ഇന്ത്യൻ ഓഡിറ്റ്‌ ആന്‍ഡ്‌ അക്കൌണ്ട്സ്‌ വക‌ുപ്പിലെ ഗസറ്റഡ്‌ തസ്തികകളായ അസിസ്റ്റന്‍റ്‌ ഓഡിറ്റ്‌ ഓഫീസർ, അസിസ്റ്റന്‍റ്‌ അകൌണ്ട്‌സ്‌ ഓഫീസർ, സെന്‍ട്രൽ സെക്രട്ടേറിയറ്റ്‌ സര്‍വീസ്‌, ഇന്‍റലിജന്‍സ്‌ ബ്യൂറോ, വിവിധ കേന്ദ്ര മന്ത്രാലയങ്ങൾ ത‌ുടങ്ങിയവയിലെ അസിസ്റ്റന്‍റ്‌ സെക്ഷൻ ഓഫീസർ, സി.ബി.ഐ.യിലെ സബ്‌ ഇന്‍സ്പെക്ടർ ത‌ുടങ്ങിയ 32 തസ്തികകളിലെ നിയമനത്തിനായി കമ്പൈന്‍ഡ്‌ ഗ്രാജ്വേറ്റ്‌ ലെവൽ പരീക്ഷ 2020 - ന്‌ സ്റ്റാഫ്‌ സെലക്ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ച‌ു.

കേന്ദ്ര സര്‍വീസിലെ ഗ്രുപ്പ്‌ ബി, ഗ്രൂപ്പ്‌ സി വിഭാഗത്തിലെ തസ്തികകളിലേക്ക‌ുള്ള പരീക്ഷയാണിത്‌.


ആകെ ഒഴിവ‌ുകൾ: 6506

ഗ്രുപ്പ്‌ ബി ഗസറ്റഡ്‌ തസ്തികയിൽ 250 ഒഴിവ‌ുകള‌ും നോൺ ഗസ്റ്റഡ്‌ തസ്തികയിൽ 3513 ഒഴിവ‌ുകള‌ുമാണ‌ുള്ളത്‌. ഗ്രൂപ്പ്‌ സിയിൽ 2743 ഒഴിവ‌ുകള‌ുണ്ട്‌.


യോഗ്യത: ബിര‌ുദം

അവസാന വർഷ / സെമസ്റ്റര്‍ ബിര‌ുദ പരിക്ഷയെഴ‌ുത‌ുന്നവർക്ക‌ും നിബന്ധനകളോടെ അപേക്ഷിക്കാവ‌ുന്നതാണ്.


ജ‌ൂനിയർ സ്റ്റാറ്റി‌സ്റ്റിക്കല്‍ ഓഫീസർ തസ്‌തികയിലേക്ക് അപേക്ഷിക്ക‌ുവാന്‍: ബിര‌ുദവ‌ും പന്ത്രണ്ടാം കാസിൽ മാത്തമാറ്റിക്‌സിൽ 60 ശതമാനം മാർക്ക‌ും അല്ലെങ്കിൽ സ്റ്റാറ്റിസ്റ്റിക്‌സ്‌ ഒര‌ു വിഷയമായ‌ുള്ള ബിര‌ുദം.


പ്രായം: 18 – 27. ചില ത‌സ്‌തികകളിൽ 30 വയസ്സാണ് ഉയർന്ന പ്രായപരിധി.  

വയസ്സിളവ്:  എസ്‌.സി., എസ്‌.ടി. വിഭാഗക്കാര്‍ക്ക്‌ അഞ്ച്‌ വർഷവ‌ും ഒ.ബി.സി. വിഭാഗക്കാര്‍ക്ക്‌ മ‌‌‌ൂന്ന്‌ വർഷവ‌ും ഉയർന്ന പ്രായത്തിൽ ഇളവ‌ുണ്ട്‌. വിമ‌ുക്തഭടന്‍മാർക്ക‌ും വിവിധ വിഭാഗങ്ങളിലായി വയസ്സിളവ‌ുണ്ട്‌.

വിധവകള്‍ /വിവാഹബന്ധം നിയമപരമായി വേര്‍പിരിഞ്ഞവർ ത‌ുടങ്ങിയവര്‍ക്ക്‌ ഗ്രൂപ്പ്‌ സി തസ്തികകളിലേക്ക്‌ 35 വയസ്സ‌ുവരെയ‌ും ഈ വിഭാഗത്തിൽ പെട‌ുന്ന എസ്‌.സി. / എസ്‌.ടി. വിഭാഗക്കാര്‍ക്ക്‌ 40 വയസ്സ്‌ വരേയ‌ും അപേക്ഷിക്കാവ‌ുന്നതാണ്.

 

അപേക്ഷ

www.ssc.nic.in എന്ന വെബ്‌സൈറ്റിൽ വിശദാംശങ്ങളടങ്ങിയ വിജ്ഞാപനം ലഭിക്ക‌ും. ഇതേ വെബ്സൈറ്റിൽ വൺ‌ടൈം രജിസ്റ്റർ ചെയ്‌തതിന‌ു ശേഷം. ഓണ്‍ലൈനായി അപേക്ഷിക്കാം. മ‌ുന്‍പ് എസ്.എസ്.സി. വണ്‍‌ടൈം രജിസ്ട്രേഷന്‍ ചെയ്‌തവര്‍ക്ക് രജിസ്ട്രേഷന്‍ നമ്പറ‌ും പാസ്സ്‌വേഡ‌ും ഉപയോഗിച്ച് അപേക്ഷിക്കാവ‌ുന്നതാണ്.

ഓണ്‍ലൈൻ അപേക്ഷയിൽ നിർദ്ദിഷ്‌ട അളവില‌ുള്ള പാസ്‌പോര്‍ട്ട്‌ സൈസ്‌ ഫോട്ടോയ‌ും ഒപ്പ‌ും അപ്‌ലോഡ്‌ ചെയ്യണം. മ‌‌‌ൂന്ന്‌ മാസത്തിന‌ുള്ളിലെട‌ുത്ത ഫോട്ടോയായിരിക്കണം. ഫോട്ടോയെട‌ുത്ത തീയതി ഫോട്ടോയിൽ രേഖപ്പെട‌ുത്തിയിരിക്കണം.


അപേക്ഷാഫീസ്‌: 100 ര‌ൂപ. വനിതകൾ, എസ്‌.സി., എസ്‌.ടി. വിഭാഗക്കാർ, ഭിന്നശേഷിക്കാർ, വിമ‌ുക്തഭടന്‍മാർ (ഇ.എസ്‌.എം.) എന്നിവര്‍ക്ക്‌ ഫീസില്ല. ഓൺലൈനായി ഫീസടയ്‌ക്ക‌ുവാന‌ുള്ള സൌകര്യം വെബ്സൈറ്റില‌ുണ്ട്.

ഫെബ്രുവരി രണ്ട്‌ വരെ ഓൺലൈനായി ഫീസടയ്‌ക്കാവ‌ുന്നതാണ്.             അപേക്ഷ സ്വീകരിക്ക‌ുന്ന അവസാന തീയതി: 31- 01-2021


കമ്പൈൻഡ് ഗ്രാജുവേറ്റ് ലെവൽ; പരീക്ഷ, സിലബസ്, തിരഞ്ഞെടുപ്പ്


Keywords: SSC, Central Government Jobs, staff selection commission, combined graduate level exam