ഗുരുവായൂർ
ക്ഷേത്രത്തിൽ സോപാനം
കാവൽ, വനിതാ
സെക്യൂരിറ്റി ഗാർഡ്
തസ്തികകളിലേക്ക് അപേക്ഷ
ക്ഷണിച്ചു. ആകെ 27 ഒഴിവുകളുണ്ട്. ആറുമാസത്തെ
താത്‌കാലിക നിയമനമാണ്. 2024 ജൂൺ
അഞ്ച് മുതൽ
ഡിസംബർ നാല്
വരെയാണ് കാലാവധി.
ഹിന്ദുമതത്തിൽ പ്പെട്ട
ഈശ്വര വിശ്വാസികളായവർക്ക് അപേക്ഷിക്കാം.
സോപാനം
കാവൽ (പുരുഷൻ):
ഒഴിവുകൾ: 15
ശമ്പളം: 18,000 രൂപ
യോഗ്യത:
ഏഴാംക്ലാസ് വിജയം, മികച്ചാ
ശാരീരികക്ഷമതയും കാഴ്ച
ശക്തിയും ഉണ്ടവണം.
പ്രായം: 2024 ജനുവരി ഒന്നിന് 30 - 50 വയസ്സ്
വനിതാ
സെക്യൂരിറ്റി ഗാർഡ്:
ഒഴിവുകൾ: 12
ശമ്പളം:18,000 രൂപ
യോഗ്യത: ഏഴാംക്ലസ് വിജയം,
മികച്ച ശാരീരികക്ഷമതയും കാഴ്ച ശക്തിയും ഉണ്ടാവണം.
പ്രായം: 2024 ജനുവരി ഒന്നിന് 55 - 60 വയസ്സ്
അപേക്ഷകർ
ശാരീരികക്ഷമത, കാഴ്ചശക്തി
എന്നിവ തെളിയിക്കുന്നതിനായി അസിസ്റ്റന്റ് സർജൻ റാങ്കിൽ
കുറയാത്ത ഗവണ്മെന്റ്
ഡോക്ടർ സാക്ഷ്യപ്പെടുത്തിയ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം നിർബന്ധമയും ഹാജരാക്കണം
(മെഡിക്കൽ സർട്ടിഫിക്കറ്റ് ഒപ്പുവയ്ക്കുന്ന ഡോക്ടറുടെ യോഗ്യത
രജിസ്റ്റർ നമ്പർ,
സർട്ടിഫിക്കറ്റ് ഒപ്പുവെച്ച
തീയതി എന്നിവ വ്യക്തമായിരിക്കണം , വ്യക്തമല്ലെങ്കിൽ അപേക്ഷ
നിരസിക്കുന്നതാണ്).
നിലവിൽ
സോപാനം കാവൽ
തസ്‌തികയിൽ ജോലിചെയ്യുന്നവർ അപേക്ഷിക്കാൻ
അർഹരല്ല. എസ്.സി./ എസ്.ടി വിഭാഗക്കർക്ക്
സോപാനം കാവൽ
തസ്‌തികയിൽ പത്തുശതമാനം
സംവരണം ലഭിക്കും.
അപേക്ഷാ
ഫീസ്: 118 രൂപ.
അപേക്ഷാഫോം ദേവസ്വം
ഒഫീസിൽ നിന്ന് മേയ്
18-ന് വൈകീട്ട്
അഞ്ച് മണിവരെ ഓഫീസ് പ്രവ്യത്തിസമയങ്ങളിൽ ലഭിക്കും (അപേക്ഷാ
ഫോം തപാൽമാർഗം
ലഭിക്കുന്നതല്ല.)
എസ്.സി./ എസ്.ടി. വിഭാഗക്കാർക്ക്
ബന്ധപ്പെട്ട അധികാരികളിൽ നിന്ന് ലഭിച്ച ജാതി തെളിയിക്കുന്ന
രേഖയുടെ പകർപ്പ്
ഹാജരാക്കിയാൽ അപേക്ഷാഫോം സൌജന്യമായി
ലഭിക്കുന്നതാണ്.
അപേക്ഷ: അപേക്ഷാഫോം, വയസ്സ്, യോഗ്യതകൾ,
ജാതി, മുൻ
പരിചയം എന്നിവ
തെളിയിക്കുന്ന രേഖകളുടെ
സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ദേവസ്വം
ഓഫീസിൽ നേരിട്ട്
നൽകുകയോ, അഡ്മിനിസ്ട്രേറ്റർ,
ഗുരുവായൂർ ദേവസ്വം, ഗുരുവായുർ-680101
എന്ന വിലാസത്തിൽ
തപാൽ മുഖാന്തിരമോ അയാക്കവുന്നതാണ്.
അപേക്ഷ
സ്വീകരിക്കുന്ന അവസാന
തീയതി: 2024 മേയ്
20 (വൈകീട്ട് അഞ്ച്
മണിവരെ).
വിശദവിവരങ്ങൾക്ക് ദേവസ്വം
ഓഫിസുമായി നേരിട്ടോ,
0487 2556335 എന്ന ടെലിഫോൺ നമ്പർ
വഴിയോ ബന്ധപ്പെടാം.
Keywords: guruvayoor dewasowm board recruitment
0 Comments