കേന്ദ്രസർക്കാരിന്റെ വിവിധ വക‌ുപ്പ‌ുകളിൽ നിയമനത്തിനായ‌ുള്ള പരീക്ഷയ്‌ക്കായി എസ്.എസ്.സി അപേക്ഷ ക്ഷണിച്ച‌ു.
ഒഴിവ‌ുകൾ: 1355
യോഗ്യത: പത്താം ക്ലാസ്സ് മ‌ുതൽ ബിര‌ുദം വരെ യോഗ്യതയ‌ുള്ളവർക്ക് അപേക്ഷിക്കാം.

പ്രായം
എസ്.എസ്.എൽ.സി, പ്ലസ്‌ട‌ു യോഗ്യത ആവശ്യമ‌ുള്ള തസ്‌തികകൾക്ക് 18 - 25 വയസ്സ്.
ബിര‌ുദയോഗ്യത ആവശ്യമ‌ുള്ള തസ്‌തികകൾക് 18 - 30 വയസ്സ്.
2020 മാർച്ച് അടിസ്ഥാനമാക്കിയാണ് പ്രായം നിർണ്ണയിക്ക‌ുന്നത്. അർഹവിഭാഗക്കാർക്ക് ഉയർന്ന പ്രായത്തിൽ നിയമാന‌ുസൃത വയസ്സിളവ‌ുണ്ട്.

തസ്‌തികകൾ: ഇൻസ്‌ട്രക്ടർ (ഫിഷിംഗ് ടെക്നോളജി, ഇൻസ്‌‌ട്രക്ടർ (സീമാൻഷിപ്പ് & നേവിഗേഷൻ), അസിസ്റ്റന്റ് ക്യുറേറ്റർ, ഫോട്ടോ ആർട്ടിസ്റ്റ്, ഇൻസ്‌ട്രക്ടർ (മറൈൻ എഞ്ചിനീയറിംഗ്), ടെക്‌നിക്കൽ അസിസ്റ്റന്റ്, പ്രോഗ്രാം അസിസ്റ്റന്റ്, സീനിയർ ടെക്‌നിക്കൽ അസിസ്റ്റന്റ് (ഹൈഡ്രോജിയോളജി), റിസേർച്ച് അസോസിയേറ്റ് (കൾച്ചറൽ ആന്ത്രോപ്പോളജി), സീനിയർ റേഡിയോ ടെക്‌നീഷ്യൻ, സീനിയർ ടെക്‌നിക്കൽ അസിസ്റ്റന്റ് (കെമിക്കൽ), ഗേൾ കേഡറ്റ് ഇൻസ്‌ട്രക്‌ടർ, കാർപെന്റർ കം ആർട്ടിസ്റ്റ്, റിസപ്‌ഷനിസ്റ്റ് / ടിക്കറ്റിംഗ് അസിസ്റ്ററ്റ് എന്നിങ്ങനെയാണ് കർണ്ണാട കേരള റീജിയണിൽ ഒഴിവ‌ുള്ള തസ്‌തികകൾ.

അപേക്ഷാ ഫീസ്: 100 ര‌ൂപ.
വനിതകൾ, എസ്.സി, എസ്.ടി, അംഗപരിമിതർ, വിമ‌ുക്തഭടന്മാർ എന്നിവർക്ക് ഫീസില്ല.
ഓൺലൈനായി ഫീസടയ്‌ക്ക‌ുവാന‌ുള്ള സൌകര്യം വെബ്സൈറ്റില‌ുണ്ട്.
തിരഞ്ഞെട‌ുപ്പ്: ഓൺലൈൻ പരീക്ഷ, കമ്പ്യൂട്ടർ പ്രൊഫിഷ്യൻസി ടെസ്റ്റ് / സ്‌കിൽ ടെസ്റ്റ്, എന്നീ ഘട്ടങ്ങളില‌ൂടെയായിരിക്ക‌ും തിരഞ്ഞെട‌ുപ്പ് നടത്ത‌ുക. ചില തസ്‌തികകളിലേക്ക് എഴ‌ുത്ത് പരീക്ഷ മാത്രമായിരിക്ക‌ും ഉണ്ടാവ‌ുക.
ജ‌ൂൺ 10, 11, 12 തീയതികളിലായിരിക്ക‌ും പരീക്ഷ നടക്ക‌ുക.

കേരളത്തിൽ പരീക്ഷാ കേന്ദ്രങ്ങൾ: തിര‌ുവനന്തപ‌ുരം, കൊല്ലം, എറണാക‌ുളം, കോട്ടയം, കോഴിക്കോട്, തൃശ്ശ‌ൂർ, കണ്ണ‌ൂർ എന്നിവിടങ്ങളിലായിരിക്ക‌ും കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ.

അപേക്ഷ: ssc.nic.in എന്ന വെബ്സൈറ്റിൽ സിലബസ് ഉൾപ്പെടെയ‌ുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ട‌ുണ്ട്. ഇതേ വെബ്സൈറ്റ്  വഴി വൺ ടൈം രജിസ്ട്രേഷൻ നടത്തിയശേഷം വേണം അപേക്ഷിക്കാൻ.  വൺ ‌ടൈം രജിസ്ട്രേഷൻ സമയത്ത് ഉദ്യോഗാർഥിയ‌ുടെ ഫോട്ടോയ‌ും (20-50 കെ.ബി.) ഒപ്പ‌ും (10-20 കെ.ബി) അപ്‌ലോഡ് ചെയ്യണം. വൺ‌ടൈം രജിസ്ട്രേഷൻ നടപടികൾ പ‌ൂർത്തിയാക്കിയതിന‌ുശേഷം. ഇതേ വെബ്സൈറ്റ് വഴി ഓൺലൈൻ ആയി അപേക്ഷിക്കാം. വൺ‌ടൈം രജിസ്ട്രേഷൻ നടത്ത‌ുമ്പോൾ ലഭിക്ക‌ുന്ന രജിസ്ട്രേഷൻ നമ്പറ‌ും പാസ്‌വേഡ‌ും സ‌ൂക്ഷിച്ച് വയ്‌ക്കണം.
ഓൺലൈൻ അപേക്ഷയ‌ുടെ പ്രിൻ‌റൌട്ട് തപാലിൽ അയയ്ക്കേണ്ടതില്ല. ഒന്നിൽ ക‌ുട‌ുതൽ അപേക്ഷകൾ അയക്കര‌ുത്

എസ്.എസ്.സി. വെബ്സൈറ്റിൽ നേരത്തേ വൺ‌ടൈം രജിസ്ട്രേഷൻ നടത്തിയവർക്ക് മ‌ുൻപ് ലഭ്യമായ രജിസ്ട്രേഷൻ നമ്പറ‌ും പാസ്സ്‌വേഡ‌ും ഉപയോഗിച്ച് നേരിട്ട് വെബ്സൈറ്റിൽ ലോഗിൻ ചെയ്‌ത്  അപേക്ഷ സമർപ്പിക്കാവ‌ുന്നതാണ്.
അപേക്ഷ സ്വീകരിക്ക‌ുന്ന അവസാന തീയതി: 20-03-2020