കണ്ണ‌ൂരിൽ നടത്ത‌ുന്ന ആർമി റിക്ര‌ൂട്ട്മെന്റ് റാലിക്ക് അപേക്ഷ ക്ഷണിച്ച‌ു. ഫെബ്രുവരി 20 മ‌ുതൽ മാര്‍ച്ച്‌ 31രെയാണ് റാലി. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. 

പാലക്കാട്, തൃശ്ശ‌ൂർ, കോഴിക്കോട്‌, കാസര്‍കോട്‌, കണ്ണ‌ൂർ, മലപ്പ‌ുറം, വയനാട്‌ എന്നീ ജില്ലകളില‌ുള്ളവർക്ക‌ും മാഹി, ലക്ഷദ്വീപ്‌ എന്നിവിടങ്ങളിൽ നിന്ന‌ുള്ളവർക്ക‌ും അപേക്ഷിക്കാവ‌ുന്നതാണ്.


സോൾജ്യർ ജനറൽ ഡുട്ടി (ആൾ ആംസ്‌)

സോൾജ്യർ ടെക്‌നിക്കൽ

സോൾജ്യർ ടെക്‌ നഴ്‌സിങ്ങ്‌ അസിസ്റ്റന്‍റ്‌ (എ.എം.സി.) / നഴ്‌സിങ്ങ്‌ അസിസ്റ്റന്‍റ്സ്‌ വെറ്ററിനറി

സോൾജ്യർ കാര്‍ക്ക്‌ / സ്റ്റോർ കീപ്പർ ടെക്‌നിക്കൽ / ഇന്‍വന്‍ററി മാനേജ്മെന്‍റ്‌ (ആൾ ആംസ്‌)

സോൾജ്യർ ട്രേഡ്‌സ്കാൻ പത്താം ക്ലാസ്‌ പാസ്‌ (ഡ്രെസ്സർ, ഷെഫ്‌, സ്റ്റുവാര്‍ഡ്‌, സപ്പോര്‍ട്ട്‌ സ്റ്റാഫ്‌ (ഇ.ആർ), ടെയ്ലർ, വാഷര്‍മാൻ, ആർട്ടീഷ്യൻ വ‌ുഡ്‌ വര്‍ക്ക്‌)

സോൾജ്യർ ട്രേഡ്‌സ്മാൻ (ആൾ ആംസ്‌) എട്ടാം ക്ലാസ്‌ പാസ്‌ (മെസ്‌ കീപ്പർ ആന്‍ഡ്‌ ഹൌസ്‌ കീപ്പർ) എന്നീ തസ്‌തികകളിലേക്കാണ് റിക്ര‌ൂട്ട്മെന്റ് നടത്ത‌ുന്നത്.  


 

സോൾജ്യർ ജനറൽ ഡ്യൂട്ടി (ഓൾ ആംസ്‌)

യോഗ്യത: 45 ശതമാനം മാർക്കോടെ എസ്‌.എസ്‌.എൽ.സി. വിജയം / മെട്രിക്ക്‌. പത്താം തരത്തിൽ ഓരോ വിഷയത്തിന‌ും 33 ശതമാനം മാര്‍ക്ക്‌ എങ്കില‌ും നേടിയിരിക്കണം.

പ്രായം: പതിനേഴര മ‌ുതൽ 21 വയസ്‌ വരെ. 1999 ഒക്ടൊബർ ഒന്നിന‌ും 2003 ഏപ്രിൽ ഒന്നിന‌ുമിടയിൽ ജനിച്ചവരായിരിക്കണം (രണ്ട്‌ തീയതികള‌ും ഉൾപ്പെടെ)

ശാരീരിക ക്ഷമത: ഉയരം -166 സെ.മീ., നെഞ്ചളവ്‌ -77 സെ.മീ. (നെഞ്ചളവ്‌ 5 സെ.മീ. വികസിപ്പിക്കാൻ കഴിയണം). ഉയരത്തിന് ആന‌ുപാതികമായ ഭാരം ഉണ്ടായിരിക്കണം.


സോൾജ്യർ ടെക്നിക്കൽ

യോഗ്യത: സയന്‍സ്‌ വിഷയത്തിൽ പ്ലസ്‌ ട‌ു/ഇന്‍റര്‍മീഡിയറ്റ്‌ വിജയം. ഫിസിക്സ്‌, കെമിസ്ട്രി, മാത്‌സ്, ഇംഗ്ലീഷ്‌ എന്നീ വിഷയങ്ങളിൽ ക‌ുറഞ്ഞത് 50 ശതമാനം മാർക്ക‌ും ഓരോ വിഷയത്തിന‌ും ക‌ുറഞ്ഞത് 40 ശതമാനം മാർക്ക‌ും ഉണ്ടായിരിക്കണം.

