airport jobs


 

എയർ ഇന്ത്യ ട്രാൻസ്പോർട്ട് സർവീസ് ലിമിറ്റഡ് (എ.ഐ.എ.എസ്.എൽ) മുംബൈ, ഇന്ദോർ എയർപോർട്ടുകളിൽ ഹാൻഡിമാൻ, യൂട്ടിലിറ്റി ഏജന്റ്, എക്‌സിക്യൂട്ടിവ് തുടങ്ങിയ വിവിധ തസ്തികകളിലെ 1,035 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

തുടക്കത്തിൽ മൂന്നു വർഷത്തെ കരാർ വ്യവസ്ഥയിലാണ് നിയമനം. കാലാവധി പിന്നീട് നീട്ടിക്കിട്ടാം.

 

മുംബൈ

ഛത്രപതി ശിവജി മഹരാജ് ഇന്റർ നാഷണൽ എയർ പോർട്ടിൽ ഹാൻഡിമാൻ, യൂട്ടിലിറ്റി ഏജന്റ് തസ്തികകളിലെ 998 ഒഴിവുകളിലേക്ക് അവസരം.

 

ഹാൻഡിമാൻ

 

ഒഴിവുകൾ: 971

 

യോഗ്യത: പത്താം ക്ലാസ് ജയം അല്ലെങ്കിൽ തത്തുല്യം, ഇംഗ്ലീഷ് ഭാഷ നന്നായി കൈകാര്യം ചെയ്യാൻ അറിയണം. പ്രാദേശിക ഹിന്ദി ഭാഷകൾ സംസാരിക്കാനും മനസിലാക്കാനും അറിഞ്ഞിരിക്കുന്നത് അഭികാമ്യം.

 

അടിസ്ഥാന ശമ്പളം: 21,330 രൂപ

 

പ്രായം:

ജനറൽ - 28 വയസ്സ്

ഒ.ബി.സി – 31 വയസ്സ്

എസ്.എസി/ എസ്.ടി – 33 വയസ്സ്

 

 

യൂട്ടിലീറ്റി ഏജന്റ് (സ്ത്രീ/ പുരുഷൻ)

 

ഒഴിവുകൾ: 27

 

യോഗ്യത: പത്താം ക്ലാസ് ജയം അല്ലെങ്കിൽ തത്തുല്യം, പ്രാദേശിക ഹിന്ദി ഭാഷകൾ സംസാരിക്കാനും മനസിലാക്കാനും അറിഞ്ഞിരിക്കുന്നത് അഭികാമ്യം.

 

അടിസ്ഥാന ശമ്പളം: 21,330 രൂപ

 

പ്രായം:

ജനറൽ - 28 വയസ്സ്

ഒ.ബി.സി – 31 വയസ്സ്

എസ്.എസി/ എസ്.ടി – 33 വയസ്സ്

 

 

തിരഞ്ഞെടുപ്പ്: ശാരീരികക്ഷമതാ പരീക്ഷയുടെയും പേഴ്‌സണൽ/ വെർച്വൽ സ്ക്രീനിങ്ങിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

 

അപേക്ഷ: തപാൽ വഴിയാണ് അപേക്ഷിക്കേണ്ടത്.

അവസാന തീയതി: 2023 സെപ്റ്റംബർ 18

 

ഇന്ദോർ

ദേവി അഹല്യബായി ഹോൾക്കർ എയർപോർട്ടിൽ ഹാൻഡിമാൻ, ഹാൻഡി വുമൻ തസ്തികകളിൽ 13 ഒഴിവുണ്ട്.

 

ശമ്പളം: 17,580 രൂപ

 

യോഗ്യത: പത്താം ക്ലാസ് ജയം അല്ലെങ്കിൽ തത്തുല്യം. ഇംഗ്ലീഷ് ഭാഷ നന്നായി  കൈകാര്യം ചെയ്യാൻ അറിയണം. പ്രാദേശിക ഹിന്ദി ഭാഷകൾ സംസാരിക്കാനും മനസിലാക്കാനും അറിഞ്ഞിരിക്കുന്നത് അഭികാമ്യം.

 

അപേക്ഷ: തപാൽ വഴിയാണ് അപേക്ഷിക്കേണ്ടത്

 

അവസാന തീയതി: 2023 സെപ്റ്റംബർ 8

 

മറ്റ് ഒഴിവുകൾ

ദേവി അഹല്യബായി ഹോൾക്കർ എയർപ്പോർട്ടിൽ എക്‌‌സിക്യൂട്ടീവ് തസ്തികയിലേക്കുൾപ്പെടെ 24 ഒഴിവിലാണ് അവസരം.

 

കസ്റ്റമർ സർവീസ് എക്‌‌സിക്യൂട്ടീവ് – 12 ഒഴിവുകൾ

റാം‌പ് സർവീസ് എക്‌‌സിക്യൂട്ടീവ് – 4 ഒഴിവുകൾ യൂട്ടിലിറ്റി ഏജന്റ് – കം – റാം‌പ് ഡ്രൈവർ - 8 ഒഴിവുകൾ

 

തിരഞ്ഞെടുപ്പ്: വാക്ക് ഇൻ ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്.

 

വാക്ക് ഇൻ ഇന്റർവ്യൂ തീയതി:

കസ്റ്റമർ സർവീസ് എക്‌‌സിക്യൂട്ടീവ് തസ്തികയിലേക്ക് 2023 സെപ്റ്റംബർ 8- നും മറ്റ് തസ്തികകളിൽ സെപ്റ്റംബർ 9 – നുമാണ് ഇന്റർവ്യൂ

 

അപേക്ഷാ ഫോമിനും, വിശദവിവരങ്ങൾക്കും www.aiasl.in വെബ്സൈറ്റ് സന്ദർശിക്കുക.

 

Keywords: airport jobs, airport recruitment