ബെംഗളൂരുവിലെ ആർമി സർവീസ് സെന്റർ (സൌത്ത്)- 2 എ.ടി.സി.യിൽ ഒഴിവുകൾ. ആകെ 100 ഒഴിവുകളാണുള്ളത്. രാജ്യത്തെ വിവിധയിടങ്ങളിലായാണ് നിയമനം.
തസ്‌തികകൾ
1. സിവിൽ മോട്ടോർ ഡ്രൈവർ
ഒഴിവുകൾ: 42
യോഗ്യത: പത്താം ക്ലാസ്സ് വിജയം / തത്തുല്യം. ഹെവി ആൻഡ് ലൈറ്റ് മൊട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം.രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും മോട്ടോർ മെക്കാനിസത്തിൽ പരിജ്ഞാനവും ഉണ്ടായിരിക്കണം.
2. ക്ലീനർ
ഒഴിവുകൾ: 40
യോഗ്യത: പത്താം ക്ലാസ്സ് വിജയം / തത്തുല്യം. ബന്ധപ്പെട്ട ട്രേഡിൽ അറിവുണ്ടായിരിക്കണം.
3. കുക്ക്
ഒഴിവുകൾ: 15
യോഗ്യത: പത്താം ക്ലാസ്സ് / തത്തുല്യം. ഇന്ത്യൻ കുക്കിംഗിൽ പരിജ്ഞാനമുണ്ടായിരിക്കണം. ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയയോഗ്യതയാണ്.
4. സിവിലിയൻ കാറ്ററിംഗ് ഇൻസ്ട്രക്ടർ
ഒഴിവുകൾ: 3
യോഗ്യത: പത്താം ക്ലാസ് വിജയം / തത്തുല്യം. കാറ്ററിംഗിൽ ഡിപ്ലോമ / സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കനം. ഒരു വർഷത്തെ പ്രവൃത്തി പരിചയം അഭിലഷണീയ യോഗ്യത.
പ്രായപരിധി: 18 – 25 വയസ്സ്. എസ്.സി./എസ്.ടി. വിഭാഗത്തിന് അഞ്ചും ഒ.ബി.സി. വിഭാഗത്തിന് മൂന്നും വർഷം ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കും.
തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, സ്കിൽ/ഫിസിക്കൽ/പ്രാക്ടിക്കൽ/ടൈപ്പിംഗ് ടെസ്റ്റിലൂടെയായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക.
രണ്ട് മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയിൽ 100 ചോദ്യങ്ങൾ. 100 മാർക്ക്. ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിംഗ് – 25 , ജനറൽ അവയർനസ്- 50, ജനറൽ ഇംഗ്ലീഷ്- 50, ന്യൂമറിക്കൽ ആപ്റ്റിറ്റ്യൂഡ് – 25 എന്നിങ്ങനെയായിരിക്കും ചോദ്യങ്ങളുടെ എണ്ണം. പരീക്ഷാ കേന്ദ്രം ബെംഗളൂരുവായിരിക്കും.
അപേക്ഷ: തപാൽ മുഖാന്തിരമാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
സിലബസിന്റെ വിശദവിവരങ്ങളും അപേക്ഷാഫോമിന്റെ മാതൃകയും വെബ്സൈറ്റിൽ നിന്ന് ലഭിക്കും.
ഔദ്യോഗിക വിജ്ഞാപനം: Notification
അപേക്ഷാ ഫോം: Application form
വെബ്സൈറ്റ്: joinindianarmy.nic.in
വെള്ള പേപ്പറിൽ മാതൃകാപ്രകാരം എഴുതിയോ ടൈപ്പ് ചെയ്‌ത് പൂരിപ്പിച്ചോ അയക്കാവുന്നതാണ്.
അപേക്ഷ അയക്കേണ്ട വിലാസം: The Presiding Ofiicer, Civilian Direct Recuritment Board, CHQ, ASC Centre (South) 2ATC, Aagaram Post Banglore – 07
അപേക്ഷാ കവറിന് പുറത്ത് Application for the post of …… എന്ന് വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 10-07-2021
Keywords: army service corps bangalore recruitment
0 Comments