പരീക്ഷയ്ക്ക് 2 പേപ്പറുകൾ ഉണ്ടാവും. പേപ്പർ 1 എല്ലാവർക്കും
ഒരുപോലെയായിരിക്കും. ഈ ഒന്നാമത്തെ പേപ്പറിന് 2 ഭാഗങ്ങൾ ഉണ്ട്.
A. പൊതുവിജ്ഞാനം, B. അധ്യാപന അഭിരുചി.
പേപ്പർ 2 ബിരുദാനന്തരബിരുദതലത്തിൽ പഠിച്ച വിഷയത്തെ ആസ്സദമാക്കിയുള്ളതായിരിക്കും.
ഓരോ പേപ്പറിനും 120 മിനിറ്റ് ദൈർഘ്യമാണ് ഉണ്ടായിരിക്കുക.
പേപ്പർ 1- ഒരു ചോദ്യത്തിന് 1 മാർക്ക് എന്ന രിതിയിൽ പാർട്ട്
A യ്ക്കും പാർട്ട് B യ്ക്കും 60 ചോദ്യങ്ങൾ വീതം ഉണ്ടായിരിക്കും. ആകെ 120 ചോദ്യങ്ങൾ.
പേപ്പർ 2-ൽ ഗണിതം, സ്റ്റാറ്റിസ്റ്റിക്‌സ് ഒഴികെയുള്ള വിഷയങ്ങൾക്ക്
ഒരു ചോദ്യത്തിന് 1 മാർക്ക് എന്ന രീതിയിൽ 120 ചോദ്യങ്ങളായിരിക്കും ഉണ്ടാകുക. ഗണിതത്തിനും
സ്റ്റാറ്റിസ്റ്റിക്സിനും 1.5 മാർക്ക് (ഒന്നര മാർക്ക് ) വീതമുള്ള 80 ചോദ്യങ്ങളാണുള്ളത്.
ഒരു ചോദ്യത്തിന് ഒന്നിൽ കൂടുതൽ ഉത്തരങ്ങൾ കറുപ്പിക്കുന്നത്
തെറ്റായി രേഖപ്പെടുത്തും. തെറ്റായ ഉത്തരങ്ങൾക്ക്
നെഗറ്റീവ് മാർക്ക് ഇല്ല.
സെറ്റ് പരിക്ഷ വിജയിക്കുവാന്‍ ഓരോ വിഭാഗത്തിലുമുള്ള പരീക്ഷാർത്ഥിക്ക്
പ്രത്യേകം മാർക്ക് നിശ്ചയിച്ചിട്ടുണ്ട്. ജനറൽ വിഭാഗക്കാർ ഓരോ പേപ്പറിനും 40% മാർക്ക്
വിതമെങ്കിലും നേടണം.
രണ്ട് പേപ്പറിന്റെയും മാർക്കുകൾ കൂട്ടുമ്പോൾ ആകെയുള്ള മാർക്കിന്റെ
48% എങ്കിലും ഉണ്ടായിരിക്കുകയും വേണം. നോൺ ക്രീമിലെയർ ഒ.ബി.സിക്കാർക്ക് ഓരോ പേപ്പറിനും
35% വീതം മാർക്കും ആകെ 45% മാർക്കും വേണം. എസ്. സി. എസ്.ടി. വിഭാഗക്കാർക്കും 40 ശതമാനത്തിൽ
കൂടുതൽ അംഗവൈകല്യമുള്ള പരീക്ഷാർത്ഥികൾക്കും ഓരോ പേപ്പറി
നും 35% വീതം മാർക്കും ആകെ 40% മാർക്കും വേണം.
ദശാംശം രണ്ട് അക്കം വരെ റൌണ്ട് ചെയ്‌താണ് മാർക്കിന്റെ ആകെ
ശതമാനം കണക്കാക്കുക. പേപ്പറുകൾക്ക് പ്രത്യേകമായി വിജയശതമാനം കണക്കാക്കുമ്പോൾ ദശാംശ
ത്തിന് ശേഷമുള്ള അക്കങ്ങൾ റൌണ്ട് ചെയ്യില്ല.
സെറ്റ് പരീക്ഷയുടെ സിലബസ് കേരളത്തിലെ സർവകലാശാലകളിൽ ബിരുദാനന്തര
ബിരുദ കോഴ്‌സുകൾക്ക് അംഗീകരിച്ചിട്ടുള്ള അതത് വിഷയങ്ങളെ ആധാര
മാക്കിയുള്ളതാണ്. ഓരോ വിഷയത്തിനുമുള്ള അംഗീകരിച്ച സെറ്റ്
സിലബസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.
എസ്.എസ്.എൽ.സി. ബുക്കിൽ രേഖപ്പെടുത്തിയിട്ടുള്ള പേര് തന്നെയായിരിക്കണം
രജിസ്റ്റർ ചെയ്യുന്നതിലും അപേക്ഷാ സമർപ്പണ വേളയിലും നൽകേണ്ടത്.
പരീക്ഷ എഴുതുന്ന ജില്ലയും വിഷയവും തെറ്റുകൂടാതെ രേഖ
പ്പെടുത്തുവാൻ ശ്രദ്ധിക്കുക.
പരീക്ഷ: പരീക്ഷാർത്ഥി
ആവശ്യപ്പെട്ടിരിക്കുന്ന ജില്ലയിൽ മാത്രമേ പരീക്ഷ എഴുതാൻ അനുവദിക്കുകയുള്ളൂ. എല്ലാ ജില്ലാ
ആസ്ഥാനങ്ങളിലും പരിക്ഷാകേന്ദ്രങ്ങൾ ഉണ്ടായിരിക്കും.
അർഹതയുള്ള എല്ലാ പരീക്ഷാർത്ഥികൾക്കും
അഡ്‌മിറ്റ് കാർഡുകൾ ഓൺലൈനായി എൽ.ബി.എസ്. സെന്റർ വെബ്സൈറ്റില്‍ നിന്ന് ( lbscentre.kerala.gov.in) നിന്ന് ലഭിക്കും
Keywords: kerala set exam july 2021, set examination-method
0 Comments