മധ്യപ്രദേശിലെ മഹോ (mhow)- യിലുള്ള മിലിട്ടറി കോളേജ് ഓഫ് ടെലികമ്മ്യൂണിക്കേഷൻ എൻ‌ജിനീയറിംഗിൽ 37 ഒഴിവുകൾ.

 

തസ്‌തികകൾ

1. സ്റ്റെനോഗ്രാഫർ

ഒഴിവുകൾ: 2

യോഗ്യത: +2 വിജയം. സ്റ്റെനോഗ്രഫി പരിജ്ഞാനം.

 

2. ലോവർ ഡിവിഷൻ ക്ലർക്ക്

ഒഴിവുകൾ: 14

യോഗ്യത: +2 വിജയം. കം‌പ്യൂട്ടർ ടൈപ്പിംഗിൽ ഇംഗ്ലീഷിൽ മിനിറ്റിൽ 35 വാക്ക് വേഗവും ഹിന്ദിയിൽ 30 വാക്ക് വേഗവും ഉണ്ടായിരിക്കണം.

 

3. ലാബ് അസിസ്റ്റന്റ്

ഒഴിവുകൾ: 2

യോഗ്യത: ഫിസിക്സ്, കെമിസ്ട്രി വിഷയം പഠിച്ച ഹയർ സെക്കൻഡറി. ലാബ് വർക്കിൽ പ്രവൃത്തിപരിചയം അഭിലഷണീയ യോഗ്യതയാണ്.

 

4. ലാബ് അറ്റൻഡന്റ് (എം.ടി.എസ്.)

ഒഴിവുകൾ: 2

യോഗ്യത: പത്താം ക്ലാസ്സ് വിജയം / തത്തുല്യം. ലാബ് അറ്റൻഡന്റ് വർക്കിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം വേണം.

 

5. ഡ്രോട്‌സ്‌മാൻ (കം‌പ്യൂട്ടർ ഓപ്പറേറ്റർ)

ഒഴിവുകൾ:1

യോഗ്യത: പത്താം ക്ലാസ്സ് അല്ലെങ്കിൽ തത്തുല്യം. കം‌പ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യം

 

6. സിവിലിയൻ മോട്ടോർ ഡ്രൈവർ (ഓർഡിനറി ഗ്രേഡ്)

ഒഴിവുകൾ: 1

യോഗ്യത: പത്താം ‌ക്ലാസ്സും ഹെവി വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസും. രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും വേണം.

 

7. കുക്ക്

ഒഴിവുകൾ: 7

യോഗ്യത: പത്താം ക്ലാസ് വിജയം. ഇന്ത്യൻ കുക്കിംഗിൽ വൈദഗ്ദ്യം ഉണ്ടായിരിക്കണം.

 

8. സഫായ്‌വാല (എം. ടി.എസ്.)

ഒഴിവുകൾ: 6

യോഗ്യത: പത്താം ക്ലാസ്സ് വിജയം. അല്ലെങ്കിൽ തത്തുല്യം. ഒരു വർഷത്തെ പ്രവൃത്തി പരിചയം അഭിലഷണീയം.

 

9. ഫാറ്റിഗുമാൻ

ഒഴിവുകൾ: 2

യോഗ്യത: പത്താം ക്ലാസ്സ് വിജയം / തത്തുല്യം. ഒരു വർഷത്തെ പ്രവൃത്തി പരിചയം.

 

പ്രായം: 18 – 25 വയസ്സ്. സിവിലിയൻ മോട്ടോർ ഡ്രൈവർ തസ്‌തികയിൽ 18 – 27 വയസ്സ്. എസ്.സി./എസ്.ടി വിഭാഗത്തിന് 5 വർഷവും ഒ.ബി.സി വിഭാഗത്തിന് മൂന്ന് വർഷവും വയസ്സിളവ് ലഭിക്കും.

 

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷയുടേയും സ്‌കിൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക.

 

ഫീസ്: 50 രൂപ. എസ്.സി/ എസ്.ടി വിഭാഗത്തിന് ഫീസില്ല. ഇന്ത്യൻ പോസ്റ്റൽ ഓർഡർ / ഡിമാൻഡ് ഡ്രാഫ്റ്റ് വഴി ഫീസടയ്‌ക്കാം. Comandant, Military College of Telecommunication  Engineering Mhow (mp) 453441 എന്ന പേരിലാണ് അപേക്ഷാ ഫീസ് അടയ്‌ക്കേണ്ടത്.

 

അപേക്ഷ: തപാൽ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത് സിലബസ് ഉൾപ്പെടെയുള്ള വിവരങ്ങൾക്കും അപേക്ഷാ ഫോമിനുമായി സന്ദർശിക്കുക: Notification

അപേക്ഷ പൂരിപ്പിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളുമായി The Presiding Officer Srutiny Cell, Clpher Wg, Military College of Telecommunication Enginering Mhow (mp) 453441 എന്ന വിലാസത്തിലേക്ക് അയയ്ക്കണം.

അപേക്ഷാ കവറിനു പുറത്ത് Application For The Post of …………   എന്നും അപേക്ഷകന്റെ കാറ്റഗറിയും (ur/ews/sc/st/obc) കൃത്യമായി രേഖപ്പെടുത്തിയിരിക്കണം.

 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 26-07-2021


Keywords: Military College of Telecommunication Engineering Mhow Recruitment