വിവിധ മേഖലകളിൽ നൈപ‌ുണ്യവികസനപദ്ധതികൾ നടപ്പിലാക്ക‌ുന്നതിന‌ും തൊഴിൽ‌രംഗങ്ങളിൽ വിദഗ്‌ദര‌ുടെ സേവനം ലഭ്യമാക്ക‌ുന്നതിന‌ുമായി രൂപീകൃതമായതാണ് സ്റ്റേറ്റ് ജോബ് പോർട്ടൽ. കേരള അക്കാദമി ഫോർ സ്‌കില്‍ എക്‌സലന്‍സിനാണ് (KASE) പോർട്ടലിന്റെ പ്രവർത്തന ച‌ുമതല.

പൊത‌ു – സ്വകാര്യ മേഖലകളിലെ തൊഴിലവസരങ്ങൾ ജോബ് പോർട്ടലില‌ൂടെ അറിയ‌ുവാനാക‌ും. സംസ്ഥാന തൊഴിൽ നൈപ‌ുണ്യ വക‌ുപ്പാണ് ഏകജാലക സംവിധാനം ഒര‌ുക്കിയിരിക്ക‌ുന്നത്.

 

2018 ജ‌ൂണിൽ പ്രവർത്തനം ആരഭിച്ച പോർട്ടൽ തൊഴിലന്വേഷകരേയ‌ും തൊഴിൽ‌ദാതാക്കളേയ‌ും മറ്റ് സേവനദാതാക്കളേയ‌ും ഒര‌ു ക‌ുടക്കീഴിലെത്തിക്കാൻ അവസരമൊര‌ുക്ക‌ുന്ന‌ു.


രജിസ്ട്രേഷൻ

തൊഴിലന്വേഷകർക്ക് വെബ്സൈറ്റിൽ Register as Job Seeker എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാവ‌ുന്നതാണ്. രജിസ്ട്രേഷൻ സൌജന്യമാണ്. അടിസ്ഥാന തലം മ‌ുതൽ മാനേജ്മെന്റ് തലം വരെ വിവിധ മേഖലകളിലെ തൊഴിലവസരങ്ങൾ ഇവിടെ കണ്ടെത്താം.

 

രജിസ്ട്രേഷൻ സമയത്ത് ലഭിക്ക‌ുന്ന യ‌ൂസർ ഐഡിയ‌ും  പാസ്സ്‌വേഡ‌ും ഉദ്യോഗാര്‍ത്ഥികള്‍ സ‌ൂക്ഷിച്ച‌ു വയ്‌ക്കണം.

 

തൊഴിലവസരങ്ങളെക്ക‌ുറിച്ച് ഉദ്യോഗാർത്ഥികൾക്ക് പോർട്ടലിൽ നിന്ന് അറിയിപ്പ് ലഭിക്ക‌ും. ഉദ്യോഗാർത്ഥികൾ തങ്ങൾക്കന‌ുയോജ്യമായ തൊഴിൽ അറിയിപ്പില‌ുള്ള Apply for this job എന്ന ലിങ്കിൽ ക്ലിക്ക് ചെയ്‌ത് അപേക്ഷ സമർപ്പിക്കാം. ഇത‌ു വരെ എഴ‌ുപതിനായിരത്തിലധികം പേർക്ക് സ്റ്റേറ്റ് ജോബ് പോർട്ടൽ വഴി തൊഴിൽ ലഭിച്ചിട്ട‌ുണ്ട്.


തൊഴിൽ ദാതാക്കൾക്ക് വെബ്സൈറ്റിൽ Register as Employer എന്ന ഓപ്‌ഷനിൽ പ്രവേശിച്ച് രജിസ്ട്രേഷൻ നടത്താം. രജിസ്റ്റർ ചെയ്‌ത തൊഴിൽ ദാതാക്കൾ തൊഴിലവസരങ്ങള‌ുടെ വിവരങ്ങൾ വെബ്സൈറ്റിൽ നൽ‌കണം. തൊഴിലന്വേഷകർക്ക് ഇവയിൽ നിന്ന് തങ്ങൾക്കന‌ുയോജ്യമായ ജോലി തിരഞ്ഞെട‌ുക്ക‌ുവാനാക‌ും.    



 

തൊഴിലന്വേഷകര‌ുടെയ‌ും തൊഴിൽദാതാക്കള‌ുടേയ‌ും വിശ്വാസ്യത ഉറപ്പാക്കി മാത്രമേ പോർട്ടലിൽ പ്രവേശനമന‌ുവദിക്ക‌ൂ.

രാജാന്തര പ്രൊഫഷണൽ നെറ്റ്‌വർക്കായ ലിങ്ക്ഡ് ഇൻ പ്രൊഫൈൽ ഉള്ളവർക്ക് അത‌ുവഴിയ‌ും സേവനം ഉപയോഗപ്പെട‌ുത്താവ‌ുന്നതാണ്.

വിവിധ തൊഴിൽ‌ മേളകള‌ുടെ വിവരങ്ങള‌ും തൊഴിലന്വേഷകർക്ക് ഉപയോഗപ്രദമായ മറ്റ് സർക്കാർ സംവിധാനങ്ങളിലേക്ക‌ുള്ള ലിങ്ക‌ുകള‌ും ഈ വെബ്സൈറ്റിൽ ലഭ്യമാണ്.


ലാപ്‌ടോപ്പ് വാങ്ങാം: പ്രതിമാസം 500 രൂപ തിരിച്ചടവിൽ വിദ്യാർത്ഥികൾക്ക് പുതിയ വായ്‌പാ പദ്ധതി 

തൊഴിലന്വേഷകർക്ക് രജിസ്ട്രേഷൻ ചെയ്യ‌ുവാൻ ആവശ്യമായവ:                

പാസ്സ്പോർട്ട് സൈസ് ഫോട്ടോ, ആധാർ കാർഡ്, വിദ്യാഭ്യാസ രേഖകൾ, ഇ-മെയിൽ ഐ.ഡി, മൊബൈൽ നമ്പർ, വീട്ട് നമ്പർ, രക്തഗ്രൂപ്പ്.

രജിസ്‌ട്രേഷൻ വേളയിൽ ഉപയോഗത്തില‌ുള്ള സ്വന്തം മൊബൈൽ നമ്പറ‌ും ഇ-മെയിൽ ഐഡിയ‌ും മാത്രം നൽ‌ക‌ുക. അന‌ുയോജ്യമായ പ‌ുതിയ തൊഴിലവസരങ്ങള‌ുടെ അറിയിപ്പ‌ുകൾ ഇ-മെയിലായ‌ും എസ്.എം.എസ് ആയ‌ും ഉദ്യോഗാർത്ഥികൾക്ക് ലഭിക്ക‌ുന്നതായിരിക്ക‌ും.

വിവരങ്ങൾക്കായും രജിസ്റ്റർ ചെയ്യുവാനുമായി സന്ദർശിക്കേണ്ട വെബ്സൈറ്റ്: www.statejobportal.kerala.gov.in



Keywords: state job portal kerala