ഇന്ത്യൻ കോസ്റ്റ്‌ ഗാര്‍ഡിലേക്ക്‌ നാവിക്‌ (ജനറൽ ഡ്യൂട്ടി), നാവിക്‌ (ഡൊമസ്റ്റിക്‌ ബ്രാഞ്ച്‌), യാന്ത്രിക്‌ എന്നി തസ്തികകളിലേക്ക്‌ അപേക്ഷ ക്ഷണിച്ച‌ു.


ആകെ ഒഴിവ‌ുകൾ: 358


എസ്‌.എസ്‌.എൽ.സി., പ്ലസ്‌ട‌ു, ഡിപ്ലോമ എന്നീ യോഗ്യതകള‌ുള്ളവര്‍ക്ക്‌ അപേക്ഷിക്കാവ‌ുന്ന ത‌സ്‌തികകളിലാണ് ഒഴിവ‌ുകൾ. പ‌ുര‌ുഷന്മാര്‍ക്ക്‌ മാത്രമാണ്‌ അപേക്ഷിക്കാനാവ‌ുക.

 

തസ്‌തികൾ

1.  നാവിക്‌ (ജനറൽ ഡ്യൂട്ടി):

യോഗ്യത: പ്ലസ്‌ട‌ു. കൌണ്‍സിൽ ഓഫ്‌ ബോര്‍ഡ്സ്‌ ഫോർ സ്‌ക‌ൂൾ എജ‌ുക്കേഷൻ (സി.ഒ.ബി.എസ്‌.ഇ.) അംഗീകൃതമായിരിക്കണം. പ്ലസ്‌ട‌ുവിൽ മാത്‌സ്, ഫിസിക്സ്‌ എന്നീ വിഷയങ്ങൾ പഠിച്ചിരിക്കണം.

പ്രായപരിധി:  അപേക്ഷകർ 1999 ഓഗസ്റ്റ്‌ 1- ന‌ും 2003 ജ‌ൂലായ്‌ 31- ന‌ും ഇടയിൽ (രണ്ട്‌ തീയതികള‌ും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം.

 

2. നാവിക്‌ (ഡൊമസ്റ്റിക്‌ ബ്രാഞ്ച്):

യോഗ്യത: എസ്‌.എസ്‌.എൽ.സി.

ക‌ൌണ്‍സിൽ ഓഫ്‌ ബോർഡ്സ്‌ ഫോർ സ്ക‌ൂൾ എജ‌ുക്കേഷൻ (സി.ഒ.ബി.എസ്‌.ഇ.) അംഗീകൃതമായിരിക്കണം.

പ്രായപരിധി: 1999 ഒക്ടോബർ 1-ന‌ും 2003 സെപ്‌റ്റംബർ 30-ന‌ും ഇടയിൽ (രണ്ട്‌ തീയതികള‌ും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം അപേക്ഷകർ.

 

3. യാന്ത്രിക്:

യോഗ്യത: പത്താംക്ലാസ്സ‌ും ഇലക്ട്രിക്കൽ/ മെക്കാനിക്കൽ/ ഇലക്ട്രോണിക്സ്‌ ആന്‍ഡ്‌ ടെലികമ്യൂണിക്കേഷൻ (റേഡിയോ / പവർ) എന്‍ജിനീയറിങ്‌ എന്നിവയിലേതിലെങ്കില‌ുമ‌ുള്ള ഡിപ്പോമയ‌ും ഉണ്ടായിരിക്കണം.

പത്താംക്ലാസ്‌ കൌണ്‍സിൽ ഓഫ്‌ ബോര്‍ഡ്‌സ്‌ ഫോർ സ്‌ക‌ൂൾ എജ‌ുക്കേഷൻ (സി.ഒ.ബി.എസ്‌.ഇ.) അംഗീകൃതമായിരിക്കണം. ഡിപ്പോമ എ.ഐ.സി.ടി.ഇ. അംഗീകരിച്ച കോഴ്‌സ‌ുമായിരിക്കണം.

പ്രായപരിധി: 1999 ഓഗസ്റ്റ്‌ 1-ന‌ും 2003 ജ‌ൂലായ്‌ 31-ന‌ും ഇടയിൽ (രണ്ട്‌ തീയതികള‌ും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം അപേക്ഷകർ.

 

എല്ലാ തസ്‌തികയില‌ും സംവരണവിഭാഗത്തിലെ സീറ്റ‌ുകളിലേക്ക്‌ അപേക്ഷിക്കാൻ എസ്‌.സി./ എസ്‌.ടി. വിഭാഗക്കാര്‍ക്ക്‌ അഞ്ച‌ു വർഷവ‌ും ഒ.ബി.സി. (നോണ്‍ ക്രീമിലെയർ) വിഭാഗക്കാര്‍ക്ക്‌ മ‌ൂന്ന് വർഷവ‌ും ഉയർന്ന പ്രായത്തിൽ ഇളവ‌ുണ്ട്. അപേക്ഷകർക്ക് ആരോഗ്യക്ഷമതയ‌ും നിശ്ചിത ഉയരവ‌ും ഭാരവ‌ും ഉണ്ടായിരിക്കണം.

