കമ്പൈന്‍ഡ് ഗ്രാജ‌ുവേറ്റ് ലെവല്‍, ആദ്യഘട്ട പരീക്ഷ മേയ്‌ 29 മ‌ുതൽ ജ‌ൂൺ ഏഴ്‌ വരെ നടക്ക‌ും.

കേരളത്തിൽ ഏഴ്‌ പരീക്ഷാകേന്ദ്രങ്ങളാണ‌ുള്ളത്‌. എറണാക‌ുളം, കണ്ണ‌ൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്‌, തൃശ്ശ‌ൂർ, തിര‌ുവനന്തപ‌ുരം എന്നിവിടങ്ങളിലാണ് കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ.

അപേക്ഷകർക്ക് മ‌ൂന്ന്‌ കേന്ദ്രങ്ങൾ മ‌ുന്‍ഗണനാക്രമത്തിൽ പരീക്ഷയ്‌ക്കായി തിരഞ്ഞെട‌ുക്കാവ‌ുന്നതാണ്.


നാല് ഘട്ടങ്ങളിലായാണ് പരീക്ഷ.

ആദ്യ രണ്ടെണ്ണവ‌ും കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷകളാണ്. മ‌‌‌ൂന്നാമത്തേത്‌ വിവരണാത്മക എഴ‌ുത്ത‌ുപരീക്ഷയ‌ും നാലാമത്തേത്‌ കംപ്യൂട്ടർ / ഡേറ്റാ എന്‍ട്രി എന്നിവയിലെ അറിവ്‌ അളക്ക‌ുന്നത‌ുമായിരിക്ക‌ും.

ആദ്യ ഘട്ട പരീക്ഷ ഒര‌ു മണിക്ക‌ൂറ‌ും രണ്ടാം ഘട്ട പരീക്ഷ രണ്ട്‌ മണിക്ക‌ൂറ‌ും ദൈര്‍ഘ്യമ‌ുള്ളതാണ്. ഇത്‌ രണ്ട‌ും മൾട്ടിപ്പിൾ ചോയ്‌സ്‌ ചോദ്യങ്ങളായിരിക്ക‌ും.

 

ഒന്നാം ഘട്ട പരീക്ഷയിൽ ജനറൽ ഇന്‍റലിജന്‍സ്‌ ആന്‍ഡ്‌ റീസണിങ്‌, ജനറൽ അവയര്‍നസ്‌, ക്വാണ്ടിറ്റേറ്റീവ്‌ ആപ്റ്റിറ്റ‌ൂഡ്, ഇംഗ്ലീഷ്‌ കോംപ്രിഹന്‍ഷൻ എന്നീ വിഷയങ്ങളാണ‌ുണ്ടാവ‌ുക.

ഓരോ വിഷയത്തിന‌ും 25 വീതം ചോദ്യങ്ങൾ. ഓരോന്നിന‌ും പരമാവധി മാര്‍ക്ക്‌ 50. ഓരോ തെറ്റായ ഉത്തരത്തിന‌ും 0.5 മാര്‍ക്ക്‌ നഷ്‌ടപ്പെട‌ും.

 

രണ്ടാം ഘട്ട പരീക്ഷയിൽ പേപ്പർ ഒന്ന്‌ - ക്വാണ്ടിറ്റേറ്റീവ്‌ എബിലിറ്റീസ്‌, പേപ്പർ രണ്ട്‌ - ഇംഗ്ലീഷ്‌ ലാംഗ്വേജ്‌ ആന്‍ഡ്‌ കോംപ്രിഹെന്‍ഷൻ, പേപ്പർ മ‌ുന്ന്‌ - സ്റ്റാറ്റിസ്റ്റിക്‌സ്‌, പേപ്പർ നാല് - ജനറൽ സ്റ്റഡീസ്‌ (ഫിനാന്‍സ്‌ ആന്‍ഡ്‌ ഇക്കണോമിക്സ്‌) എന്നീ നാല്‌ പേപ്പറ‌ുകൾ.

പേപ്പർ ഒന്ന്‌, രണ്ട്‌ എന്നിവ എല്ലാവര‌ും എഴ‌ുതണം. പേപ്പർ മ‌‌‌ൂന്ന്‌ ജ‌ൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ തസ്‌തികയിലേക്ക‌ും പേപ്പർ നാല്‌ അസിസ്റ്റന്‍റ്‌ ഓഡിറ്റ്‌ ഓഫീസർ / അസിസ്റ്റന്‍റ്‌ അക്കൌണ്ട്‌സ്‌ ഓഫീസർ തസ്‌തികയിലേക്ക‌ും മാത്രമ‌ുള്ളവര്‍ക്കാണ്.

 

ഇംഗ്ലീഷ്‌ ലാംഗ്വേജ്‌ ആന്‍ഡ്‌ കോംപ്രിഹെന്‍ഷൻ പേപ്പറിന്‌ ആകെ 200 ചോദ്യങ്ങളാണ‌ുണ്ടാക‌ുക. തെറ്റായ ഉത്തരത്തിന്‌ 0.25 മാര്‍ക്ക്‌ നെഗറ്റീവാക‌ും.  മറ്റ്‌ പേപ്പറുകൾക്കെല്ലാം 100 വീതം ചോദ്യങ്ങള‌ുണ്ടാക‌ും. ഇവയിലെ തെറ്റായ ഉത്തരത്തിന്‌ 0.50 മാര്‍ക്കാണ് നഷ്‌ടപ്പെട‌ുക. എല്ലാത്തിന‌ും പരമാവധി മാര്‍ക്ക്‌ 200.

 

മ‌‌‌ൂന്നാം ഘട്ടത്തിൽ ഒര‌ുമണിക്ക‌ൂർ പരീക്ഷയാണ്. ആകെ 100 മാര്‍ക്ക്‌.

നാലാം ഘട്ടത്തിൽ കംപ്യൂട്ടർ പ്രൊഫിഷന്‍സി ടെസ്റ്റും ഡേറ്റാ എന്ട്രി സ്പീഡ്‌ ടെസ്റ്റ‌ുമാണ‌ുണ്ടാക‌ുക.

 

ഒന്നാം ഘട്ടത്തില‌ും രണ്ട്‌, മ‌‌‌ൂന്ന്‌ ഘട്ടങ്ങളിലെ ഓരോ പേപ്പറില‌ും ജനറൽ വിഭാഗക്കാർ ക‌ുറഞ്ഞത്‌ 30 ശതമാനം മാർക്ക‌ും ഒ.ബി.സി. ഇ.ഡബ്ല്യു.എസ്‌. വിഭാഗക്കാർ 25 ശതമാനം മാർക്ക‌ും മറ്റുള്ളവർ 20 ശതമാനം മാർക്ക‌ും നേടിയിരിക്കണം.

ഓരോ ഘട്ടത്തിലെയ‌ും മാർക്കിന്റെ അടിസ്ഥാനത്തിൽ ചുര‌ുക്കപ്പട്ടിക തയ്യാറാക്ക‌ും. അതില‌ുൾപ്പെട‌ുന്നവര്‍ക്ക്‌ അട‌ുത്ത ഘട്ടത്തിലെ പരീക്ഷയിൽ പങ്കെട‌ുക്കാം.


Keywords: SSC syllabus,  staff selection commission, combined graduate level exam