ഹയർ സെക്കന്‍ഡറിയിലും നോൺ വൊക്കേഷണൽ ഹയർ സെക്കന്‍ഡറിയിലും അധ്യാപകരാവാനുള്ള സംസ്ഥാനതല യോഗ്യതാനിർണയ പരീക്ഷയായ സെറ്റ് ജൂലായ്‌ 2021-ന്‌ അപേക്ഷ ക്ഷണിച്ചു. ഓൺലൈനായാണ്‌ അപേക്ഷ സമർപ്പിക്കേണ്ടത്. എൽ.ബി.എസ്‌. സെന്‍ററാണ്‌ പരിക്ഷ നടത്തുന്നത്‌.

യോഗ്യത: കേരളത്തിലെ ഏതെങ്കിലും സർവകലാശാലകളിൽ നിന്ന്‌ ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദാനന്തരബിരുദത്തിൽ 50 ശതമാനത്തിൽ കുറയാത്ത രണ്ടാം ക്ലാസ് മാർക്കും ബി. എഡുമാണ്‌ അടിസ്ഥാന യോഗ്യത. അന്യസംസ്ഥാനങ്ങളിലെ ഏതെങ്കിലും സർവകലാശാലകളിൽനിന്ന്‌ യോഗ്യത നേടിയ വർക്ക്‌ കേരളത്തിലെ ഏതെങ്കിലും സർവകലാശാലയുടെ അംഗീകാരമുണ്ടായിരിക്കണം.

അല്ലെങ്കിൽ കേരളത്തിലെ ഏതെങ്കിലും സർവകലാശാല അംഗീകരിച്ചിട്ടുള്ള മറ്റ്‌ സർവകലാശാലകളിൽ നിന്ന്‌ യോഗ്യത നേടിയിരിക്കണം.

LTTD, DLED തുടങ്ങിയ ട്രെയിനിങ് കോഴ്‌സുകൾ ബി. എഡിന് തുല്യമായി പരിഗണിക്കുന്നതാണ്.

എൻ.സി.ഇ.ആർ.ടി. അംഗികരിച്ച റീജണൽ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്‌എജുക്കേഷന്റെ കീഴിൽ ഗണിതം, ഫിസിക്‌സ്‌, കെമിസ്‌ട്രി, ബോട്ടണി, സുവോളജി എന്നീ വിഷയങ്ങളിൽ 50 % മാർക്കിൽ കുറയാത്ത രണ്ടാം ക്ലാസോടു കൂടിയ M.Sc. Ed വിജയിച്ചവർക്കും അപേക്ഷിക്കാം. മേൽപ്പറഞ്ഞ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്ന് നിന്ന്‌ Life Science - ൽ ബിരുദമുള്ളവർക്ക്‌ (50 ശതമാനത്തിൽ കുറയാത്ത രണ്ടാം ക്ലാസ്‌) ബോട്ടണിയിലോ സുവോളജിയിലോ അപേക്ഷിക്കാവുന്നതാണ്.

Commerce, French, German, Geology, Home Science, Journalism, Latin, Music, Philosophy, Psychology, Russian, Social Work, Sociology, Statistics, Syriac തുടങ്ങിയ വിഷയങ്ങളിൽ ബിരുദാനന്തരബിരു ദമുള്ളവർക്ക്‌ സെറ്റ് എഴുതുന്നതിന് ബി.എഡ്‌. നിർബന്ധമില്ല.

കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് - ൽ 50% മാർക്കിൽ കുറയാതെ ബിരുദാനന്തരബിരുദവും ബി.എഡും ഉള്ളവർക്ക്‌ ഇംഗ്ലീഷ്‌ വിഷയത്തിൽ സെറ്റ്‌ പരീക്ഷ എഴുതാം.

സ്പെഷ്യൽ റൂൾസിൽ പറഞ്ഞിരിക്കുന്ന ഒഴിവാക്കൽ നിബന്ധനപ്രകാരം ബി.എഡ്‌. ബിരുദമില്ലാത്തവർക്ക്‌ ഹിന്ദി, അറബി, ഉർദു ഭാഷകളിൽ അധ്യാപന ഡിപ്ലോമയുണ്ടെങ്കിൽ സെറ്റിന് അപേക്ഷിക്കാവുന്നതാണ്.