പ്രായം: പതിനേഴര - 23 വയസ്‌. 1997 ഒക്ടോബർ ഒന്നിന‌ും 2003 ഏപ്രിൽ ഒന്നിന‌ും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട്‌ തീയതികള‌ും ഉൾപ്പെടെ).

ശാരീരിക ക്ഷമതഉയരം -165 സെ.മീ., നെഞ്ചളവ്‌- 77 സെ.മീ. (നെഞ്ചളവ്‌ 5 സെ.മീ. വികസിപ്പിക്കാൻ കഴിയണം) ഉയരത്തിന് ആന‌ുപാതികമായ ഭാരം ഉണ്ടായിരിക്കണം..


സോൾജ്യർ ടെക്‌ നഴ്‌സിങ്ങ്‌ അസിസ്റ്റന്‍റ്‌ (എ.എം.സി.) / നഴ്‌സിങ് അസിസ്റ്റന്‍റ്സ്‌ വെറ്ററിനറി

യോഗ്യത: സയന്‍സ്‌ വിഷയത്തിൽ പ്ലസ്‌ ട‌ു/ഇന്‍റര്‍മീഡിയറ്റ്‌ വിജയം. ഫിസിക്‌സ്‌, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ്‌ എന്നീ വിഷയങ്ങളിൽ ക‌ുറഞ്ഞത് 50 ശതമാനം മാർക്ക‌ും ഓരോ വിഷയത്തിന‌ും ക‌ുറഞ്ഞത് 40 ശതമാനം മാർക്ക‌ും ഉണ്ടായിരിക്കണം.

അല്ലെങ്കിൽ സയന്‍സ്‌ വിഷയത്തിൽ പ്ലസ്‌ ടു/ഇന്‍റര്‍മീഡിയറ്റ്‌ വിജയം. ഫിസിക്‌സ്‌, കെമിസ്ട്രി, ബോട്ടണി, സ‌ുവോളജി, ഇംഗ്ലീഷ്‌ എന്നീ വിഷയങ്ങളിൽ ക‌ുറഞ്ഞത് 50 ശതമാനം മാർക്ക‌ും ഓരോ വിഷയത്തിന‌ും ക‌ുറഞ്ഞത് 40 ശതമാനം മാർക്ക‌ും വേണം.

പ്രായം: പതിനേഴര - 23 വയസ്‌. അപേക്ഷകർ 1997 ഒക്ടോബർ ഒന്നിന‌ും 2003 ഏപ്രിൽ ഒന്നിന‌ും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട്‌ തീയതികള‌ും ഉൾപ്പെടെ).

ശാരീരിക ക്ഷമതഉയരം-165 സെ.മീ. നെഞ്ചളവ്‌- 77 സെ.മീ. ( നെഞ്ചളവ് 5 സെ.മീ. വികസിപ്പിക്കാൻ കഴിയണം). ഉയരത്തിന് ആന‌ുപാതികമായ ഭാരം ഉണ്ടായിരിക്കണം..


സോ‍ൾജ്യർ ക്ലര്‍ക്ക്‌ / സ്‌റ്റോർ കീപ്പർ ടെക്നിക്കൽ / ഇന്‍വന്‍ററി മാനേജ്മെന്‍റ്‌ (ഓൾ ആംസ്‌)

യോഗ്യത: 60 ശതമാനം മാർക്കോടെ ഏതെങ്കില‌ും സ്‌ട്രീ‍മിലെ പ്ലസ്‌ ട‌ു / ഇന്‍റര്‍മീഡിയറ്റ്‌ വിജയം. (ആര്‍ട്‌സ്‌, കൊമേഴ്‌സ്‌, സയന്‍സ്‌. എല്ലാ വിഷയങ്ങളില‌ും ക‌ുറഞ്ഞത് 50 ശതമാനം മാര്‍ക്ക്‌ ഉണ്ടായിരിക്കണം. ഇംഗ്ലീഷ്‌ / മാത്‌സ് / അക്കൌണ്ട്സ്‌ / ബ‌ുക്ക്‌സ്‌ കീപ്പിങ്ങ്‌ എന്നിവയിൽ 50 ശതമാനം എങ്കില‌ും മാര്‍ക്ക്‌ വേണം.

പ്രായം: പതിനേഴര - 23 വയസ്‌. അപേക്ഷകർ 1997 ഒക്ടോബർ ഒന്നിന‌ും 2003 ഏപ്രിൽ ഒന്നിന‌ും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട്‌ തീയതികള‌ും ഉൾപ്പെടെ).

