കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‌ കീഴില‌ുള്ള ഇന്‍റലിജന്‍സ്‌ ബ്യൂറോയിൽ അസിസ്റ്റന്‍റ്‌ സെന്‍ട്രൽ ഇന്‍റലിജന്‍സ്‌ ഓഫീസർ ഗ്രേഡ്‌ II / എക്‌സിക്യുട്ടിവ്‌ തസ്ലികയിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.


ആകെ ഒഴിവ‌ുകൾ:  2000


യോഗ്യത: ബിര‌ുദം അല്ലെങ്കിൽ തത്ത‌ുല്യ യോഗ്യത.


പ്രായപരിധി: 18 - 27 വയസ്സ്‌. 

എസ്‌. സി./എസ്‌.ടി. വിഭാഗത്തിന്‌ അഞ്ച‌ു വര്‍ഷവ‌ും ഒ.ബി.സി. വിഭാഗത്തിന്‌ മ‌ൂന്ന‌ുവര്‍ഷവ‌ും ഉയർന്ന പ്രായത്തിൽ ഇളവ‌ുണ്ട്.

വിധവക, വിവാഹമോചനം നേടിപ‌ുനര്‍വിവാഹിതരാകാത്ത സ്ത്രീകൾ എന്നിവര്‍ക്ക്‌ 35 വയസ്സ‌ുവരെ അപേക്ഷിക്കാം. ഈ വിഭാഗത്തില്‍പെട്ട സ്ത്രീകളിലെ എസ്‌.സി./എസ്‌.ടി. ഉദ്യോഗാര്‍ഥികൾക്ക്‌ 40 വയസ്സ‌ുവരെയും അപേക്ഷിക്കാവ‌ുന്നതാണ്. മികച്ച നേട്ടങ്ങള‌ുണ്ടാക്കിയ കായികതാരങ്ങൾക്ക്‌ അഞ്ച‌ുവര്‍ഷമാണ് വയസ്സിളവ്.

ഭിന്നശേഷിക്കാര്‍ക്ക്‌ ഈ തസ്തികയിലേക്ക്‌ അപേക്ഷിക്കാൻ അര്‍ഹതയില്ല.


തിരഞ്ഞെട‌ുപ്പ്: മ‌ുന്ന്‌ ഘട്ടങ്ങളിലായാണ്‌ തിരഞ്ഞെട‌ുപ്പ്‌ നടക്ക‌ുക. ആദ്യത്തെ രണ്ട് ഘട്ടങ്ങൾ ഓൺലൈൻ പരീക്ഷയ‌ും മ‌ൂന്നാം ഘട്ടം അഭിമ‌ുഖവ‌ുമായിരിക്ക‌ും.

 

അപേക്ഷ: ഓണ്‍ലൈനായാണ്‌ അപേക്ഷ നല്‍കേണ്ടത്‌. വിശദവിവരങ്ങള‌ും അപേക്ഷ അയയ്‌ക്കാന‌ുള്ള ലിങ്ക‌ും www.mha.gov.in, www.ncs.gov.in  എന്നീ വെബ്സൈറ്റ‌ുകളിൽ ലഭിക്ക‌ും.


ആദ്യഘട്ട പരീക്ഷയ്‌ക്ക് കേരളത്തിൽ ഏഴ്‌ കേന്ദ്രങ്ങള‌ുണ്ട്‌.

എറണാക‌ുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്‌, തിര‌ുവനന്തപ‌ുരം, തൃശ്ശ‌ൂർ എന്നിങ്ങനെ ഏഴ്‌ കേന്ദ്രങ്ങളാണ് കേരളത്തിൽ ഓണ്‍ലൈൻ പരിക്ഷയ്‌ക്ക‌ുള്ളത്.

അപേക്ഷാ സമർപ്പണ വേളയിൽ അപേക്ഷകന് അന‌ുയോജ്യമായ മ‌ൂന്ന്‌ കേന്ദ്രങ്ങൾ തിരഞ്ഞെട‌ുക്കാവ‌ുന്നതാണ്. അപേക്ഷകൻ അപേക്ഷാ സമയത്ത് നിർദ്ദിഷ്‌ട അളവില‌ുള്ള ഫോട്ടോയ‌ും ഒപ്പ‌ും അപ്‌ലോഡ് ചെയാനായി കര‌ുതി വയ്ക്കേണ്ടതാണ്.

 

പരീക്ഷാ ഫീസ്: 100 ര‌ൂപ.

വനിതകൾ, എസ്‌.സി, എസ്‌.ടി. വിഭാഗക്കാർ എന്നിവർ പരീക്ഷാഫീസ്‌ ഇല്ല.

റിക്രൂട്ട്മെന്റ് പ്രോസസിംഗ് ചാർജ്ജ്: 500 ര‌ൂപ

റിക്രൂട്ട്മെന്‍റ്‌ പ്രോസസിങ്‌ ചാര്‍ജ്‌ എല്ലാവർക്ക‌ും ബാധകമാണ്‌.

അപേക്ഷ സ്വീകരിക്ക‌ുന്ന അവസാന തീയതി: 08-01-2021


ഐ.ബി അസിസ്റ്റന്റ്ഇന്റലിജന്റ്സ് ഓഫീസർ പരീക്ഷയെക്ക‌ുറിച്ച് ക‌ൂട‌ുതലറിയാം



Keywords: intelligence bureau recruitment 2020, IB recruitment, assistant intelligence officer, Central Government Jobs