തപാൽ വകുപ്പിൽ സ്റ്റാഫ് കാർ ഡ്രൈവർ (ഓർഡിനറി ഗ്രേഡ്) തസ്‌തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. മധ്യപ്രദേശിലെ ഭോപ്പാൽ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ ഓഫീസിനു കീഴിലാണ് അവസരം. 11 ഒഴിവുകളുണ്ട്.
ശമ്പള സ്കെയിൽ: 19,990 – 63,200 രൂപ
പ്രായപരിധി: 18 – 27 വയസ്സ്. ഉയർന്ന പ്രായത്തിൽ നിയമാനുസൃത വയസ്സിളവുണ്ട്.
യോഗ്യത: പത്താം ക്ലാസ്സ് വിജയം. ലൈറ്റ് & ഹെവി ഡ്രൈവിംഗ് ലൈസൻസ് വേണം. മോട്ടോർ മെക്കാനിസത്തിൽ അറിവുണ്ടായിരിക്കണം.
അപേക്ഷാ ഫോമും വിശദവിവരങ്ങളും www.indiapost.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. നിർദിഷ്‌ട മാതൃകയിലുള്ള അപേക്ഷ ബന്ധപ്പെട്ട രേഖകൾ സഹിതം അയയ്ക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2023 നവംബർ 24
Keywords: staff car driver recruitment in mp postal department
0 Comments