റെയിൽവേയിൽ ലെവൽ വൺ ശമ്പള സ്കെയിലിലുള്ള തസ്തികകളിലേക്ക്
ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. ഗ്രൂപ്പ് ഡി എന്നപേരിൽ മുൻപ് അറിയപ്പെട്ടിരുന്ന തസ്തികകളാണിവ.
ആകെ ഒഴിവുകൾ: രാജ്യത്തെ മുഴുവൻ റെയിൽവേ സോണുകളിലായി
32,438 ഒഴിവുകൾ. ഇതിൽ 2694 ഒഴിവ് ചെന്നൈ ആസ്ഥാനമായ ദക്ഷിണ റെയിൽവേയിലാണ്.
റെയിൽവേയിൽ അപ്രന്റിസ്ഷിപ്പ് ചെയ്തവർക്ക് നിശ്ചിത
ക്വാട്ടയുണ്ട്. ദക്ഷിണറെയിൽവേയിൽ 540 പേർക്കാണ് ഈ വിഭാഗത്തിൽ അവസരം.
തിരഞ്ഞെടുപ്പിനായി കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയുണ്ടാവും.
മലയാളത്തിലും പരീക്ഷയെഴുതാം.
പരസ്യവിജ്ഞാപന
നമ്പർ: 08/2024
തസ്തികകൾ: അസിസ്റ്റന്റ് (സിഗ്നൽ ആൻഡ് ടെലി കമ്മ്യൂണിക്കേഷൻ/ വർക്‌ഷോപ്പ്/ ബ്രിഡ്ജ്/
കാരേജ് ആൻഡ് വാഗൺ, ലോക്കോഷെഡ്), പോസ്റ്റ്മാൻ, ട്രാക്ക് മെയിന്റെയിനർ.
സിഗ്നൽ ആൻഡ് ടെലി കമ്മ്യൂണിക്കേഷൻ, മെക്കാനിക്കൽ,
എൻജിനീയറിങ്, ഇലക്ട്രിക്കൽ, ട്രാഫിക് എന്നീ വകുപ്പുകൾക്ക് കീഴിലാണിവ.
അടിസ്ഥാന
ശമ്പളം: 18,000 രൂപ.
പ്രായം: 18- 36 വയസ്സ് (2025 ജനുവരി ഒന്നിന്)
വയസ്സിളവ്:
ഒ. ബി. സി. (എൻ.സി. എൽ.) വിഭാഗക്കാർക്ക് മൂന്ന് വർഷത്തെയും
എ.സി., എസ്. ടി വിഭാഗക്കാർക്ക് അഞ്ച് വർഷത്തെയും ഇളവ് ലഭിക്കും.
വിമുക്തഭടന്മാർക്കും നിയമാനുസൃത ഇളവുണ്ട്. ഭിന്നശേഷിക്കാർക്ക്
ജനറൽ ഇ.ഡബ്ല്യു.എസ്. -10 വർഷം, ഒ.ബി.സി. (എൻ. സി. എൽ.) -13 വർഷം, എസ്. സി., എസ്. ടി.
-15 വർഷം എന്നിങ്ങനെയാണ് വയസ്സിളവ്.
ഐ.ടി.ഐ. പാസായവരിൽ റെയിൽവേയിൽ അപ്രന്റിസ്‌ഷിപ്പ്
ചെയ്യാത്തവർക്ക് നിയമാനുസൃത വയസ്സിളവുണ്ട്
അപേക്ഷാ ഫീസ്: വനിതകൾക്കും ഭിന്നശേഷിക്കാർക്കും
ട്രാൻസ്ജെൻഡർ വിഭാഗക്കാർക്കും വിമുക്തഭടന്മാർക്കും എസ്. സി., എസ്. ടി. മതന്യൂനപക്ഷ
വിഭാഗങ്ങളിൽപ്പെട്ടവർക്കും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും (വാർഷിക കുടുംബവരുമാനം
50,000 രൂപയിൽ താഴെയുള്ളവർ) 250 രൂപയാണ് ഫീസ്. ഇവർ പരീക്ഷയെഴുതിയാൽ മുഴുവൻ തുകയും മടക്കി നൽകും.