ശാരീരിക ക്ഷമത: ഉയരം - 162 സെ.മീ. നെഞ്ചളവ്‌-77 സെ.മീ.( നെഞ്ചളവ്‌ 5 സെ.മീ. വികസിപ്പിക്കാൻ കഴിയണം). ഉയരത്തിന് ആന‌ുപാതികമായ ഭാരം ഉണ്ടായിരിക്കണം..

 

സോൾജ്യർ ട്രേഡ്‌സ്മാൻ പത്താം ക്ലാസ്‌ പാസ്‌ (ഡ്രെസർ, ഷെഫ്‌, സ്റ്റുവാര്‍ഡ്‌, സപ്പോര്‍ട്ട്‌ സ്റ്റാഫ്‌ (ഇ. ആർ.), വാഷര്‍മാൻ, ആര്‍ട്ടീഷ്യൻ വ‌ുഡ്‌ വര്‍ക്ക്‌)

യോഗ്യത: പത്താം ക്ലാസ്‌ ജയിച്ചിരിക്കണം. ഓരോ വിഷയത്തിന‌ും 33 ശതമാനം മാര്‍ക്ക്‌ ഉണ്ടായിരിക്കണം.

പ്രായം: പതിനേഴര - 23 വയസ്‌. അപേക്ഷകർ 1997 ഒക്ടോബർ ഒന്നിന‌ും 2003 ഏപ്രിൽ ഒന്നിന‌ും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട്‌ തീയതികള‌ും ഉൾപ്പെടെ).

ശാരീരിക ക്ഷമത: ഉയരം-166 സെ.മീ., നെഞ്ചളവ്‌- 76 സെ.മീ. (നെഞ്ചളവ്‌ 5 സെ.മീ. വികസിപ്പിക്കാൻ കഴിയണം). ഉയരത്തിന് ആന‌ുപാതികമായ ഭാരം ഉണ്ടായിരിക്കണം..


സോൾജ്യർ ട്രേഡ്സമാൻ (ആൾ ആംസ് ) എട്ടാം ക്ലാസ്‌ പാസ്‌ (മെസ്‌ കീപ്പർ ആന്‍ഡ്‌ ഹൌസ്‌ കീപ്പർ)

യോഗ്യത: എട്ടാം ക്ലാസ്‌ വിജയം. എല്ലാ വിഷയത്തിന‌ും ക‌ുറഞ്ഞത് 33 ശതമാനം മാര്‍ക്ക്‌ ഉണ്ടായിരിക്കണം.

പ്രായം: പതിനേഴര - 23 വയസ്‌. 1997 ഒക്ടോബർ ഒന്നിന‌ും 2003 ഏപ്രിൽ ഒന്നിന‌ും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട്‌ തീയതികള‌ും ഉൾപ്പെടെ). ശാരീരിക ക്ഷമത: ഉയരം -166 സെ.മീ.നെഞ്ചളവ്‌: 76 സെ.മീ. (നെഞ്ചളവ്‌ 5 സെ.മീ. വികാസം ഉണ്ടായിരിക്കണം). ഉയരത്തിന് ആന‌ുപാതികമായ ഭാരം ഉണ്ടായിരിക്കണം..


ഇളവ‌ുകള്‍

സര്‍വീസിലിരിക്ക‌ുന്നയാള‌ുടെ മകൻ / വിമ‌ുക്തഭടന്റെ മകൻ / യ‌ുദ്ധത്തിൽ മരണപ്പെട്ട സൈനികന്റെ വിധവയ‌ുടെ മകൻ വിമ‌ുക്ത ഭടന്റെ വിധവയ‌ുടെ മകൻ ഇവർക്ക്‌ ഉയരത്തിൽ 2 സെന്റീ മീറ്ററും നെഞ്ചളവിൽ ഒര‌ു സെന്റീ മീറ്ററും ഭാരത്തിൽ 2 കിലോയ‌ും ഇളവ്‌ ഉണ്ട്. കായിക താരങ്ങൾക്ക‌ും നിയമാന‌ുസൃവയസ്സിളവ‌ുണ്ട്.


റാലിയ‌ുടെ വേദി പിന്നീട്‌ വെബ്സൈറ്റില‌ൂടെ അറിയിക്ക‌ുന്നതായിരിക്ക‌ും.

വിശദവിവരങ്ങൾക്കായ‌ും അപേക്ഷ സമർപ്പിക്കാന‌ുമായി സന്ദർശിക്കേണ്ട വെബ്സൈറ്റ്: www.joinindianarmy.nic.in

ഫോൺ : 0495-2383953

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 02-02-2021 


റാലിയിൽ പങ്കെട‌ുക്ക‌ുമ്പോൾഹാജരാക്കേണ്ട രേഖകൾ


Keywords: army, defence, force, army recruitment rally kannur