ആഭ്യന്തരമന്ത്രാലയത്തിനു കീഴിലെ വിവിധ സേനകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷിക്കാം. സ്ത്രീകൾക്കും അവസരം.

 

ആകെ ഒഴിവുകൾ: 25271

  1. ബോര്‍ഡർ സെക്യൂരിറ്റി ഫോഴ്‌സ്‌ - 7545
  2. സെന്‍ട്രൽ ഇന്‍ഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ്‌ - 8464
  3. ഇന്തോ ടിബറ്റൻ ബോര്‍ഡർ പോലീസ്‌ -1431
  4. സശസ്ത്ര സീമ ബെൽ - 3806
  5. അസം റൈഫിൾസ്‌ -3785
  6. സെക്രട്ടറിയേറ്റ്‌ സെക്യൂരിറ്റി ഫോഴ്‌സ്‌ - 240

 

യോഗ്യത: പത്താം ക്ലാസ് / മെട്രിക്കുലേഷൻ വിജയം. 01-08-2021 തീയതി വെച്ചാണ്‌ യോഗ്യത കണക്കാക്കുന്നത്‌.

ഉദ്യോഗാര്‍ഥികൾ രേഖാപരിശോധന സമയത്ത് ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകൾ (മാര്‍ക്ക്‌ ഷീറ്റ്‌, പ്രൊവിഷണൽ സര്‍ട്ടിഫിക്കറ്റ്‌) ഹാജരാക്കണം.

എൻ.സി.സി. സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക്‌ തിരഞ്ഞെടുപ്പിൽ

ഇൻസെന്റീവ് / ബോണസ് മാർക്ക് ലഭിക്കും.

എൻ.സി.സി.  C സർട്ടിഫിക്കറ്റുള്ളവര്‍ക്ക്‌ - 5 ശതമാനം മാര്‍ക്കും B സര്‍ട്ടിഫിക്കറ്റുള്ളവർക്ക്‌ - 3 ശതമാനം മാര്‍ക്കും

A സർട്ടിഫിക്കറ്റുള്ളവര്‍ക്ക്‌ - 2 ശതമാനം മാര്‍ക്കും ലഭിക്കും.


 

തിരഞ്ഞെടുപ്പ്‌: കംപ്യൂട്ടർ അടിസ്ഥാന പരീക്ഷ, ഫിസിക്കൽ എഫിഷ്യന്‍സി ടെസ്റ്റ് / ഫിസിക്കൽ സ്റ്റാന്‍ഡേഡ് ടെസ്റ്റ്‌, ഡിറ്റെയ്ല്‍ഡ്‌ മെഡിക്കൽ എക്‌സാമിനേഷൻ / റിവ്യൂ മെഡിക്കൽ എക്‌സാമിനേഷൻ എന്നീ ഘട്ടങ്ങളിലൂടെയാണ്‌ തിരഞ്ഞെടുപ്പ്‌ നടക്കുക.


പരീക്ഷാകേന്ദ്രം: കേരളത്തിൽ എറണാകുളം , കണ്ണൂർ , കോഴിക്കോട്, തൃശ്ശൂർ , തിരുവനന്തപുരം എന്നിവിടങ്ങളിലാണ്‌ പരീക്ഷാകേന്ദ്രം


പരീക്ഷ: കംപ്യൂട്ടർ അധിഷ്‌ഠിത പരീക്ഷയിൽ ഒബ്ജക്ടീവ്‌ രീതിയിലുള്ള 100 ചോദ്യങ്ങളാണുണ്ടാകുക. 100 മാര്‍ക്കിന്‌ 90 മിനിറ്റായിരിക്കും പരീക്ഷ.

ഹിന്ദിയിലും ഇംഗ്ലീഷിലും ചോദ്യങ്ങളുണ്ടാകും .ഓരോ തെറ്റ്‌ ഉത്തരത്തിനും 0.25 നെഗറ്റീവ്‌ മാര്‍ക്കുണ്ടായിരിക്കും.