മേൽപ്പറഞ്ഞ വിഭാഗങ്ങളിൽ പെടാത്തവർക്ക് 500 രൂപയാണ്
ഫീസ്. ഇവർ പരീക്ഷ എഴുതിയാൽ 400 രൂപ മടക്കിനൽകും.
ഇന്റർനെറ്റ് ബാങ്കിങ്, ഡെബിറ്റ്/ ക്രെഡിറ്റ് കാർഡ്,
യു.പി.ഐ. തുടങ്ങിയ ഓൺലൈൻ സംവിധാനങ്ങളിലൂടെയാണ്
ഫീസ് അടക്കേണ്ടത്.
യോഗ്യത: പത്താംക്ലാസ്. അല്ലെങ്കിൽ ഐ.ടി.ഐ./ തത്തുല്യം. അല്ലെങ്കിൽ നാഷണൽ അപ്രന്റിസ്‌ഷിപ്പ്
സർട്ടിഫിക്കറ്റ് (എൻ. സി. വി. ടി.).
അവസാന വർഷം പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർ
അപേക്ഷിക്കാനർഹരല്ല.
തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ് തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം. ഇതിൽനിന്ന്
യോഗ്യത നേടുന്നവർക്ക് ശാരീരികക്ഷമതാ പരീക്ഷയുണ്ടാവും. ഒഴിവുകളുടെ മൂന്നിരട്ടി പേരെയാണ്
ശാരീരികക്ഷമതാപരീക്ഷയ്ക്കുള്ള ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തുക. ശാരീരിക ക്ഷമതാപരീക്ഷയിലും
യോഗ്യത നേടിയാൽ ഡോക്യുമെന്റ് പരിശോധനയും മെഡിക്കൽ എക്സാമിനേഷനുമുണ്ടാവും. പരീക്ഷയുടെ
ഓരോ ഘട്ടത്തിലെയും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ തീയതികൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
പരീക്ഷ: പരീക്ഷയ്ക്ക് 90 മിനിറ്റാണ് സമയം. 100 ചോദ്യങ്ങളുണ്ടാവും.
ജനറൽ സയൻസ് -20
മാത്തമാറ്റിക്സ് -25
ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിങ് -30
ജനറൽ അവേർനെസ് ആൻഡ് കറന്റ് അഫയേഴ്സ് -20 എന്നിങ്ങനെയാണ്
ചോദ്യങ്ങളുടെ എണ്ണം.
വിശദമായ സിലബസ് വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ നൽകിയിട്ടുണ്ട്.
മലയാളം ഉൾപ്പെടെയുള്ള ഭാഷകളിൽ ചോദ്യങ്ങൾ ലഭിക്കും. തെറ്റുത്തരത്തിന് മൂന്നിലൊന്ന് നെഗറ്റീവ്
മാർക്കുണ്ടാകും.
ശാരീരികക്ഷമതാ
പരീക്ഷ: പുരുഷന്മാർക്ക് 35 കിലോഗ്രാം ഭാരം ചുമന്ന് രണ്ട്
മിനിറ്റിനുള്ളിൽ 100 മീറ്റർ ദൂരത്തെത്താനും 4.15 മിനിറ്റിനുള്ളിൽ 1000 മീറ്റർ ഓടാനും
കഴിയണം. വനിതകൾക്ക് 20 കിലോഗ്രാം ഭാരം വഹിച്ച് രണ്ട് മിനിറ്റിനുള്ളിൽ 100 മീറ്റ് ദൂരത്തെത്താനും
5.40 മിനിറ്റിനുള്ളിൽ ആയിരം മീറ്റർ ഓടാനും കഴിയണം. ഭിന്നശേഷിക്കാർക്ക് കായികക്ഷമതാ
പരീക്ഷയിൽ പങ്കെടുക്കേണ്ടതില്ല.
