ആദ്യഘട്ടം ഓൺലൈൻ പരീക്ഷയിൽ 100 ഒബ്‌ജക്ടീവ്‌ ടൈപ്പ്‌ ചോദ്യങ്ങളാണ‌ുണ്ടാക‌ുക. ആകെ 100 മാര്‍ക്ക്‌. ഒര‌ു മണിക്കൂറാണ്‌ പരീക്ഷാദൈർഘ്യം.

ജനറൽ അവയര്‍സനസ്‌, ക്യാണ്ടിറ്റേറ്റീവ്‌ ആപ്റ്റിറ്റ‌ൂഡ്‌, ന്യൂമറിക്കൽ / അനലറ്റിക്കൽ/ ലോജിക്കൽ എബിലിറ്റി ആന്‍ഡ്‌ റീസണിങ്‌, ഇംഗ്ലീഷ്‌ ഭാഷ, ജനറൽ സ്റ്റഡീസ്‌ എന്നിങ്ങനെ അഞ്ച്‌ ഭാഗങ്ങളാണ് സിലബസില‌ുള്ളത്.

ഓരോ വിഭാഗത്തില്‍നിന്ന‌ും 20 ചോദ്യങ്ങൾ വീതമ‌ുണ്ടാക‌ും തെറ്റായ ഉത്തരത്തിന്‌ നാലിലൊന്ന്‌ മാര്‍ക്ക്‌ നഷ്‌ടപ്പെട‌ും  

ഓണ്‍ലൈൻ പരീക്ഷയിൽ ജനറൽ വിഭാഗക്കാര്‍ക്ക്‌ 35 ആണ്‌ കട്ട്‌ ഓഫ്‌ മാര്‍ക്ക്‌ ഒ.ബി.സി../ ഇ.ഡബ്ല്യു.എസ്‌. വിഭാഗക്കാർ ക‌ുറഞ്ഞത്‌ 34 മാര്‍ക്കും എസ്‌.സി./ എസ്‌.ടി. വിഭാഗക്കാർ 33 മാക്ക‌ും നേടേണ്ടതാണ്.

ഓണ്‍ലൈൻ പരീക്ഷയിൽ കട്ട്‌ ഓഫിന്‌ മ‌ുകളിൽ മാര്‍ക്ക്‌ നേട‌ുന്നവര‌ുടെ ചുര‌ുക്കപ്പട്ടിക തയ്യാറാക്ക‌ും. ആകെ ഒഴിവിന്റെ 10 മടങ്ങ്‌ പേരെചുര‌ുക്കപ്പട്ടികയിൽ ഉൾപ്പെട‌ുത്ത‌ും. ച‌ുര‌ുക്കപ്പട്ടികയിൽ ഉൾപ്പെട്ടവർക്ക് രണ്ടാം ഘട്ട പരീക്ഷയെഴ‌ുതാം.

രണ്ടാംഘട്ട പരീക്ഷ വിവരണാത്മകമായിരിക്ക‌ും. ആകെ 250 മാർക്ക്‌. ഒര‌ു മണിക്ക‌ൂറായിരിക്ക‌ും പരീക്ഷാസമയം.

30 മാര്‍ക്കിന്റെ എസ്സേയും 20 മാര്‍ക്കിന്റെ ഇംഗ്ലീഷ്‌ കോംപ്രിഹെന്‍ഷൻ ആന്‍ഡ്‌ പ്രിസൈസ്‌ റൈറ്റിങ്ങുമാണ‌ുണ്ടാക‌ുക. ഏറ്റവ‌ും ക‌ുറഞ്ഞത്‌ 17 മാര്‍ക്കെങ്കില‌ും ഈ ഘട്ടത്തിൽ നേടിയവരെ അട‌ുത്ത ഘട്ടത്തിലേക്ക്‌ പരിഗണിക്ക‌ും.

ഒന്ന്‌, രണ്ട്‌ ഘട്ടങ്ങളിലെ പരീക്ഷയുടെ ആകെ മാര്‍ക്കിന്റെ അടിസ്ഥാനത്തിൽ ചുര‌ുക്കപ്പട്ടിക തയ്യാറാക്ക‌ും. ആകെ ഒഴിവിന്റെ അഞ്ച്‌ ഇരട്ടിപ്പേരെയാണ്‌ ചുര‌ുക്കപ്പട്ടികയിൽ ഉൾപ്പെട‌ുത്ത‌ുക. ഇവര്‍ക്കായി മ‌ൂന്നാംഘട്ടത്തിൽ അഭിമ‌ുഖമ‌ുണ്ടാക‌ും. അതിന്‌ 100 മാര്‍ക്കാണ്‌.

മ‌ൂന്ന്‌ ഘട്ടങ്ങളിലെയും മാര്‍ക്ക്‌ പരിഗണിച്ചതിന‌ുശേഷം ഉദ്യോഗാര്‍ഥികള‌ുടെ പട്ടിക തയ്യാറാക്ക‌ും. ഇവര‌ുടെ സ്വഭാവം, ആരോഗ്യം എന്നിവ പരിശോധിച്ചതിന‌ു ശേഷമായിരിക്ക‌ും നിയമനം നടത്ത‌ുക.


Keywords: intelligence bureau recruitment 2020, IB recruitment,assistant intelligence officer, assistant intelligence officer exam, intelligence bureau syllabus