indian navy agniveer


 

ഇന്ത്യൻ  നേവിയിൽ അഗ്നിവീർ തിരഞ്ഞെടുപ്പിന് (02/2024) അപേക്ഷ ക്ഷണിച്ചു. പത്താംക്ലാസ് യോഗ്യതയായ മെട്രിക് റിക്രൂട്ട് (. ആർ.) വിജ്ഞാപ്നവും പ്ലസ്ടു യോഗ്യതയായ  സീനിയർ സെക്കൻഡറി റിക്രൂട്ട് (എസ്.എസ്.ആർ.) വിജ്ഞാപനവും  പ്രസിദ്ധീകരിച്ചിട്ടിണ്ട്.

 

അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം. 2024 നവംബറിൽ ട്രെയിനിങ്  ആരംഭിക്കും.

 

യോഗ്യത:

മെട്രിക് റിക്രൂട്ട്: 50 ശതമാനം മാർക്കോടെയുള്ള പത്താംക്ലസ് വിജയം.

എസ്.എസ്. ആർ: മാത്തമാറ്റിക്സും ഫിസിക്സും ഉൾപ്പെട്ട പ്ലസ്ടു 50 ശതമാനം മാർക്കോടെ പാസായിരിക്കണം. അല്ലെങ്കിൽ മെക്കാനിക്കൽ/ ഇലക്ര്ടിക്കൽ/ ഓട്ടോമൊബൈൽസ്/ കംപ്യൂട്ടർ സയൻസ്/ ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി/ ഇൻഫർമേഷൻ ടെക്നോളജിയിൽ അംഗീക്യത പോളിടെക്നിക്കുകളിൽനിന്ന് 50 ശതമാനം  മാർക്കോടെ ത്രിവത്സര എഞ്ചിനീയറിങ്ങ് ഡിപ്ലോമ നേടിയിരിക്കണം. അല്ലെങ്കിൽ ഫിസിക്സ്, മാത്തമാറ്റിക്സ് ന്നീ നോൺ വൊക്കേഷണൽ വിഷയങ്ങൾ ഉൾപ്പെട്ട ദ്വിവത്സര വൊക്കേഷണൽ കോഴ്സ് 50 ശതമാനം മാർക്കോടെ പാസായിരിക്കണം.

 

പ്രായം: 2003 നവംബർ ഒന്നിനും 2007ഏപ്രിൽ 30-നും ഇടയിൽ ജനിച്ചവർ (രണ്ട് തീയതികളും ഉൾപ്പെടെ).

 

ഉയരം: അപേക്ഷിക്കുന്ന പുരുഷന്മാർക്കും വനിതകൾക്കും കുറഞ്ഞത് 157 സെ.മി. ഉയരം ഉണ്ടായിരിക്കണം.

 

പരീക്ഷാ ഫീസ്: 550 രൂപയാണ് പരീക്ഷാഫീസ് (കൂടാതെ ജി.എസ്.ടി.യും). ഓൺലൈനായിഫീസ് അടയ്ക്കണം.

 

തിരഞ്ഞെടുപ്പ്: ഒന്നാംഘട്ടത്തിലെ എൻട്രൻസ് പരീക്ഷയിലുടെ ഷോർട്ട് ലിസ്റ്റ് ചെയ്യുന്നവർക്കായി രണ്ടാംഘട്ടത്തിൽ ശാരീരികക്ഷമതാ പരീക്ഷയും എഴുത്തുപരീക്ഷയും മെഡിക്കൽ എക്സാമിനേഷനും നടത്തും. എൻട്രൻസ്  ടെസ്റ്റ് (ഇന്ത്യൻ നേവി എൻട്രൻസ്  ടെസ്റ്റ് –INET) ഓൺലൈനായുള്ള കപ്യൂട്ടർ അധിഷിത പരീക്ഷയായിരിക്കും. ഒബ്ജക്ടീവ്  ടൈപ്പ് മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളാണുണ്ടാവുക.

പത്താംക്ലാസ് യോഗ്യതയുള്ളവരുടെ പരീക്ഷ 50 മാർക്കിനും (50 ചോദ്യങ്ങൾ) പന്ത്രണ്ടാംക്ലസ്  യോഗ്യതയുള്ളവരുടെ പരീക്ഷ 100  മാർക്കിനും (100 ചോദ്യം) ആയിരിക്കും. തെറ്റുത്തരത്തിന് നാലിലൊന്ന് നെഗറ്റീവ് മാർക്കുണ്ടായിരിക്കും. ഹിന്ദിയിലും ഇംഗ്ലീഷിലും ചോദ്യപേപ്പർ ലഭിക്കും. പരീക്ഷയിൽനിന്ന് സംസ്ഥാന അടിസ്ഥാനത്തിൽ ചുരുക്കപ്പട്ടിക തയ്യാറാക്കിയായിരിക്കും തുടർന്നുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ.

 

അപേക്ഷ : ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾ എന്നീ www.joinindiannavy.gov.in, https://agniveernavy.cdac.in/  വെബ്‌സൈറ്റുകളിൽ ലഭിക്കും. അപേക്ഷ ഓൺലൈനായി https://agniveernavy.cdac.in വഴി മേയ്13 മുതൽ സമർപ്പിക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2024 മേയ് 27


Keywords: join Indian navy, aginveer navy