ജനറൽ ഇന്‍റലിജന്‍സ്‌ ആൻഡ്‌ റീസണിങ്‌, ജനറൽ നോളജ് ആന്‍ഡ്‌ ജനറൽ അവയര്‍നസ്‌, എലിമെന്‍ററി മാത്തമാറ്റിക്‌സ്‌, ഇംഗ്ലീഷ് / ഹിന്ദി എന്നി വിഷയങ്ങളിൽ നിന്ന്‌ 25 വീതം ചോദ്യങ്ങളാണ്‌ പരിക്ഷയിലുണ്ടാകുക.വിശദമായ പരീക്ഷാ സിലബസ്‌ വിജ്ഞാപനത്തിൽ നിന്ന് ലഭിക്കും.

 


ഫിസിക്കൽ എഫിഷ്യന്‍സി ടെസ്റ്റ്‌: കംപ്യൂട്ടർ അധിഷ്‌ഠിത പരിക്ഷയി വിജയിക്കുന്നവർക്കാണ്‌ ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ്‌.

ഓട്ടം: പുരുഷന്മാര്‍ക്ക്‌ 24 മിനിറ്റിൽ 5 കിലോമീറ്റർ. സ്ത്രീകൾക്ക്‌ 8 ½ മിനിറ്റിൽ 1.6 കിലോമീറ്റർ.


ശാരീരിക യോഗ്യത:

ഉയരം: പുരുഷന്മാര്‍ക്ക്‌ - 170 സെ.മി.

സ്ത്രീകൾക്ക്‌ -157 സെ.മീ.

എസ്‌.ടി. വിഭാഗത്തിൽ - പുരുഷന്മാര്‍ക്ക്‌ 162. 5 സെ.മി. സ്ത്രീകൾക്ക്‌ 150 സെ.മീ.

 

നെഞ്ചളവ്‌: പുരുഷന്മാര്‍ക്ക് 80 സെ.മി. വികാസിപ്പിക്കുമ്പോൾ 5 സെ.മീ. വർദ്ധിക്കണം. എസ്‌.ടി. വിഭാഗത്തിന്‌ നെഞ്ചളവ് 76 സെ. മീ മതിയാകും.  5 സെ.മീ. വികാസം ഉണ്ടായിരിക്കണം.  സ്ത്രീകൾക്ക്‌ നെഞ്ചളവ് ബാധകമല്ല.

 

ഭാരം: അപേക്ഷകർക്ക് ഉയരത്തിനും പ്രായത്തിനും ആനുപാതികമായ ഭാരം ഉണ്ടായിരിക്കണം.അപേക്ഷാഫീസ്‌: 100 രൂപ വനിതകൾ/എസ്‌.സി./എസ്‌.ടി./വിമുക്തഭടൻമാർ എന്നിവര്‍ക്ക് ഫീസില്ല.

ഓൺലൈനായി ഫീസടയ്‌ക്കാവുന്നതാണ്.

എസ്‌.ബി.ഐ. ചെലാൻ ഉപയോഗിച്ച്‌ എസ്‌.ബി.ഐ. ബ്രാഞ്ചിലൂടെയും ഫീസടക്കാൻ കഴിയും.


ഓണ്‍ലൈനായി ഫീസടയ്‌ക്കാവുന്ന അവസാന തീയതി: 02-09-2021

ചെലാൻ മുഖേന ഫീസടയ്‌ക്കുവാനുള്ള അവസാന തീയതി: 07-09-2021

ചെലാൻ 04-09-2021 ന് മുൻപ് ജനറേറ്റ് ചെയ്‌തിരിക്കണം.


പ്രായപരിധി, അപേക്ഷിക്കേണ്ട വിധം എന്നിവയറിയാൻ: Age Limit, How to Apply   


വിജ്ഞാപനത്തിനായി സന്ദർശിക്കുക: Notification 


അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 31-08-2021


Keywords: Constables (GD) in Central Armed Police Forces (CAPFs), NIA, SSF and Rifleman (GD) in Assam Rifles Examination, 2021.

The Staff Selection Commission will conduct an open competitive examination for recruitment to the posts of Constable GD (General Duty) in Border Security Force (BSF), Central Industrial Security Force (CISF), Indo Tibetan Border Police (ITBP), Sashastra Seema Bal (SSB), Secretariat Security Force (SSF) and Rifleman (General Duty) in Assam Rifles (AR) as per the Recruitment Scheme formulated by the Ministry of Home Affairs (MHA) and as per the Memorandum of Understanding signed between Ministry of Home Affairs and the Staff Selection Commission. The recruitment process will consist of Computer Based Examination (CBE), Physical Efficiency Test (PET), Physical Standard Test (PST), Medical Examination and Document Verification