ബയോടെക്നോളജിയിൽ കുറഞ്ഞത്‌ 50% മാർക്കോടെയുള്ള ബിരുദാനന്തരബിരുദവും നാച്ചുറൽ സയൻസിൽ ബി.എഡും നേടിയവർക്ക്‌ ബയോടെക്നോളജിയിൽ സെറ്റെഴുതാവുന്നതാണ്.

ദക്ഷിണഭാരത ഹിന്ദി പ്രചാരസഭയുടെ ബി.എഡ്‌. ബിരുദം കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ചതിനാൽ പ്രസ്‌തുത ബിരുദം നേടിയർ തുല്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല.

കേരളത്തിലെ സർവകലാശാലകൾ അംഗീകരിക്കാത്ത കറസ്‌പോണ്ടന്റ്സ് കോഴ്‌സ്‌ വഴിയോ ഓപ്പൺ സർവകലാശാലയിൽ നിന്നോ യോഗ്യത നേടിയവർ സെറ്റ്‌ പരിക്ഷ്ക്ക്‌ അപേക്ഷിക്കുവാൻ അർഹരല്ല.

അംഗീകാരമുള്ള കറസ്പോണ്ടന്‍സ്‌ കോഴ്‌സ്‌ വഴിയോ ഓപ്പൺ സർവകലാശാല വഴിയോ യോഗ്യത നേടിയവർ കേരളത്തിലെ ഏതെങ്കിലും സർവകലാശാലയിൽനിന്ന്‌ തുല്യതാസർട്ടിഫിക്കറ്റ്‌ ഹാജരാക്കണം.

ഇപ്പോൾ ബി.എഡ്‌ കോഴ്‌സ്‌ പഠിക്കുന്ന നിശ്ചിത മാർക്കോടു കൂടിയ ബിരുദാനന്തരബിരുദമുള്ള വിദ്യാർഥികൾക്കും ബി.എഡ് പരീക്ഷ വിജയിച്ച ബിരുദാനന്തരബിരുദ കോഴ്‌സിന്‍റെറ അവസാനവർഷ വിദ്യാർഥികൾക്കും സെറ്റിന് അപേക്ഷിക്കാം. ഇവർ നിശ്‌ചിത കാലാവധിക്കകം യോഗ്യതാ സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടതാണ്.

എസ്‌.സി. എസ്‌.ടി. വിഭാഗത്തിൽപ്പെടുന്ന പരിക്ഷാർഥികൾക്ക്‌ സെറ്റെഴുതാന്‍ വേണ്ട കുറഞ്ഞ മാർക്കിൽ 5% ഇളവനുവ ദിച്ചിട്ടുണ്ട്‌. ഇവർക്ക്‌ ബിരുദാന തരബിരുദത്തിൽ രണ്ടാം ക്ലാസ്‌വേണമെന്നില്ല.

 

പ്രായപരിധി: അപേക്ഷിക്കുന്നതിന് പ്രായ പരിധിയില്ല.

 

അപേക്ഷാ ഫീസ്: ജനറൽ / ഒ.ബി.സി. വിഭാഗത്തിൽ പെടുന്നവർക്ക് 1000 രൂപയും എസ്‌.സി./ എസ്‌.ടി./ പി.ഡബ്ല്യു. ഡി. വിഭാഗക്കാർക്ക് 500 രൂപയുമാണ് അപേക്ഷാ ഫീസ്

 

അപേക്ഷ:   lbscentre.kerala.gov.in എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വിശദാംശങ്ങൾ വെബ്സൈറ്റിൽ നൽ‌കിയിട്ടുണ്ട്.

ഭിന്നശേഷിക്കാരുടെ അപേക്ഷയുടെ പകർപ്പ് എൽ.ബി.എസ്‌. സെന്‍ററിന്റെ തിരുവനന്തപുരം ഓഫീസിലേക്ക്‌ അയയ്ക്കണം. മറ്റുള്ളർ അപേക്ഷയുടെ പ്രിന്റ് കൈവശം സൂക്ഷിച്ചാൽ മതി.

 

സെറ്റ്;  പരീക്ഷാ രീതി

ഓൺലൈൻ രജിസ്ട്രേഷൻ സ്വീകരിക്കുന്ന അവസാന തീയതി: 26-05-2021

ഫീസടയ്‌ക്കുവാനുള്ള അവസാന തീയതി: 28-05-2021

 

Keywords: kerala set exam july 2021, set, state eligibility test