അപേക്ഷകര്‍ക്ക്‌ ക‌ുറഞ്ഞത്‌ 157 സെന്‍റിമീറ്റർ ഉയരം വേണം. ലക്ഷദ്വീപ് പോല‌ുള്ള ചില സ്ഥലങ്ങളില‌ുള്ളവര്‍ക്ക്‌ ഉയരത്തിൽ ഇളവ‌ുകള‌ുണ്ട്‌. നെഞ്ചിന്റെ വികാസം അഞ്ച്‌ സെന്‍റിമീറ്റർ ഉണ്ടാകണം.

 

ശമ്പളം:

നാവിക് തസ്തികയില‌ുള്ളവര്‍ക്ക്‌ 21,700 ര‌ൂപയ‌ും

യാന്ത്രിക്‌ തസ്തികയില‌ുള്ളവര്‍ക്ക്‌ 29,200 ര‌ൂപയ‌ുമാണ്‌ അടിസ്ഥാന ശമ്പളം. മറ്റ്‌ ആന‌ുക‌ൂല്യങ്ങള‌ുമ‌ുണ്ടായിരിക്ക‌ും.

 

അപേക്ഷ: www.joinindiancoastguard.cdac.in എന്ന വെബ്സൈറ്റില്‍ പ‌ൂര്‍ണ്ണമായ വിജ്ഞാപനം ലഭിക്ക‌ും. ഇതേ വെബ്സൈറ്റ്‌ വഴി ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

ശ്രദ്ധിക്ക‌ുവാൻ: ഒരാൾക്ക്‌ ഒര‌ു തസ്തികയിലേക്ക്‌ മാത്രമേ അപേക്ഷിക്കാനാക‌ൂ. ഒന്നിൽ ക‌ൂട‌ുതൽ തസ്തികകളിലേക്ക്‌ അപേക്ഷിച്ചാൽ അവസരം നിഷേധിക്കപ്പെട‌ും

 

അപേക്ഷാ സമർപ്പണ വേളയിൽ പാസ്‌പോര്‍ട്ട്‌ സൈസ്‌ ഫോട്ടോ, ഒപ്പ്‌, വിരലടയാളം, വയസ്സ്‌ തെളിയിക്ക‌‌ുന്ന സര്‍ട്ടിഫിക്കറ്റ്‌, തിരിച്ചറിയൽകാര്‍ഡ്‌ ,എസ്‌.എസ്‌.എൽ.സി.മാര്‍ക്ക്‌ ലിസ്റ്റ്‌, സംവരണത്തിന്‌ അര്‍ഹരായവർ അത്‌ തെളിയിക്ക‌‌ുന്ന സര്‍ട്ടിഫിക്കറ്റ്‌, സത്യവാങ്‌മ‌ൂലം, 18 വയസ്സിൽ താഴെയ‌ുള്ളവര്‍ക്ക്‌ രക്ഷിതാവിന്റെ വിരലടയാളം ത‌ുടങ്ങിയവ അപ്ലോഡ്‌ ചെയ്യണം.

ഇംഗ്ലീഷ്‌ കാപിറ്റൽ ലെറ്ററിൽ പേര‌ും ഫോട്ടോ എട‌ുത്ത തീയതിയ‌ും കറുത്ത സ്റ്റിൽ വെള‌ുത്ത ചോക്ക്‌കൊണ്ട്‌ എഴ‌ുതി വ്യക്തമായി കാണ‌ുന്ന രീതിയിൽ ഉൾപ്പെട‌ുന്നതാകണം ഫോട്ടോ. ഒന്നാംഘട്ടത്തിൽ തിരഞ്ഞെട‌ുക്കപ്പെട്ടാൽ മറ്റ്‌ രേഖകൾ അപ്‌ലോഡ് ചെയ്യേണ്ടതായി വര‌ും.

അപേക്ഷാ വേളയിൽ പരീക്ഷയ്‌ക്ക് മ‌ുന്‍ഗണനാക്രമത്തിൽ അഞ്ച്‌ കേന്ദ്രങ്ങൾ തിരഞ്ഞെട‌ുക്കാം. എസ്‌.സി., എസ്‌.ടി.വിഭാഗക്കാര്‍ക്ക്‌ നിലവിലെ വിലാസത്തിന്‌ 30 കിലോമീറ്ററിന‌ുള്ളില‌ുള്ളതോ അല്ലെങ്കിൽ സമീപത്ത‌ുള്ളതോ ആയ പരീക്ഷാകേന്ദ്രം തിരഞ്ഞെട‌ുക്കാവ‌ുന്നതാണ്‌. 30 കിലോമീറ്ററിന്‌ പുറത്താണ്‌ കേന്ദ്രമെങ്കിൽ എസ്‌.സി., എസ്‌.ടി. വിഭാഗക്കാര്‍ക്ക്‌ യാത്രാച്ചെലവ്‌ ലഭിക്കാൻ അര്‍ഹതയ‌ുണ്ട്‌. എഴ‌ുത്ത‌ുപരീക്ഷ 2021 മാര്‍ച്ചിൽ നടക്ക‌ും

അപേക്ഷാഫീസ്‌: 250 ര‌ൂപ. എസ്‌.സി.എസ്‌.ടി. വിഭാഗക്കാർക്ക്‌ അപേക്ഷാഫീസില്ല.

അപേക്ഷ സ്വീകരിക്ക‌‌ുന്ന അവസാന തീയതി: 19-01-2021


കോസ്റ്റ് ഗാർഡിൽ നാവിക് / യാന്ത്രിക് ; തിരഞ്ഞെട‌ുപ്പ് പരീക്ഷ


Keywords: join Indian coast guard, central goverment jobs, Defence, air force