നാല് ഘട്ടങ്ങളിലായാണ്‌ തിരഞ്ഞെട‌ുപ്പ്‌ നടക്ക‌ുക. ഒന്നാംഘട്ടത്തിൽ എഴ‌ുത്ത‌ുപരീക്ഷയാണ്‌. എഴ‌ുത്ത‌ുപരീക്ഷ 2021 മാര്‍ച്ചിൽ നടക്ക‌ും.

പരീക്ഷയിൽ ഒബ്ജെക്ടീവ് ടൈപ്പ്‌ ചോദ്യങ്ങളാണ‌ുണ്ടാക‌ുക. തെറ്റായ ഉത്തരത്തിന്‌ നെഗറ്റീവ്‌ മാർക്കില്ല.

ഒന്നാംഘട്ടത്തിൽ വിജയിക്ക‌‌ുന്നവര‌ുടെ ചുര‌ുക്കപ്പട്ടിക തയ്യാറാക്ക‌ും. അതില‌ുൾപ്പെട‌ുന്നവർക്ക് രണ്ടാംഘട്ട പരീക്ഷയിൽ പങ്കെട‌ുക്കാം.ഇതിൽ പങ്കെട‌ുക്ക‌ും മ‌ുന്‍പ്‌ ആവശ്യപ്പെട‌ുന്ന രേഖകൾ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യേണ്ടതാണ്.

ഒന്നോ രണ്ടോ ദിവസം നീള‌ുന്നതാക‌ും രണ്ടാംഘട്ട പരീക്ഷ. ഇതിൽ ഫിസിക്കൽ ഫിറ്റ്നെസ്‌ ടെസ്റ്റ്‌, ആരോഗ്യപരിശോധന സര്‍ട്ടിഫിക്കറ്റ്‌ പരിശോധന എന്നിവ ഉൾപ്പെടും.

ഏഴ‌ു മിനിറ്റിന‌ുള്ളിൽ 1.6 കിലോമീറ്റർ ഓട്ടം, 20 സ്ക്വാറ്റ്‌ അപ്‌സ്‌, 10 പുഷ്‌ അപ്‌ എന്നിവയെല്ലാം ഫിസിക്കൽ ടെസ്റ്റിന്റെ ഭാഗമാണ്.


യോഗ്യതാപരീക്ഷയില‌ും ആദ്യഘട്ടത്തിലെ പരീക്ഷയില‌ും ലഭിക്ക‌‌ുന്ന മാർക്ക‌ുകള‌ുടെ ശതമാനത്തിൽ വലിയ വ്യത്യാസം കണ്ടാൽ അത്തരക്കാര്‍ക്ക്‌ വീണ്ട‌ും പ്രത്യേകമായി ഓണ്‍ലൈൻ പരീക്ഷ നടത്ത‌ും. ഇതിലേതിലെങ്കില‌ും പരാജയപ്പെട്ടാൽ അവര്‍ക്ക്‌ അട‌ുത്ത ഘട്ടത്തിലേക്ക്‌ പ്രവേശിക്കാനാവില്ല.


ഒന്ന്‌, രണ്ട്‌ ഘട്ടങ്ങളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്ക‌‌ുന്ന ചുര‌ുക്കപ്പട്ടികയില‌ുൾപ്പെട്ടവര്‍ക്ക്‌ മ‌ൂന്നാംഘട്ടത്തിലേക്ക്‌ പ്രവേശനം ലഭിക്ക‌ും.

മ‌ൂന്നാംഘട്ടത്തിൽ വീണ്ടും സര്‍ട്ടിഫിക്കറ്റ്‌ പരിശോധനയ‌ും ആരോഗ്യക്ഷമതാപരിശോധനയ‌ുമ‌ുണ്ടാക‌ും. നാലാംഘട്ടത്തിൽ സമര്‍പ്പിക്ക‌‌ുന്ന അസൽ സര്‍ട്ടിഫിക്കറ്റ‌ുകൾ അധികൃതർ ശരിയാണെന്ന്‌ ഉറപ്പു വര‌ുത്ത‌ും.

തിരഞ്ഞെട‌ുക്കപ്പെട‌ുന്നവർക്ക് ഐ.എൻ.എസ്‌. ചില്‍ക്കയിലാണ്‌ പരിശീലനമ‌ുണ്ടാക‌ുക.

നാവിക്‌ (ഡൊമസ്റ്റിക്‌) ബ്രാഞ്ചിന്‌ 2021  ഒക്ടോബറില‌ും മറ്റ്‌ ബ്രാഞ്ചുകളില‌ുള്ളവര്‍ക്ക്‌ 2021 ഓഗസ്റ്റില‌ും പരിശീലനം ത‌ുടങ്ങ‌ും.


Keywords: join Indian coast guard exam, air force, Defence