സംസ്ഥാന സഹകരണ യൂണിയനിൽ സഹായക് / വാച്ച്മാൻ തസ്തികയിലെ ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു.

ആകെ ഒഴിവുകൾ: നിലവില്‍ 8.  ജനറൽ 7, പട്ടികജാതി/ പട്ടിക വര്‍ഗം-1 എന്നിങ്ങനെയാണ്‌ ഒഴിവുകൾ.  ജനറൽ വിഭാഗത്തിൽ 10 പ്രതീക്ഷിത ഒഴിവുകളുണ്ട്‌.

യോഗ്യതഎട്ടാം ക്ലാസ്സ്‌ വിജയം.

ശമ്പളം: 16500 - 35700 രൂപ

പ്രായം: 18 – 40 വയസ്സ്.  2021 ജനുവരി ഒന്നിന്‌. (ഒ.ബി.സി.ക്കാര്‍ക്ക്‌ മൂന്നു വര്‍ഷവും പട്ടികജാതി / വര്‍ഗക്കാര്‍ക്ക് അഞ്ച്‌ വര്‍ഷവും ഉയർന്ന പ്രായത്തിൽ ഇളവ്‌ ലഭിക്കും).


അപേക്ഷ: തപാൽ മുഖാന്തിരമാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വയസ്സ്‌യോഗ്യതസംവരണം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകൾ, ബയോഡാറ്റ, വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ എന്നിവ സംസ്ഥാന സഹകരണ യൂണിയൻ, കേരളപി.ബി.നമ്പർ 108, സഹകരണ ഭവൻ, ഊറ്റുകുഴിതിരുവനന്തപുരം-1 എന്ന വിലാസത്തിൽ അയക്കണം.


അപേക്ഷാഫീസ്‌: 300 രൂപ. പട്ടികജാതി/വര്‍ഗ വിഭാഗക്കാര്‍ക്ക്‌ 100 രൂപ.

സെക്രട്ടറിസംസ്ഥാന സഹകരണ യൂണിയൻ എന്ന പേരിൽ തിരുവനന്തപുരത്ത്‌ മാറാവുന്ന ഡി.ഡി.ആയാണ്‌ ഫീസ്‌ അടയ്ക്കേണ്ടത്‌.

വിജ്ഞാപനത്തിനായി സന്ദര്‍ശിക്കുക: Notification

വിശദവിവരങ്ങൾ www.scu.kerala.gov.in  എന്ന വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 15-07-2021


keywords: state co-operative union kerala recruitment, sahayak watchman