സേനയിൽ വനിതാ മിലിട്ടറി പോലീസ് തസ്‌തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 100 ഒഴിവുകളാണുള്ളത്.  സോൾജ്യാർ ജനറൽ ഡ്യൂട്ടി തസ്‌തികയ്ക്ക് തുല്യമാണിത്. ഓൺലൈനായി അപേക്ഷിക്കാം.


യോഗ്യത: പത്താം‌ ക്ലാസ്സ് വിജയം. എല്ലാ വിഷയത്തിനും കുറഞ്ഞത് 33 ശതമാനം മാർക്കും. ആകെ മാർക്ക് കുറഞ്ഞത് 45 ശതമാനവും ഉണ്ടായിരിക്കണം.


പ്രായം: പതിനേഴര – 21 വയസ്സ്. അപേക്ഷകർ 2000 ഒക്ടോബർ ഒന്നിനും 2004 ഏപ്രിൽ ഒന്നിനും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം.

 

ശാരീരിക യോഗ്യത: കുറഞ്ഞത് 152 സെ.മീ ഉയരം. ഉയരത്തിനും പ്രായത്തിനും ആനുപാതികമായ ഭാരം ഉണ്ടായിരിക്കണം.

 

കായിക ക്ഷമത: 1.6 കിലോമീറ്റർ ഓട്ടം, ഗ്രൂപ്പ് I- ന് 7 മിനിറ്റ് 30 സെക്കൻഡും ഗ്രൂപ്പ് II- ന് 8 മിനിറ്റും സമയമെടുത്ത് പൂർത്തിയാക്കണം. ലോങ്ജമ്പിൽ 10 അടിയും ഹൈജമ്പിൽ 3 അടിയും യോഗത നേടണം.

 

റാലിക്കായി പോകുന്നവർ എല്ലാ സർട്ടിഫിക്കറ്റുകളുടേയും രണ്ട് സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ കയ്യിൽ വയ്ക്കണം.

റാലിയിൽ പങ്കെടുക്കുവാൻ വേണ്ട രേഖകൾ: 

അഡ്‌മിറ്റ് കാർഡ്, പാസ്സ്പോർട്ട് സൈസ് ഫോട്ടോ (20 എണ്ണം. മൂന്ന് മാസത്തിനകം എടുത്തത്), വിദ്യാഭ്യാസാ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, നേറ്റിവിറ്റി / ഡൊമിസൈൽ സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ് (ബാധകമായവർക്ക്), മതസർട്ടിഫിക്കറ്റ് (ബാധകമായവർക്ക്), സ്വഭാവസർട്ടിഫിക്കറ്റ്, എൻ.സി.സി. സർട്ടിഫിക്കറ്റ്, സ്വന്തം പേരിലുള്ള ബാങ്ക് അക്കൌണ്ട്, ആധാർ കാർഡ്, പാൻ‌കാർഡ് തുടങ്ങിയ ബന്ധപ്പെട്ട രേഖകൾ.

 

അംബാല, ലഖ്നൌ, ജബൽ‌പൂർ, ബെൽഗാം, പൂണൈ, ഷില്ലോങ് എന്നിവിടങ്ങളിലായിരിക്കും റാലി നടത്തുക. ഉദ്യോഗാർത്ഥിയുടെ വിലാസത്തിന്റെ അടിസ്ഥാനത്തിൽ ഏറ്റവും അടുത്തുള്ള റാലി കേന്ദ്രം അനുവദിക്കും. റാലിക്കായുള്ള അഡ്‌മിറ്റ് കാർഡ് ഇ-മെയിൽ മുഖാന്തിരം അയയ്‌ക്കും.

 വിശദാംശങ്ങളടങ്ങിയ വിജ്ഞാപനത്തിനായി സന്ദര്‍ശിക്കുക: Notification

അപേക്ഷ: www.joinindianarmy.nic.in എന്ന വെബ്സൈറ്റിൽ രജിസ്ട്രേഷൻ ചെയ്‌ത് ഓൺലൈനായി അപേക്ഷിക്കണം.  

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 20-07-2021


Keywords: women-military-police-recruitment, army, defence