവും സ്‌കൂളിൽ പോയി വരാനുള്ള സൌകര്യവും കോമ്പിനേഷൻ കൊടുമ്പോൾ പരിഗണിക്കുക. സ്‌കൂൾ കോമ്പിനേഷൻ മുഴുവനായി കൊടുക്കുന്നത് അലോട്ട്മെന്റ് ലഭിക്കുവാനുള്ള സാധ്യത വർദ്ധിപ്പിക്കും. തെറ്റാതെ അപേക്ഷ പൂരിപ്പിക്കുവാൻ ശ്രദ്ധിക്കുക.


അഡ്‌മിഷനു മുൻ‌പേ തന്നെ വിദ്യാർത്ഥികൾ, ആർട്‌സ്, സ്പോർട്‌സ്, നീന്തൽ, സ്കൌട്ട്, ക്ലബ്ബ് അംഗത്വ സർട്ടിഫിക്കറ്റ് ( ഇവയെല്ലാം ബാധകമായവർക്ക് ) എന്നിവയെല്ലാം തയ്യാറാക്കി വയ്‌ക്കുക.  വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, നേറ്റിവിറ്റി സർട്ടിറ്റിക്കറ്റ്, എന്നിവയും തയ്യാറാക്കി വയ്‌ക്കേണ്ടതാണ്. എസ്.എസ്.എൽ.സി. മാർക്ക് ലിസ്റ്റിന്റെ പ്രിന്റ് എടുത്ത് വയ്‌ക്കുക.


അപേക്ഷാ ഫീസ്: 25 രൂപ. ഫീസ് ഓൺലൈനായോ ഓഫ്‌ലൈനായോ അടയ്‌ക്കാവുന്നതാണ്.


നിലവില്‍ ലഭ്യമായ സ്‌കൂളുകളുടെയും ബാച്ചുകളുടെയും സീറ്റുകളുടെയും വിവരങ്ങള്‍


അപേക്ഷ തുടങ്ങുന്ന തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും. 


Keywords: plus one admission keala, centralized admission process