upsc capf assistant commandant


 

പരീക്ഷ ഓഗസ്റ്റ് നാലിന് കേരളത്തിൽ രണ്ട്  പരീക്ഷാകേന്ദ്രങ്ങൾ

കേന്ദ്ര സായുധ പോലീസ് സേനകളിലെ (സി..പി.എഫ്.) അസിസ്റ്റന്റ് കമാൻഡ്ന്റ് തിരഞ്ഞെടുപ്പിന് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (യു.പി.എസ്.സി.) വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

ആകെ ഒഴിവുകൾ: 506 ബിരുദധാരികൾക്കാണ് അവസരം. വനിതകൾക്കും അപേക്ഷിക്കം. 2024 ഓഗസ്റ്റ് നാലിനായിരിക്കും പരീക്ഷ.

ബി.എസ്.എഫ്-186

സി.ആർ.പി.എഫ്-120

സി..എസ്.എഫ്.-100

.ടി.ബി.പി.-58

എസ്.എസ്.ബി.-42

എന്നിങ്ങനെയാണ് ഓരോ സേനയിലെയും ഒഴിവുകൾ.

10 ശതമാനം ഒഴിവ് വിമുക്ത ഭടന്മാർക്ക് നീക്കിവെച്ചതണ്.

 

യോഗ്യത: അംഗീക്യത സർവകലാശാലയിൽനിന്നുള്ള ബിരുദമാണ് യോഗ്യത.

പരിക്ഷാഫലം കാത്തിരിക്കുന്നവർക്ക് നിർദിഷ്‌ട സമയത്തിനകം രേഖ ഹാജരാക്കമെന്ന വ്യവസ്ഥയോടെ അപേക്ഷിക്കാം.

എൻ.സി.സി.- ബി., സി. സർട്ടിഫിക്കറ്റുകളുള്ളവർക്ക് ഇന്റെർവ്യൂ / പേഴ്സണാലിറ്റി ടെസ്റ്റിൽ മുൻഗണന  ലഭിക്കും.

 

പ്രായം: 2024 ഓഗസ്റ്റ് ഒന്നിന് 20-25 വയസ്സ് (അപേക്ഷകർ 1999 ഓഗസ്റ്റ് രണ്ടിനു മുൻപോ 2004 ഓഗസ്റ്റ് ഒന്നിന് ശേഷമോ ജനിച്ചവരായിരിക്കരുത്). ഉയർന്ന പ്രായപരിധിയിൽ എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും .ബി.സി. വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഇളവ് ലഭിക്കും.

 

ഫീസ്: വനിതകൾക്കും എസ്. സി., എസ്.ടി. വിഭാഗക്കാർക്കും ഫീസില്ല. മറ്റുള്ളവർക്ക് 200 രൂപ ഓൺലൈനായോ എസ്.ബി.. ബ്രാഞ്ചുകൾ മുഖേന പണമായോ അടയ്ക്കണം.

 

പരീക്ഷ: എഴുത്തുപരീക്ഷ, ഇന്റർവ്യൂ കായികക്ഷമതാപരീക്ഷ, മെഡിക്കൽ പരിശോധന, പേഴ്സണാലിറ്റി ടെസ്റ്റ് എന്നിവ  നടത്തിയായിരിക്കും തിരഞ്ഞെടുപ്പ്. എഴുത്തു പരീക്ഷയക്ക് രണ്ട് പേപ്പറുകളുണ്ടാവും. ഒന്നാം പേപ്പർ രാവിലെ 10 മണിമുതൽ ഉച്ചയ്ക്ക് 12 മണിവരെയും രണ്ടാംപേപ്പർ ഉച്ചകഴിഞ്ഞ് രണ്ടുമണിമുതൽ അഞ്ചുമണിവരെയുമാണ് നടത്തുക. ഒന്നാംപേപ്പർ  250 മാർക്കായിരിക്കും. ഒബ്ജക്ടീവ് (മൾട്ടിപ്പിൾ ആൻസേഴ്സ്) മാത്യകയിലായിരിക്കും പരീക്ഷ. ജനറൽ എബിലിറ്റി ആൻഡ് ഇന്റലിജൻസ് ആസ്പദമാക്കിയായിരിക്കും ചോദ്യങ്ങൾ. ഇംഗ്ഗീഷിലും ഹിന്ദിയിലും ചോദ്യങ്ങൾ ലഭിക്കും. ഉച്ച കഴിഞ്ഞുള്ള രണ്ടാംപേപ്പർ  200 മാർക്കിനായിയിരിക്കും. ജനറൽ സ്റ്റഡീസ്,എസ്സേ, കോംപ്രിഹെൻഷൻ എന്നിവയായിരിക്കും ചോദ്യമേഖലകൾ. ഇംഗ്ഗീഷ് / ഹിന്ദി ആയിരിക്കും പരീക്ഷാമാധ്യമം. എഴുത്തുപരീക്ഷയിൽ തിരഞ്ഞെടുക്കപ്പെട്ടവർ കായികക്ഷമതാപരീക്ഷ അഭിമുഖികരിക്കണം.

100 മീറ്റർ ഓട്ടം, 800 മീട്ടർ ഓട്ടം, ലോങ് ജമ്പ്, ഷോട്ട് പുട്ട് എന്നീ ഇനങ്ങളാണ് കായികക്ഷമതാപരീക്ഷയ്ക്കുണ്ടാവുക.

 

പരീക്ഷാകേന്ദ്രങ്ങൾ: രാജ്യത്താകെ 47 കേന്ദ്രങ്ങളിലായാണ് എഴുത്തുപരീക്ഷ നടത്തുക. കേരളത്തിൽ തിരുവനന്തപുരവും കൊച്ചിയുമായിരിക്കും പരീക്ഷാ കേന്ദ്രങ്ങൾ.

 

അപേക്ഷ: വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം  https://upsc.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ https://www.upsconline.nic.in വഴി സമർപ്പിക്കണം.

വൺടൈം രജിസ്ട്രേഷൻ ചെയ്തിട്ടില്ലാത്തവർ അത് ചെയ്തശേഷമാണ് അപേക്ഷിക്കേണ്ടത്. ഫോട്ടോ. ഒപ്പ് എന്നിവ വിജ്ഞാപനത്തിൽ  നിർദേശിച്ച മാത്യകയിൽ അപ്ലോഡ്  ചെയ്യണം.

അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി: 2024 മേയ് 14 (വൈകുന്നേരം 6 മണി).

അപേക്ഷയിൽ തിരുത്തൽ വരുത്തേണ്ടവർക്ക് മേയ് 15 മുതൽ 21 വരെ  സമയനുവദിച്ചിട്ടുണ്ട്

 

Keywords: upsc capf assistant commandant