പ്രായം: 18 - 23 വയസ്സ്. (അപേക്ഷകർ 02-08-1998- നും 01-08-2003 നും ഇടയിൽ ജനിച്ചവരായിരിക്കണം) എസ്. സി/ എസ്.ടി. വിഭാഗത്തിന് 5 വര്‍ഷവും ഒ.ബി.സി. വിഭാഗത്തിന് 3 വര്‍ഷവും വയസ്സിളവ് ലഭിക്കും.
അപേക്ഷിക്കേണ്ട വിധം: www.ssc.nic.in എന്ന വെബ്സൈറ്റിൽ വൺ ടൈം രജിസ്റ്റർ ചെയ്‌ത് ഓൺലൈനായി വേണം അപേക്ഷിക്കുവാൻ.
മുൻപ് വൺടൈം രജിസ്ട്രേഷൻ ചെയ്‌വർക്ക് നിലവിലുള്ള യൂസർ നെയിമും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്‌ത് അപേക്ഷ സമർപ്പിക്കാം.
അപേക്ഷയിൽ മൂന്ന് മാസത്തിനുള്ളിലെടുത്ത പാസ്സ്പോർട്ട് സൈസ് ഫോട്ടോ (20 കെ.ബി.-50 കെ.ബി. സൈസിൽ ജെ.പി.ഇ.ജി. ഫോര്‍മാറ്റിൽ ഇമേജ് ഡയമെന്‍ഷൻ: വീതി-3.5 സെ.മി. ഉയരം-4.5 സെ.മീ.) യും
ഒപ്പും (ജെ.പി.ഇ.ജി. ഫോർമാറ്റിൽ 10 - 20 കെ.ബി. സൈസിൽ ഇമേജ് ഡയമെന്‍ഷൻ: വീതി 4 സെ.മി. ഉയരം 2 സെ.മീ.) അപ്‌ലോഡ് ചെയ്യണം.
അപേക്ഷാ വേളയിൽ ഉദ്യോഗാര്‍ഥികൾക്ക് ബി.എസ്.എഫ്. (A), സി.ഐ.എസ്.എഫ്. (B), എസ്.എസ്.ബി.(D),ഐ.ടി.ബി.പി. (E), അസം റൈഫിൾസ് (F), എസ്.എസ്.എഫ്. (H) എന്ന ക്രമത്തിൽ ഏത് സേനയിലേക്ക് എന്ന രീതിയിൽ മുന്‍ഗണന നല്‍കാം.
പരീക്ഷയിൽ ഇ.ഡബ്ലയു.എസ്. / വിമുക്തഭടന്മാർ/ ജനറൽ വിഭാഗത്തിന് - 35 ശതമാനം മാര്‍ക്കും
എസ്.സി. എസ്.ടി./ഒ.ബി.സി. വിഭാഗത്തിന് - 33 ശതമാനം മാര്‍ക്കും വേണം.
ഇവരെയാണ് ഫിസിക്കൽ എഫിഷ്യന്‍സി ടെസ്റ്റിലേക്ക് ഷോര്‍ട്ട്ലിസ്സറ് ചെയ്യുന്നത്.
എൻ.സി.സി. സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് അഡീഷണൽ മാര്‍ക്ക് ലഭിക്കും.
തുടര്‍ന്ന് ഫിസിക്കൽ എഫിഷ്യന്‍സി / ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റിലൂടെയും മെഡിക്കൽ പരിശോധനയുടെ അടിസ്ഥാനത്തിലും അവസാന മെറിറ്റ് ലിസ്റ്റ് തയ്യാറാക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 31-08-2021
വിജ്ഞാപനത്തിനായി സന്ദർശിക്കുക: Notification
0 Comments