അപേക്ഷ: ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഒന്നിലധികം അപേക്ഷ അയക്കാൻ പാടില്ല.
അപേക്ഷാ വേളയിൽ ഉദ്യോഗാർത്ഥികൾക്ക് മുൻഗണനാക്രമത്തിൽ
തസ്തികകൾ തിരഞ്ഞെടുക്കാനാവും.
08/2024 എന്ന നമ്പറിൽ പ്രസിദ്ധീകരിച്ചിട്ടുള്ള
വിജ്ഞാപനത്തിലെ മാർഗ്ഗനിർദേശങ്ങൾ വായിച്ചു മനസ്സിലാക്കിയശേഷം അപേക്ഷിക്കുക.
അക്കൗണ്ട് ക്രിയേറ്റ് ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്.
ഇതിന് മൊബൈൽ നമ്പർ, ഇ-മെയിൽ വിലാസം എന്നിവയുണ്ടായിരിക്കണം. നിലവിൽ അക്കൗണ്ട് ക്രിയേറ്റ്
ചെയ്തിട്ടുള്ളവരാണെങ്കിൽ അതിലൂടെ അപേക്ഷിക്കാനാവും.
പരീക്ഷാമാധ്യമമായ ഭാഷ ഓൺലൈൻ അപേക്ഷയിൽ രേഖപ്പെടുത്തണം.
അപേക്ഷയിൽ പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ് എന്നിവ
സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യണം.
രണ്ടുമാസത്തിലധികം പഴക്കമില്ലാത്തതും ജെ.പി.ഇ.
ജി. ഫോർമാറ്റിൽ (സൈസ്: 50-100 കെ. ബി.) ഉള്ളതുമായിരിക്കണം ഫോട്ടോ. ഇത് 35mm X 45
mm/ 320 X 240 പിക്സെലിലുള്ളതായിരിക്കണം. വെള്ളപ്പേപ്പറിൽ കറുത്ത മഷി ഉപയോഗിച്ച് രേഖപ്പെടുത്തിയ
ഒപ്പാണ് അപ്‌ലോഡ് ചെയ്യേണ്ടത്. ഇത് 50 mm X 20 mm 140X60 പിക്സെലിലുള്ളതും ( വലുപ്പം:
30 കെ.ബി.-50 കെ. ബി.). ജെ.പി.ജി.ഇ. ഫോർമാറ്റിലുള്ളതുമായിരിക്കണം.
യാത്രാപാസ് ലഭിക്കുന്നതിനായി എസ്. സി., എസ്.ടി.
വിഭാഗക്കാർ ജാതിസർട്ടിഫിക്കറ്റും സ്ക്രൈബിന്റെ സഹായം ആവശ്യമുള്ള ഭിന്നശേഷിക്കാർ സ്ക്രൈബിന്റെ
ഫോട്ടോയും അപ്‌ലോഡ് ചെയ്യണം
അപേക്ഷ
സ്വീകരിക്കുന്ന അവസാന തീയതി: 2025 ഫെബ്രുവരി 22
അപേക്ഷയിൽ തിരുത്തൽ വരുത്താൻ 250 രൂപ ഫീസ് ഉണ്ട്.
ഫെബ്രുവരി 25 മുതൽ മാർച്ച് മൂന്നുവരെ തിരുത്തലിന് സമയം അനുവദിച്ചിട്ടുണ്ട്
വിശദവിവരങ്ങളും അപേക്ഷ സമർപ്പിക്കുന്നതിനുള്ള
ലിങ്കും റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡുകളുടെ വെബ്സൈറ്റിൽ ലഭിക്കും.
ചെന്നൈ ആർ.ആർ.ബി.യുടെ വെബ്സൈറ്റ് വിലാസം:
Keywords: railway examination, central
government jobs, railway jobs
0 Comments